വിടര്‍ന്ന കൊലച്ചിരിയോടെ…. തലക്കുമുകളില്‍
കടുത്ത വേനല്‍ കനല്‍ മാരി ചൊരിയുമ്പോള്‍
‘ ചൂട് സഹിക്കവയ്യാതെ’ പെരുവഴിയിലൊരാള്‍
തളര്‍ച്ചയോടെ – മരമന്വേഷിക്കുന്നു.?!
തണലിനായി തഴുകുന്നൊരു കാറ്റിനായി!
കാലം ശാസിക്കുന്നു!
മരം മുറിച്ചു മാറുന്നവരെ പിടിച്ചു കെട്ടി
-ശിക്ഷിക്കണം !
നാട്ടില്‍ പുതുമരങ്ങള്‍ സൃഷിച്ചെടുക്കണം!
വഴിയരികിലെ കുരുന്നു പൂക്കളും…… കിളിക്കൂട്ടങ്ങളും
കുളിര്‍ നീട്ടുന്നൊരു കരം തേടുന്നു!
കുടിനീരിനായി… കുറെ… നല്ല… സ്വപ്നങ്ങള്‍ക്കായി!
കാടും.. മേടും.. മണ്ണും… മരവും …പ്രകൃതിയും… തോടും-
പാടവും… പുഴയും… സംരക്ഷിക്കേണ്ടത്-
-അത്യാവശ്യമാണ്.!
ഒരു വയല്‍ക്കിളി ചങ്കു പൊട്ടി നിലവിളിച്ചു!
വറ്റിയ പുഴയില്‍ മുഖം തിരയുന്ന നീലാകാശവും
മുളങ്കാടിനോട് സല്ലപിക്കുന്ന ചീവീടുകളും
ഒരു പോലെ- കാംക്ഷിക്കുന്നതും
ഇവിടെ ചൂടൂറ്റിക്കുടിച്ച് — മടുത്ത്
ഇരുട്ടിലേക്കു വലിഞ്ഞ സായം സന്ധ്യയും
പോക്കുവെയിലിനാല്‍ പുറം പൊള്ളിത്തളര്‍ന്ന്
മുന്‍പോട്ട് ചാഞ്ഞ അത്തിമരച്ചില്ലകളും
നാവ് നീട്ടി കൊതിക്കുന്നതും- മഴ തന്നെ!
മഴയെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്
മഴത്തുള്ളികള്‍ ജീവന്റെ തുടിപ്പാണ്
ഒരു മഴപ്പക്ഷി പ്രകൃതിയെ – നോക്കി ഓര്‍മ്മപ്പെടുത്തി
ഇപ്പോള്‍ -ചൂടുറഞ്ഞ അന്തരീക്ഷത്തിനു മേലെ
രാത്രി ഒരു യാത്ര പുറപ്പെടുകയാണ്!
ഒരു പക്ഷെ കടലുകള്‍ താണ്ടി ദൂരെ നക്ഷത്ര
-ങ്ങളുടെ നാട്ടിലേക്കാവാം
അല്ലെങ്കില്‍ ഇടയ്ക്കു തങ്ങി മേഘങ്ങളോടു
കിന്നരിച്ച് കാറ്റിനെ പാട്ടിലാക്കി മഴവില്ലിനോട്
മൗനാനുവാദം വാങ്ങി – മഹാമാരിയെ കൂട്ടി
– വരുവാനായിരിക്കും
എന്തായാലും നമുക്ക് പ്രത്യാശിക്കാം
തിളയ്ക്കുന്ന ഈ ചൂടിനപ്പുറം മരവും തണലും
മഴയും… കുളിരുമുള്ള ഒരന്തരീക്ഷം – അതി-
വിദൂരമല്ലെന്ന് .
Generated from archived content: poem1_nov15_13.html Author: kukku_krishnan
Click this button or press Ctrl+G to toggle between Malayalam and English