പ്രണയ വഴികളിൽ… നീ… മഴയായ്‌… ഞാൻ… കാറ്റായ്‌…!

അറിയുന്നു ഞാൻ… മഴയായ്‌…. നിൻ പ്രണയ-

സാന്നിദ്ധ്യവുമിളം കുളിരായ്‌… നീ പെയ്തൊരിഷ്ടവും-

മധുരോർമ്മകളും, നോവാത്ത നനുത്തു തണുത്ത-

നിൻ മൃദു സ്പർശങ്ങളുമാലിംഗനങ്ങളും-

ഒരു മഴക്കുടക്കീഴിൽ ഒതുങ്ങിപ്പോയ നിൻ

കുഞ്ഞു കുസൃതികളും… കുറുമൊഴിച്ചിന്തുകളും

മിഴി നിറച്ചു ഞാനെന്നും കാണുമീ… മഴമുഖബിംബവും

നക്ഷത്രക്കണ്ണുകളും, കുറുമ്പുനോട്ടവും-

ചൊടിച്ച പ്രകൃതവും, മഞ്ഞവളക്കിലുക്കവും-

മഞ്ചാടിച്ചോപ്പു ചൊടികളും, ചിരിയും

ചിന്തൂരകവിളിണത്തുടിപ്പും പോയ ജന്മം-

തിരിച്ചു വിളിച്ചു നൽകിയ പുണ്യമായ്‌-

ഞാൻ മനസ്സുരുക്കിക്കരുതവേ…

അലസമായ്‌… കൊഞ്ചിയ കൊലുസ്സുമണികളിൽ-

ഒരു വിരൽ തൊട്ടു നീ മന്ത്രിച്ചതും, വൈകാതെ-

ശാസിച്ചതും പിന്നെ നടവഴികൾ തോറും-

കിലുക്കിർത്തിമർത്തതും, വെയിലിൽ തളർന്നതും-

പിന്നെ മഴയിൽ തണുത്തതും, മഴയെ പുതച്ചതും-

മറ്റൊരു മഴയായ്‌.. മണ്ണിൽ ശയിച്ചതും

പിന്നെ പ്രഭാതത്തിൽ മഞ്ഞായുണർന്നതും-

കറുകത്തലപ്പിൽ കണമായ്‌…. നിറഞ്ഞതും-

ഞാനറിയാതെൻ പാദം മുകർന്നതും

നിന്നുടെ ചൈതന്യമല്ലാതെ – മറ്റെന്ത്‌…?!

എങ്കിലും മഴയെ, നിന്നെ അറിയുന്നു ഞാൻ…

നിൻ പ്രണയസാന്നിദ്ധ്യവുമിളം-

കുളിരായ്‌ പെയ്തൊരിഷ്ടവും

പറഞ്ഞ കാര്യങ്ങളും, സ്നേഹസാന്ത്വനവും-

കുറിച്ച വരികളും തിരിച്ചറിയാതെ-ഞ്ഞാൻ.

ഒട്ടുപകച്ച രാവിൽ കിനാവിറങ്ങിവന്ന്‌ നീ…

നൽകിയ മഴചുംബനങ്ങളിൽ നിനക്കു നൽകാൻ

ഉള്ളിലൊന്നുമാത്രമേയുള്ളൂ…

അണമുറിഞ്ഞൊഴുകാൻ വെമ്പൽ പൂണ്ട്‌-

നിറഞ്ഞു തുളുമ്പുന്നൊരു മനസ്സും-

പ്രാർത്ഥനയും പിന്നെ ഞാനെന്ന തിരുമാലിക്കാറ്റും…!

Generated from archived content: poem1_aug2_07.html Author: kukku_krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English