മുളക്
കടല്‍ കടന്നെത്തിയ
പഴയൊരു സുന്ദരി യാണ് നീ
യുദ്ധ ങ്ങള്‍ക്കും
പ്രളയങ്ങള്‍ക്കും
കൊടുങ്കാറ്റുകള്‍ക്കും
നിന്‍റെ രൂപ ലാവണ്യ ത്തെ
തകര്‍ക്കാന്‍ കഴിഞ്ഞില്ല
ആസ്വാദ ന ത്തി ന്‍റെ
എരിവും നീറ്റലും പകര്‍ന്നു തന്ന്
നീയിപ്പോഴും ഞങ്ങളെ
സ്നേഹം കൊണ്ട്
വിരുന്നുട്ടുന്നു
*********
ഉറപ്പ്
കല്ല് കൊണ്ട് വീടും
ചിന്ത കൊണ്ട് മനസ്സും
പണിതുയര്‍ത്തി .
കൊടുങ്കാറ്റില്‍
വീട് തകര്‍ന്നു പക്ഷെ ,
മനസ്സ്
പൊട്ടിച്ചിരിച്ചു.
************
അവസരങ്ങള്‍
കാലത്തിന്‍റെ
ആഴക്കടലില്‍
മറഞ്ഞുപോയ
സ്വര്‍ണ മത്സ്യങ്ങളാണ്
അവസരങ്ങള്‍
സ്വര്‍ണ നുല്‍
വലഏറിഞ്ഞാലും
അവയെ
വീണ്ടെടുക്കാന്‍
കഴിയില്ല.
അവ
വര്‍ത്തമാന കാലത്തിന്‍റെ
മാലാഖമാരും
മാന്ത്രികരുമാണ്
Generated from archived content: poem1_july6_13.html Author: ks_subair