എപ്പോഴും അസത്യങ്ങൾമാത്രം പുലമ്പുന്ന
കുറേ കറുത്ത വരകൾക്കു നടുവിൽ
ഒരു വെളുത്ത വര.
വെളുത്ത വര സമൂഹത്തിനോട് സത്യങ്ങൾ
മാത്രം വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.
സഹികെട്ട കറുത്ത വരകൾ വെളുത്ത
വരയെ കറുത്ത ചായംതേച്ച് മൗനിയാക്കി.
അടുത്തുപെയ്‌ത കനത്ത മഴയിൽ വെളുത്ത
വരയെ പൊതിഞ്ഞിരുന്ന കറുത്തചായം
ഒഴുകിപ്പോയി.
വെളുത്ത വര സമൂഹത്തിനോട് ഇപ്പോഴും
നഗ്നസത്യങ്ങൾ ഉച്ചത്തിൽ
വളിച്ചു പറഞ്ഞുകൊണ്ടിരിയ്‌ക്കുന്നു.
Generated from archived content: story2_april17_09.html Author: krishnankutty_silknagar