വെയിൽകത്തിയാളുമൊച്ചയ്‌ക്ക്
തിളതിളച്ചേറുന്ന മീനത്തിൽ
ഊണുകഴിഞ്ഞൊ നേരത്ത്
കോലായിൽ പായവിരിച്ചമ്മു.
അറിയാതടഞ്ഞുപോയ് കണ്ണിൽ
കണ്ടൊ കുളിർമഴസ്വപ്‌നത്തിൽ
വേർത്തൊഴും ദേഹത്തോടമ്മു
ആർത്തുരസിച്ചു കളിയ്‌ക്കുമ്പോൾ
അടിയൊന്നുകിട്ടി തുടയിൽ മെല്ലേ
അമ്മതൻ വാക്കിനോടൊപ്പം
പെണ്ണുറക്കംനന്നോ നട്ടുച്ചയ്‌ക്ക്
പോയിക്കളിക്കെന്റെ പൊന്നുമോളേ.
Generated from archived content: poem2_sep17_09.html Author: krishnankutty_silknagar