ചിലനേരം നമ്മെക്കൊണ്ടുപോകും ചിന്ത
അരുതായ്‌കതൻ സ്വപ്‌നക്കൂടാരത്തിൽ
തിരികെവരാൻ വെമ്പൽകൂട്ടിയാലും
പിൻവിളിപോലവർ കൂട്ടുകൂടും.
അരുതായ്‌കയേറിചിത്തം
വളഞ്ഞോടുകിൽ
പതിയെപ്പിടിച്ചതിന് നേർവഴികാട്ടണം
സ്വത്വം മറക്കാൻ തുടങ്ങുമ്പോഴേ
ചിന്തയ്‌ക്കിടേണം സ്വയം കടിഞ്ഞാൺ.
Generated from archived content: poem1_oct12_09.html Author: krishnankutty_silknagar