ആത്മകഥ – തകഴി

അനുഭവങ്ങളുടെ ഊഷ്മളതയും ആത്മാർത്ഥതയുടെ പ്രകാശവും ഒന്നിച്ചു ചേരുമ്പോഴാണ്‌ ഒരാത്മകഥ യഥാർത്ഥ ജീവിതരേഖയായി മാറുന്നത്‌. തകഴിയുടെ ആത്മകഥ അത്തരത്തിലുള്ള ഒന്നാണ്‌. അദ്ദേഹം പല കാലങ്ങളിലായെഴുതിയ ‘ബാല്യകാലം’, ‘വക്കീൽ ജീവിതം’, ‘ഓർമ്മയുടെ തീരങ്ങളിൽ’ എന്നിവയുടെ സമന്വയമാണീ ബൃഹദ്‌കൃതി. ഇരുളും പ്രകാശവും സുഖവും ദുഃഖവും നിഴലിക്കുന്ന സ്വജീവിതത്തിന്റെ സംഭവബഹുലമായ നിരവധി സന്ദർഭങ്ങൾ കൊണ്ട്‌ സമ്പന്നവും സമാകർഷകവുമാണീ കൃതി. ചരിത്രം വലിയൊരു മുന്നേറ്റം നടത്തിയ നൂറ്റാണ്ടിന്റെ ഭാഗമാണ്‌ തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതകാലഘട്ടം. ഫ്യൂഡലിസത്തിൽ നിന്ന്‌ മുതലാളിത്ത കാലഘട്ടത്തിലേക്കുള്ള മുന്നേറ്റം. അതിന്റെ ഭാഗമായി ലിബറലിസത്തിന്റെ പുതുവെളിച്ചം; അവകാശ സമരങ്ങളുടെ തള്ളിക്കയറ്റം; അധഃസ്ഥിതന്റെ മുന്നേറ്റം എന്നിങ്ങനെ ഒരു പുത്തൻ കാലാവസ്ഥയുടെ ഉണർവിൽ കുട്ടനാടും ആലപ്പുഴയുമടങ്ങുന്ന ജീവിത പരിസങ്ങളെ കേന്ദ്രീകരിച്ചാണ്‌ തകഴിയുടെ ഏതാണ്ടെല്ലാ കഥകളും നോവലുകളും പുറത്തുവന്നത്‌. സ്വാഭാവികമായും അദ്ദേഹത്തിന്റെ ആത്മകഥയുടെ ജീവിതപരിസരവും മറ്റൊന്നല്ല. കേരളീയ ജീവിതത്തിന്റെ രാഷ്ര്ടീയവും സാമൂഹികവും സാംസ്‌കാരികവുമായ പരിവർത്തനങ്ങളുടെ ഒരു പരിച്ഛേദം ഈ കൃതി നമുക്കു സമ്മാനിക്കുന്നു. തകഴി ജീവിച്ച കാലത്തിന്റെ യഥാർത്ഥമായ അന്തരീക്ഷവും സാഹചര്യവും ഈ കൃതിയിൽ നമുക്ക്‌ അനുഭവവേദ്യമാകുന്നു. സത്യസന്ധത ഈ കൃതിയുടെ മുഖമുദ്രയാകുന്നു. അറിയുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങൾ യാതൊരു വളച്ചുകെട്ടലും കൂടാതെ സ്വതഃസിദ്ധമായ ശൈലിയിൽ തകഴി നമ്മോടു പറയുന്നു. മലയാളത്തിലെ ആത്മകഥ സാഹിത്യത്തിനു മികച്ച ഒരു മുതൽക്കൂട്ടാണ്‌ ഈ കൃതി. (മുഖക്കുറി)

ആത്മകഥ

തകഴി

വില ഃ 225

പുസ്തകം വാങ്ങുവാൻ സന്ദർശിക്കുക “www.dcb.puzha.com”

Generated from archived content: book1_mar1_08.html Author: krishnadas_green

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English