ബാലചന്ദ്രമേനോന്റെ ‘കൃഷ്‌ണാ ഗോപാൽകൃഷ്‌ണ’

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും വി.ആൻഡ്‌വിയും സംയുക്തമായി നിർമിച്ച ‘കൃഷ്ണാഗോപാൽകൃഷ്ണ’ ജനുവരി 17ന്‌ പ്രദർശനത്തിനെത്തുന്നു. ബാലചന്ദ്രമേനോൻ തിരക്കഥയെഴുതിസംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേനോൻ തന്നെയാണ്‌ നായകൻ. സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലയിലും മേനോൻ പ്രത്യക്ഷപ്പെടുന്നു.

ഒരു കലിയുഗ ഗോപാലകൃഷ്‌ണന്റെ കഥയാണ്‌ ചിത്രം. കാലത്തിന്റെ പാച്ചിലിൽ സ്വന്തം ഇഷ്‌ടാനിഷ്‌ടങ്ങൾ മറക്കേണ്ടിവരുന്ന അനേകം ഗോപാലകൃഷ്‌ണന്മാരുടെ പ്രതിനിധിയായി ചിത്രത്തിലെ നായകൻ മാറുന്നു.

സമൃദ്ധിയുടെ നടുവിൽ പിറന്ന ഗോപാലകൃഷ്‌ണൻ അമ്മയുടെ ഉണ്ണിക്കണ്ണനായി വളരുന്നു. വീട്‌ അമ്പാടിയാവുന്നു. അവിടെ യശോദയും ഗോക്കളും ഗോപികമാരുമുണ്ട്‌. കൃഷ്‌ണൻ ഒടുവിൽ സത്യഭാമയെ വിവാഹം കഴിക്കുന്നു. അങ്ങനെ സാക്ഷാൽ കൃഷ്‌ണന്റെ ജീവിതവുമായി ഒരുപാട്‌ സമാനതകൾ നായകൻ ഗോപാൽകൃഷ്‌ണനും വന്നു ഭവിക്കുന്നു.

ഇന്ദ്രജയാണ്‌ നായിക. ലാൽ, ശ്രീനിവാസൻ, അശോകൻ, നരേന്ദ്രപ്രസാദ്‌, സിദ്ദിഖ്‌, മധുപാൽ, സലിംകുമാർ, കല്പന, മിനിനായർ, ലക്ഷ്‌മിശ്രീ എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണംഃ അഴകപ്പൻ.

Generated from archived content: krishna_gopal.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here