നല്ലതും ചീത്തതും നൽകി
അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന് ആത്മാഭിമാനം നൽകിയത് നല്ലത്
അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗത്തെ അദ്ധ്വാനിയ്‌ക്കാത്ത തൊളിലാളിവർഗ്ഗമാക്കി മാറ്റിയത് ചീത്തത്.
ഇതൊക്കെ എല്ലാവരും പറയുന്നതും വിമർശിക്കുന്നതുമായ കാര്യങ്ങൾ.
ആരും പറയാത്ത ഒരു കാര്യമുണ്ട്
എല്ലാ പെണ്ണിനേയും ഒരു പോലെ കാണുന്ന കണ്ണ് കേരളീയർക്ക് & പരുഷന്മാർക്ക് നൽകി കമ്യൂണിസം എന്ന കാര്യം.
കേരളീയം ഒഴികെയുള്ള എല്ലാ ഇന്ത്യൻ പ്രദേശത്തും തനിക്കൊത്ത പെണ്ണിനെ ദ്രോഹിക്കുകയും തനിക്കു മേലുള്ള പെണ്ണിനെ മാനിക്കുകയും ചെയ്യുന്ന ശീലം ആണുങ്ങൾക്കുണ്ട്.
എന്നാൽ
കേരളത്തിൽ അങ്ങനെയല്ല.
ഇവിടെ തനിക്കും മേലെ ഒരു പെണ്ണില്ല.
അപവാദങ്ങളുണ്ടാവാം.
പക്ഷേ,
പൊതുവെ കേരളത്തിൽ അങ്ങനെയാണ്.
കേരളത്തിൽ വലിപ്പചെറുപ്പങ്ങൾ വലുതല്ല, കമ്യൂണിസം സഹായിച്ച്
അതുകൊണ്ട് വലിയ പെണ്ണും ചെറിയ പെണ്ണുമില്ല.
പെണ്ണേയുള്ളു.
തന്നിലെളിയവൻ തന്നോട് കാമമോഹം കാട്ടുമ്പോൾ പെണ്ണിനെന്തുതോന്നും എന്ന് പെണ്ണിനോടൊന്ന് ചോദിക്കുന്നത് നന്നായിരിക്കും.
ആരാണ് എളിയവർ? അറിവിൽ, സംസ്‌ക്കാരത്തിൽ, വിദ്യാഭ്യാസത്തിൽ, സമ്പത്തിൽ, സൗന്ദര്യത്തിൽ, സ്ഥാനമാനങ്ങളിൽ എളിയവൻ.
തികച്ചും ഭൗതീകമാണ് വിഷയം.
ചോദ്യവും
ഉത്തരവും അങ്ങനെതന്നെയായിരിക്കട്ടെ.
Generated from archived content: essay1_sept20_08.html Author: kr_indira