ജനാധിപത്യ പ്രവണത

ഗ്രാമപഞ്ചായത്ത്‌ വാർഡ്‌ മെമ്പർ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഡ്‌മെമ്പർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌ വാർഡ്‌ മെമ്പർ, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌.

എം.എൽ.എ., മന്ത്രിമാർ, മുഖ്യമന്ത്രി

എം.പി., കേന്ദ്രമന്ത്രിമാർ, പ്രധാനമന്ത്രി

ഗവർണർ, ഉപരാഷ്‌ട്രപതി, രാഷ്‌ട്രപതി

ഇത്രയും പേർ ചേർന്ന്‌ ഭരിച്ചാണ്‌ എന്നെ നിലയ്‌ക്കുനിർത്തിപ്പോരുന്നത്‌.

ഞാനാര്‌?

ആതംഗവാദിയോ?

എല്ലാവരും കൂടി ഭരിച്ച്‌ ഭരിച്ച്‌ ഞാൻ ജീവച്ഛവമായി. കിടക്കാനിടവും, കഴിയ്‌ക്കാൻ ഭക്ഷണവും ഇല്ലാതായി. ശ്വസിക്കുന്ന വായുവിന്‌ നികുതി ചുമത്താൻ അവസരം പാർത്തിരിക്കുകയാണ്‌ പഹയന്മാർ!

ജനിച്ചുപോയതിനാണ്‌ അടുത്ത നികുതി.

പെറ്റതിനും വയറ്റിലുണ്ടാക്കിയതിനും നികുതി ചുമത്താം

തലക്കരവും മുലക്കരവും ഉണ്ടായിരുന്ന ദേശമല്ലേ! വട്ടിക്കരവുമാകാം.

കരം പിരിവിനുള്ള കൂടുതൽ സാദ്ധ്യതകൾ അറിയുവാൻ സമീപിക്കുക.

കെ.ആർ. ഇന്ദിര, മേഴത്തൂർ

(സർവീസ്‌ ടാക്‌സ്‌ വസൂലാക്കുകയില്ലെങ്കിൽ മാത്രം)

Generated from archived content: essay1_oct13_08.html Author: kr_indira

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here