ഹെയ്‌തിയ്‌ക്ക്‌ ഒരു മില്ല്യൻ യു.എസ്‌. ഡോളർ

ഇന്ത്യനൽകുന്നു. നല്ല കാര്യം.

ഇന്ത്യയിൽ സുനാമി ആഞ്ഞടിച്ചപ്പോൾ യു.എസ്‌.എ. ചോദിച്ചു. ‘ഞങ്ങൾ സഹായിക്കട്ടെ?’ ഇന്ത്യ പറഞ്ഞു. ‘നന്ദി’ ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾ തന്നെ മതി.‘ അതെ, അങ്ങനെത്തന്നെയാണ്‌ ആത്‌മാഭിമാനമുള്ളവർ പറയേണ്ടത്‌.

അമൃതാനന്ദമയി ഭവനങ്ങൾ സുനാമി ബാധിതർക്കായി ഉയർന്നു. ആതുര പ്രവർത്തനങ്ങൾ ഏറെയുണ്ടായി. സർക്കാരിന്റെ സുനാമി ഫണ്ട്‌ ഇപ്പോഴും വിതരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഹൈറേഞ്ചിലും വയനാട്ടിലും വരെ സുനാമിഫണ്ട്‌ വീണു മുളയ്‌ക്കുന്നു.

സുനാമി തകർത്തെറിഞ്ഞ കടൽത്തീരങ്ങൾ പുനരുദ്ധരിച്ചുവോ?

വീടുകൾ പുനർനിർമ്മിച്ചുവോ? വിദ്യാലയങ്ങൾ? തൊഴിൽ ശാലകൾ, സസ്യലതാദികൾ?.

’ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾ മതി എന്നതിനർത്ഥം തോന്നിയതുപോലെ നോക്കാൻ ഞങ്ങൾ മതി എന്നാണ്‌ അല്ലെ?. ഈ ജനതയിൽ എന്തും ചേരും എന്നതാണ്‌ ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷത എന്നാണോ? രാഷ്‌ട്രപുനർനിർമ്മാണം എന്നാൽ എന്താണ്‌ സുഹൃത്തേ?

Generated from archived content: essay1_feb1_10.html Author: kr_indira

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here