എനിയ്‌ക്കും ഒരു സ്വപ്‌നമുണ്ട്‌‘

അഹമ്മതിയാണ്‌ എന്നൊന്നും വിചാരിക്കരുത്‌.

എനിയ്‌ക്കൊരു സ്വപ്നമുണ്ട്‌.

അത്‌ യഥാർത്ഥ്യമാക്കണം എന്ന്‌ വലിയ മോഹമുണ്ട്‌

പക്ഷേ അതിന്‌ പണി കുറച്ചേറെയുണ്ട്‌.

ഒന്നാമത്‌ ഞാൻ ഇന്ത്യയുടെ പരമാധികാരിയാവണം

രണ്ട്‌ – ആരു ശ്രമിച്ചാലും എന്നെ കൊല്ലാനൊക്കരുത്‌

ഇത്രയും സാധിച്ചികിട്ടിയാൽ ?

രാജ്യമൊട്ടുക്ക്‌ പ്രസാവശുപത്രി തുറക്കും ഞാൻ

രാജ്യത്തെ എല്ലാ പെണ്ണുങ്ങളുടെയും പ്രസവം ഫ്രീയായി ആശുപത്രിയിൽ നടത്തിക്കൊടുക്കും.

കൂട്ടത്തിൽ അവരെയെല്ലാം വന്ധ്യം കരണശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമാക്കും

അതെന്തിന്‌?

ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ 100 കോടി എന്നു കൂട്ടുക.

അതിൽ 50 കോടി ആണുങ്ങൾ, 50 കോടി പെണ്ണുങ്ങൾ 50 കോടി പെണ്ണുങ്ങൾ ഓരോ തവണ പ്രസവിക്കാൻ ജനസംഖ്യ 50 കോടി വർദ്ധിയ്‌ക്കും അതായത്‌ 100 കോടി 150 കോടിയാവും. പ്രസവത്തോടൊപ്പം ഈ സ്‌ത്രീകളെയെല്ലാം വന്ധീകരിച്ചാൽ അടുത്ത 20 വർഷത്തേയ്‌ക്ക്‌ ജനസംഖ്യ 150 കോടിയിൽ തറഞ്ഞു നിൽക്കും. പുതിയ 50 കോടിയിൽ 25 കോടി പെൺകുട്ടികളായിരിക്കും. അവർക്ക്‌ പ്രസവിയ്‌ക്കാറാകണമെങ്കിൽ ശരാശരി 20 വർഷം കഴിയേണമല്ലെ. ഈ 20 വർഷം വർഷത്തിനുള്ളിൽ സ്വാഭാവിക മരണവും രോഗവും അപകടവും നിമിത്തം ജനസംഖ്യ 20% എങ്കിലും കുറയും.

150 – 30 – 120 കോടി

20 വർഷങ്ങൾക്കുശേഷം പുതിയ പെൺകുട്ടികൾ (25 കോടി ) ഓരോരിക്കൽ പ്രസവിച്ചാൽ ജനസംഖ്യ 120+ 25 = 145 കോടിയാവും ഇങ്ങനെ കൂടിയും കുറഞ്ഞും അരനൂറ്റാണ്ടു പിന്നിടുമ്പോൾ ഇപ്പോഴുള്ള ജനസംഖ്യ ഒരെണ്ണമെങ്കിലും കുറവു വരൂ. ഇന്ത്യാമഹാരാജ്യത്തെ ജനപ്പെരുപ്പം നിയന്ത്രിച്ചില്ലെങ്കിൽ പഴുക്കൾ പുളയ്‌ക്കുന്ന ഓടയ്‌ക്കു സമാനമാകും ഈ രാജ്യം.

രാജ്യത്തെ ഈ രീതിയിൽ രക്ഷിയ്‌ക്കാൻ പരമാധികാരം അത്യാവശ്യമാണ്‌. എന്നാലും ഈ പ്രവർത്തനം തുടങ്ങി വെച്ചുകൊല്ലാൻ ശ്രമിയ്‌ക്കും വെടികൊണ്ട്‌ ഞാൻ ചത്തുപോയാൽ ഉദ്ദേശിച്ച കാര്യം നടക്കില്ല അതുകൊണ്ട്‌ ‘വെടികൊണ്ടാലും ചാകില്ല’ എന്ന വരവും കിട്ടണം.

Generated from archived content: essay1_dec3_08.html Author: kr_indira

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English