പുരുഷന്മാർ ചെയ്യാത്തതെന്തുണ്ട്‌?

പുരുഷന്മാർ ചെയ്യാത്തതെന്തുണ്ട്‌?

‘കർത്തൃത്വം മുഴുവൻ പുരുഷന്റേതാണ്‌.

സ്‌ത്രീ വെറും കർമ്മം.

കർത്താവ്‌ കർമ്മത്തെ എന്തുചെയ്യുന്നുവോ

അത്‌ ക്രിയ!’

സ്‌ത്രീയ്‌ക്ക്‌ കർത്തൃത്വമില്ല എന്ന വിലാപത്തിന്റെ വിപുലീകരണമാണിത്‌. നേരമ്പോക്കാണെന്നു വെച്ചോളൂ. എന്നാലും പ്രാസമൊപ്പിച്ച്‌ ഇങ്ങനെ പറയുന്നതിനുമുണ്ടല്ലൊ ഒരു രസം. ഇല്ലേ?

ഇന്ന്‌ ജൂലായ്‌ 27 ഞായറാഴ്‌ച. ദിനപത്രത്തിന്റെ ഒന്നാം പേജ്‌ പ്രധാനവാർത്തകൾ വഹിച്ചുകൊണ്ട്‌ മുന്നിൽ.

1) ലീഡ്‌ ന്യൂസ്‌ – ‘അഹമ്മദാബാദിലും സ്‌ഫോടന പരമ്പര’ ആരാണത്‌ ചെയ്തത്‌?

പുരുഷന്മാർ.

2) പട്ടാമ്പിയിലെ കൂട്ടക്കൊല. ആര്‌ കൊലചെയ്‌തു?

ഒരു റെജിമോൻ.

3) ലോഡ്‌ഷെഡ്‌ഡിങ്ങ്‌ സമയത്ത്‌ വീട്ടമ്മയെ ആക്രമിച്ച്‌ മോഷണശ്രമം. മോഷ്‌ടാവാര്‌?

ഒരു പുരുഷൻ

4) പാർലിമെന്റ്‌ കോഴ വിവാദം. ആര്‌ കോഴകൊടുത്തു? ആര്‌ വാങ്ങി?

പുരുഷൻമാർ

5) തട്ടേക്കാട്‌ ദുരന്തം – പ്രതിയാര്‌?

പുരുഷൻ.

6) മലപ്പുറത്ത്‌ യൂത്ത്‌ലീഗുകാർ മാദ്ധ്യമപ്രവർത്തകരെ മർദ്ദിച്ചു.

യൂത്ത്‌ലീഗ്‌ പുരുഷൻമാർ മാത്രം.

7) മകളെ പീഡിപ്പിച്ച കേസിൽ അച്‌ഛനും കൂട്ടുകാരനും അറസ്‌റ്റിൽ; ചിറ്റപ്പൻ ഒളിവിൽ.

യുദ്ധങ്ങൾ, ബോംബ്‌ സ്‌ഫോടനങ്ങൾ, തീവ്രവാദപ്രവർത്തനങ്ങൾ, ബലാൽസംഗം, പിടിച്ചുപറി, കവർച്ച, മോഷണം. കണക്കെടുത്തുനോക്കുക. ലോകത്തിലെ വിധ്വംസക പ്രവർത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഭൂരിഭാഗവും ചെയ്യുന്നത്‌ പുരുഷൻമാരാണ്‌.

കേരളത്തിലെ തെരുവുകളിൽ സൂക്ഷ്‌മനിരീക്ഷണം നടത്തൂ. റോഡിൽ തുപ്പുന്നതാര്‌? വഴിയരികിൽ മൂത്രമൊഴിക്കുന്നതാര്‌? പുകവലിച്ചൂതി അന്തരീക്ഷമലിനീകരണമുണ്ടാക്കുന്നതാര്‌? വഴക്കും ബഹളവുമുണ്ടാക്കുന്നതാര്‌? വനനശീകരണം നടത്തുന്നതാര്‌? തെരുവിൽ കോഴിവെയ്‌സ്‌റ്റ്‌ വലിച്ചെറിയുന്നതാര്‌? മദ്യപാനം നടത്തുന്നതാര്‌? പുരുഷന്മാർ സ്വയം തിരിച്ചറിയണം. ഓരോ പുരുഷനും തന്റെയുളളിൽ ഒരു അക്രമാസക്തനുണ്ടോ എന്ന്‌ തിരഞ്ഞുനോക്കട്ടെ. ഒരു കുറ്റവാളിയുണ്ടോ എന്ന്‌ തിരിച്ചറിയട്ടെ.

ഉണ്ടെങ്കിൽ?

ഉണ്ടെങ്കിൽ ശിക്ഷണനടപടിയോ ചികിത്സയോ നടത്തേണ്ടതാണ്‌. അതു ചെയ്‌തില്ലെങ്കിൽ നിന്ദാർഹരായ ഒരു വർഗ്ഗമായി പുരുഷവർഗ്ഗം മാറിയാലോ? ആശങ്ക തോന്നുന്നു.

Generated from archived content: essay1_aug9_08.html Author: kr_indira

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English