എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും ആയിരുന്ന ശാന്തൻകുമാരൻ തമ്പിയുടെ പേരിൽ ബാംഗ്ലൂരിലെ ശാന്തകുമാരൻ തമ്പി ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന രണ്ടാമത് ശാന്തകുമാരൻ തമ്പി പുരസ്‌കാരത്തിന് പുസ്‌തകങ്ങൾ ക്ഷണിക്കുന്നു. 2006, 2007, 2008 വർഷങ്ങളിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച മികച്ച കഥാസമാഹാരത്തിനും കവിതാ സമാഹാരത്തിനും ആണ് അവാർഡ്.
നാല്‌പതു വയസ്സിൽ താഴെയുള്ള എഴുത്തുകാരുടെ കൃതികളാണ് പരിഗണിക്കുക. എഴുത്തുകാർക്കോ പ്രസാധകർക്കോ പുസ്‌തകങ്ങൾ സമർപ്പിക്കാവുന്നതാണ്. ഓരോ വിഭാഗത്തിലും 5001 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ബാംഗ്ലൂരിൽ വച്ച് നടക്കുന്ന മറുനാടൻ എഴുത്തുകാരുടെ സാഹിത്യസംഗമത്തിൽ വച്ച് അവാർഡ് സമർപ്പിക്കും. പ്രശസ്‌ത എഴുത്തുകാരുടെ ഒരു വിദഗ്‌ദ്ധസമിതിയായിരിക്കും അവാർഡ് നിർണ്ണയിക്കുക.
എഴുത്തുകാരന്റെ ബയോഡാറ്റയും ഗ്രന്ഥത്തിന്റെ മൂന്ന് കോപ്പികളും സഹിതം “കെ.പി.രമേഷ്, കലാഭാഷ ആർട് ജേർണൽ, എം.എ. ലെയിൻ, ടൗൺ ബസ്സ്‌സ്‌റ്റാന്റിനു സമീപം, പാലക്കാട് – 678 014. ഫോൺ ഃ 9447315971.” എന്ന വിലാസത്തിൽ മെയ് 31-നുള്ളിൽ അയച്ചുതരേണ്ടതാണ്.
Generated from archived content: news_april8_09.html Author: kp_ramesh