ജനുവരി

ഓരോ ഡിസംബറും

ഒരു ഓർമ്മപ്പെടുത്തലാണ്‌

ജനുവരി വരാറായെന്ന

ഒരു മുന്നറിയിപ്പ്‌.

മറിച്ചു വെക്കുന്ന

കലണ്ടറിലെ കളങ്ങൾ

പഴകിയിരിക്കുന്നു

ഇനി വേറൊന്ന്‌.

ഓരോ ഡിസംബർ

കൊഴിയുമ്പോഴും

സ്വപ്‌നങ്ങളുടെ കെട്ടഴിച്ച്‌

വെറുതെ പരതുമ്പോൾ

പുതുമോഹങ്ങളുമായ്‌

വീണ്ടുമീ പുതുവത്സരം.

ജനുവരിക്കും

ഡിസംബറിനുമിടയിലെ

കെട്ടുപിണഞ്ഞ ജീവിതത്തിൽ

ഇത്തിരിയോളം

സ്‌നേഹസാന്ത്വനങ്ങൾക്കായ്‌

മുടങ്ങാത്ത കാത്തിരിപ്പ്‌.

Generated from archived content: poem3_dec22_10.html Author: kp_noushad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here