തെങ്ങോലകൾക്കിടയിലൂടെ
വീശിയ ഇളം കാറ്റിൽ
ആടിയുലഞ്ഞ തുമ്പപ്പൂക്കളിൽ
തേൻ കിനിയുന്നതും കാത്ത്
കറുത്ത ഉറുമ്പുകൾ
പരതി നടന്നു.
പൂവട്ടിയിൽ ഓണപ്പൂക്കൾ
നുള്ളിയിടുമ്പോൾ
തുമ്പപ്പൂക്കളിലെ ഉറുമ്പുകൾ
പൂക്കളോടൊപ്പം വിരുന്നു വന്നു.
മണലാരണ്യത്തിലെ ഓണപ്പൊലിമയിൽ
പൂവട്ടിയില്ല! പൂവിളിയുമില്ല!
ഫ്ലാറ്റിലെ ശീതികരിച്ച മുറിക്കുള്ളിൽ
പാർസൽ സദ്യയുണ്ട്
ഓണം കെങ്കേമമാക്കി.
Generated from archived content: poem1_aug20_10.html Author: kp_noushad