ശകുനം

വലതുവശത്തുകൂടെ പറന്നുപോയ
കാക്ക
നിറകുടം
ഇരട്ട മൈന
അകിടു ചുരത്തിയ പശു
അഭിസാരിക
ഇവയെല്ലാം നല്ല ശകുനങ്ങളാണെന്ന്
കേട്ടിട്ടുണ്ട്
എതിരെ വന്ന സന്യാസി
കുറ്റിച്ചൂല്‍
വഴിക്ക് കുറുകെ ചാടിയപ്പോയ
കരിമ്പൂച്ച
ഒറ്റമൈന
നില ഘടികാരം
ഉടഞ്ഞ കണ്ണാടി
അപശകുനങ്ങളുടെ ഘോഷയാത്ര.
പുലര്‍ച്ചേ അടുക്കളയിലേക്കു പോയ
അമ്മ
അടുപ്പില്‍ രുചിയൂറുന്ന എന്തോ
വേവുന്നുണ്ടെന്ന്
വിളിച്ചറിയിക്കുന്ന സുഗന്ധം
കിടക്കവിട്ടെഴുന്നേറ്റ്
ദ്രുതഗതിയില്‍ പ്രഭാതകര്‍മ്മം
ആവിപരക്കുന്ന ഭക്ഷണത്തിനു മുന്നില്‍
അമ്മയുടെ വാത്സല്യത്ത്ന്റെ ഇളം ചൂട്
അഭിമുഖ പരീക്ഷക്കിറങ്ങുമ്പോള്‍
മുന്നില്‍ നിറകുടം
മുറ്റത്ത് ഇരട്ട മൈന
തൊഴുത്തില്‍ അകിടുനിറഞ്ഞ പശു
വഴിയരികില്‍ ശ്രംഗാരചിരിയുമായ്
അമ്മാളു
പക്ഷെ,ഫലം വന്നപ്പോള്‍
പരാജിതന്‍
പിന്നെയൊരിക്കല്‍
പടിയിറങ്ങുമ്പോള്‍
മുറ്റത്തുകുറ്റിച്ചൂലുമായി
കുഞ്ഞുപെങ്ങള്‍
എതിരെവന്ന സന്യാസി
വഴിക്ക് കുറുകെ ചാടിപ്പോയ
കരിമ്പൂച്ച്
ഒറ്റമൈന
അഭിമുഖപരീക്ഷയില്‍
അപ്രതീക്ഷിത വിജയം!

Generated from archived content: poem1_oct27_11.html Author: kp_ajithan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here