മൂന്ന് വർഷം കടന്നുപോയി. ശ്രദ്ധേയനായ ഒരു പുതിയ ഗായകന്റെ ഗാനധാരയിൽ മുഴുകാനായി ധാരാളം ശ്രോതാക്കൾ കീവ് ഉത്സവപ്പറമ്പിൽ എത്തിയിരുന്നു. എന്നിരുന്നാലും, അയാളുടെ ചരിത്രത്തെക്കുറിച്ചും, ഗാനസിദ്ധികളെക്കുറിച്ചുമൊക്കെ ഭയങ്കര കഥകൾ പരന്നിരുന്നു. അയാൾ ഉന്നതകുലജാതനാണെന്നും നന്നെ കുഞ്ഞായിരിക്കുമ്പോൾ ഒരു സംഘം അന്ധയാചകർ അയാളെ സ്വന്തം വീട്ടിൽനിന്നും കവർന്നു കൊണ്ടുപോയി അവരുടെ ഒപ്പം നാട്ടിൻപുറങ്ങളിലൊക്കെ അലഞ്ഞു തിരിഞ്ഞു നടന്നു. ഒടുവിൽ പ്രശസ്തനായൊരു പ്രൊഫസർ അയാളുടെ ഗാനാലാപ പ്രസിദ്ധി മനസ്സിലാക്കി. അതോ അയാൾ സ്വന്തം ഇഷ്‌ടത്താൽ വീടുവിട്ടിറങ്ങി യാചകസംഘത്തിൽ ഏതോ കാല്പനിക കൗതുകത്തിന്റെ പേരിൽ ചേരുകയാണുണ്ടായത്. അത് എങ്ങിനെ ആയാലും ഹാൾ ആകെ നിറഞ്ഞിരുന്നു. ശ്രോതാക്കൾക്ക് അജ്ഞാതമായ ഏതോ ഔദാര്യകാലങ്ങൾക്കായി ഉദ്ദേശിച്ചുളള പണപ്പിരിവ് പൂർണ്ണമായിരുന്നു.
ഒരു യുവാവ് പ്ലാറ്റ്‌ഫോറത്തിൽ എത്തിയപ്പോൾ അഗാധ നിശ്ശബ്‌ദത പരന്നു. വിളർന്ന മുഖമുളള അയാളുടെ കണ്ണുകൾ കറുത്ത് മനോഹരമായിരുന്നു. ആ കറുത്ത കണ്ണുകൾ ഒരിടത്തുതന്നെ ഉറച്ചു നിന്നില്ലായിരുന്നെങ്കിലും, പലരും പറഞ്ഞപോലെ അഴകുളള തലമുടിയുളള ഒരു യുവതി തന്നെ നയിച്ചുകൊണ്ടു വന്നില്ലായിരുന്നെങ്കിലും, അയാൾ അന്ധനാണെന്ന കാര്യം വിശ്വസിക്കാൻ ഏറെ പ്രയാസമാകുമായിരുന്നു.
സമ്മർദ്ദം ചെലുത്തി. തന്റെ ഭാവന അതിനെ പരിധിക്കുളളിലാക്കാൻ അത്യധ്വനം ചെയ്‌തു, അതുമായി പൊരുത്തപ്പെടാനും. അതിന്റെ പാതയിൽ അയാൾ തന്നെ സ്വയം പ്രതിഷ്‌ഠിച്ചു. പരുഷവും അങ്കലാപ്പുളവാക്കുന്നതുമായൊരു ഭീതി അയാളെ ഗ്രസിച്ചു. പ്രതീക്ഷ ചുരുങ്ങി, തന്റെ ഹൃദയത്തിന്റെ അന്തരാളത്തിലേക്ക് അഗാധമായി സ്വയം ഒതുങ്ങിക്കൂടി.
ഡോക്‌ടർ നിശ്ശബ്‌ദമായ തയ്യാറെടുപ്പിൽ വ്യാപൃതനായിരുന്നപ്പോഴൊക്കെയുളള അയാളുടെ മാനസികാവസ്ഥ ഇതായിരുന്നു. കഴിഞ്ഞ മാസങ്ങളിലൊക്കെ താൻ അസ്വസ്ഥനായിരുന്നു-അത് തീർച്ച-പക്ഷെ ഈ നിമിഷംവരെ ഏതോ മങ്ങിയ പ്രതീക്ഷാങ്കുരം എല്ലായ്‌പ്പോഴും പിടിച്ചുനിന്നിരുന്നു. ഇപ്പോഴാകട്ടെ, അയാളുടെ വലിഞ്ഞു മുറുകിയ ഞരമ്പുകൾ, വിങ്ങിപ്പൊട്ടാനായി അത്യധ്വാനത്തിലായിരുന്നതിനെ പരുഷവും, ഭയാനകവുമായൊരു ഭീതി പിടികൂടി; പ്രതീക്ഷ ചുരുങ്ങിക്കൂടി സ്വയം അങ്ങകലേക്ക് ഹൃദയത്തിന്റെ ഉളളറകളുടെ അഗാധതയിലേക്ക് ഒളിക്കുകയുമുണ്ടായി.
പെട്ടെന്ന് ആ വാക്കുകൾ, “ആ കുട്ടി കാണുന്നുണ്ട്.” എന്നതുകേട്ടതോടെ എല്ലാത്തിനും മാറ്റമുണ്ടായി. ഭീതി അപ്രത്യക്ഷമായി. പ്രതീക്ഷ അനിശ്ചിതത്വത്തിലേക്ക് കുതിച്ചുചാടി. തന്റെ സത്വത്തിൽ നിറഞ്ഞിരുന്ന പിരിമുറുക്കമുളള പ്രതീക്ഷാഭാവം ദ്രുതഗതിയിലുണ്ടായ വെളിച്ചം പൊട്ടിച്ചതുപോലെയായിരുന്നു അത്. അതൊരു മഹത്തായ സംക്ഷോഭം പോലെയായിരുന്നു. ഒരു മഹാവിപത്ത് ഇരുണ്ട രാത്രിയിലെ മിന്നൽപിണറുകൾപോലെ അത് തന്റെ നിഴൽമൂടിയ ആത്മാവിലേക്ക് തുളച്ചുകയറി. അത് തന്റെ മസ്തിഷ്‌കത്തിലേക്ക് ജ്വലിക്കുന്ന ഒരു പാതയിൽ എരിയുന്നപോലെ കാണപ്പെട്ടു. ഡോക്‌ടറു പറഞ്ഞ ആ ഏതാനും വാക്കുകൾ… അത്യഗാധതയിലെവിടെയോ ഒരു സ്‌ഫുലിംഗം മിന്നിമറഞ്ഞു. തന്റെ ആത്മാവിന്റെ ആന്തരിക ഉളളറകളെ അത് ഉദ്ദീപ്തമാക്കി.
അയാൾ വിറക്കാൻ തുടങ്ങി. അയാളുടെ സത്വമാകെ വിറച്ചു. മുറുകിയ തന്ത്രികളിൽ നാം അടിക്കുമ്പോഴുണ്ടാകുന്നപോലെയായിരുന്നു അത്.
പിന്നെ, ആ മിന്നൽപിണറിനുശേഷം-പിന്നെ പൊടുന്നനെ വിചിത്രദർശനങ്ങൾ തന്റെ കണ്ണുകളിലേക്ക് ഉയർന്നുവന്നു; ജനിക്കുന്നതിനുമുമ്പേ തന്നെ ദൃശ്യശക്തി നഷ്‌ടമായിരുന്ന ആ നയനങ്ങളിലേക്ക്… അത് പ്രകാശമായിരുന്നോ? അതോ ശബ്‌ദമോ? തനിക്കറിഞ്ഞുകൂടായിരുന്നു. ശബ്‌ദത്തിന് ജീവൻ വച്ചപോലെയായിരുന്നു അത്-ശബ്‌ദം പ്രകാശവീചികളായി ഒഴുകുന്നു-വെളിച്ചംപോലെ. സ്വർഗ്ഗരാജ്യങ്ങളിലെ ഉയർന്ന നിറവറകളിൽ പ്രകാശിക്കുന്ന ശബ്‌ദംപോലെ…. അവ സൂര്യന്റെ തീപ്പന്തം പോലെ രാജകീയമായി ഉരുണ്ടു… പച്ചപുൽമേടുകളുടെ മന്ത്രണങ്ങൾപോലെ അവ കല്ലോലങ്ങളും കുമിളകളും സൃഷ്‌ടിച്ചു. അത് പൂന്തോട്ടത്തിലെ സ്വപ്‌നപൂക്കുടന്നകൾ പോലെയായിരുന്നു. അതായിരുന്നു ആദ്യനിമിഷം. പിന്നീട് നടന്നതൊക്കെ വിസ്‌മൃതമായി. പക്ഷെ പിന്നീടയാൾ ആവർത്തിച്ച് പ്രഖ്യാപിച്ചത് ആ മാത്രകളിൽ തനിക്ക് കാണാൻ കഴിഞ്ഞുവെന്നായിരുന്നു.
എന്തായിരുന്നു അയാൾ കണ്ടതെന്നും, എങ്ങിനെ താനത് യഥാർത്ഥത്തിൽ കാണുകയുണ്ടായോ എന്നതൊക്കെ പറയാൻ പറ്റുന്ന കാര്യങ്ങളല്ല. പലതും പറഞ്ഞത് അത് അസാധ്യമാണെന്നായിരുന്നു. പക്ഷെ അതങ്ങിനെതന്നെ എന്ന് അയാൾ ശഠിച്ചു. ഈ ഭൂമിയും ആകാശവും താൻ കണ്ടു; തന്റെ അമ്മയെയും ഭാര്യയെയും, മാക്‌സിമിനെയും കണ്ടു.
അനേകം നിമിഷങ്ങളോളം അയാൾ അവിടെ നിശ്ചലമായിരുന്ന ആ മുഖം പ്രസന്നമായിരുന്നു. അയാളുടെ ഒരു വിചിത്രഭാവം കാരണം ഏവരും അയാളെതന്നെ തുറിച്ചുനോക്കി. അയാളെ നോക്കിനിന്ന ഏവർക്കും ആ ജനാലക്കരികിൽ നിന്നത് തങ്ങൾക്ക് സുപരിചിതനായിരുന്ന പൈത്തോർ അല്ല എന്നായിരുന്നു. അത് മറ്റാരോ ആണ് ഒരു പരിചയവുമില്ലാത്ത അപരിചിതൻ. തങ്ങൾക്കറിയാവുന്ന പൈത്തോർ അപ്രത്യക്ഷനായി. പൊടുന്നനെ താഴെക്കിറങ്ങിവന്ന നിഗൂഡതയുടെ ഒരു മൂടുപടം അയാളെ മറച്ചുകളഞ്ഞു.
തന്റെ രക്ഷാകവചത്തിൽ ഏതാനും നിമിഷങ്ങളോളം അയാൾ ഏകനായിരുന്നു. തന്നെ സമീപിച്ച നിഗൂഢതയും താനും മാത്രം.
ഒരുപക്ഷെ ആ അവ്യക്തവും മങ്ങിയതുമായ ഉൾക്കാഴ്‌ചകളോ, സംവേദനക്ഷമതയോ തന്റെ ഒരു സമയത്തെ വിറപൂണ്ട അസ്വസ്ഥ നിമിഷങ്ങളിലോ പ്രസന്നമായ പകൽവെളിച്ചത്തിലേക്ക് എത്തിനോക്കി തന്റെ മസ്തിഷ്‌കത്തിലെ ഇരുണ്ട അറകളിലേക്ക് അജ്ഞാതപാതകളിലൂടെ അരിച്ചിറങ്ങിയതാവുമോ? തന്റെ നിർവൃതി നിമിഷങ്ങളിൽ ഈ തിങ്ങിക്കൂടിയ സവേദനങ്ങളൊക്കെപ്പാടെ എങ്ങിനെയോ തന്റെ മസ്തിഷ്‌കത്തിനുമുന്നിൽ തികഞ്ഞ സ്‌ഫുടതയോടെ, ഉയർന്നുപൊങ്ങിയതാവുമോ?
പിന്നെ ആ അന്ധനയനങ്ങൾ നീല സ്വർല്ലോകങ്ങളും, തിളങ്ങുന്ന സൂര്യനെയും, പ്രസന്നമായ നദിയെയും, അവിടെ താൻ ബാല്യകാലത്ത് പലപ്പോഴും പൊട്ടിക്കരഞ്ഞ അതിനടുത്തുളള മൊട്ടക്കുന്നുകളുമൊക്കെ ആ അന്ധനയനങ്ങൾ ദർശിച്ചു. പിന്നെ ആ പഴയമില്ല്, അതുകഴിഞ്ഞ് താൻ പീഡനമനുഭവിച്ച, നക്ഷത്രപ്രകാശാങ്കിതരാത്രികൾ, പിന്നെ മൂകവും, വിഷാദാകുലനായ ചന്ദ്രനും, അതെ… പൊടിനിറഞ്ഞ നാടൻവഴികളും, ഹൈവേയുടെ ഋജ്ജുരേഖയും, കാളവണ്ടിക്കൂട്ടങ്ങളും. ഒരു ധ്യാനാത്മകഭാവനോട്ടവും നിശ്ചലദൃഷ്‌ടികളും, മുഴുവൻ ചേഷ്‌ടകളും സാധാരണയിൽനിന്ന് വ്യതിചലിച്ച, അസാധാരണമായതെതോ ഒന്നിന്റെ പ്രതീക്ഷ ഉണർത്തി.
അവരൊക്കെ തങ്ങളുടെ നാടൻശീലുകളുടെ പ്രേമികളായിരുന്നു. പ്രത്യേകം ഒരു നിശ്ചിത സംഗീതപരിപാടിയല്ല അയാൾ നടത്തിയത്. ഹൃദയത്തിൽനിന്നും മനസ്സിൽനിന്നും വന്നത് അയാൾ ആലപിച്ചു. ഈ പരിഷ്‌കരണത്തിലൂടെ പ്രകൃതിയോടുളള അയാളുടെ വർണ്ണോജ്ജ്വല അനുഭൂതിയും, സംവേഗകശീലങ്ങളും നാടൻശീലുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. പ്രകമ്പനം കൊളളിക്കുന്ന, സ്വരമാധുരിയും വർണ്ണപ്പകിട്ടാർന്നതുമായ ആ ഗാനമാധുരി ഹാളിലാകെ ഒഴുകി നടന്നു. ചിലപ്പോഴൊക്കെ രാജകീയഗാനത്തിന്റെ ഉച്ചസ്ഥായിലെത്തി. ചിലസമയം വിഷാദമന്ദതയിലേക്കും താഴ്‌ന്നിരുന്നു. ഇടയ്‌ക്കൊക്കെ മേഘഗർജ്ജനം കണക്കെ അത് സ്വർലോകങ്ങളിലേക്ക് ഉയർന്ന്, ശൂന്യാന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ടു. ചിലപ്പോഴത് മൃദുലമായ പുൽമേടുകളിലേക്ക് വീണ്, പഴയ ശ്മശാനഭൂവിലെ പച്ചപ്പുൽപ്പരപ്പിൽ ഒഴുകിനടന്ന് ഗതകാലത്തെ മന്ദസ്വപ്‌നങ്ങളെ തഴുകി.
അവസാന ശ്രുതിയും അവസാനിച്ചപ്പോൾ ആ വലിയ ഹാളിലാകെ ഉന്മത്തമായ രീതിയിലുളള കരഘോഷങ്ങൾ മുഴക്കി. പ്രസ്തുത അന്ധഗായകനാകട്ടെ തലകുനിച്ച്, കരഘോഷങ്ങൾ അത്ഭുതപൂർവ്വം ശ്രവിച്ചു. പക്ഷെ, അയാൾ വീണ്ടും ഒരിക്കൽകൂടി തന്റെ കൈകൾ ഉയർത്തി പിയാനോ കീകളിലേക്ക് അമർത്തി. നിമിഷത്തിനകം ഹാൾ നിശ്ശബ്‌ദമായി.
ഈ സമയത്താണ് മാക്‌സിം അങ്ങോട്ടുവന്നത്. ഈ സംഗീതമാധുരിക്കുപിന്നിലെ മനുഷ്യനാടകത്തെക്കുറിച്ച് ഹാളിലെ മറ്റാരെയെക്കാളുമേറെ അയാൾക്ക് നിശ്ചയമായിരുന്നു. ഏത് നിമിഷവും സമൃദ്ധമായി ഒഴുകിയ ഈ പരിഷ്‌കരിച്ച ഗാനരീതി തന്റെ ഹൃദയത്തെ ഉലക്കുന്ന ഏതെങ്കിലുമൊരു വേദനകരമായ ചോദ്യം പുറപ്പെടുവിക്കുന്നതോടെ അത് ഗായകന്റെ ഹൃദയത്തിലെ ഏതോ ഒരു പുതിയ വ്രണത്തെ വെളിവാക്കുകയും, അതോടെ ഗാനധാര നിലക്കുകയും ചെയ്യുമെന്ന് ഭൂതകാലാനുഭവം വച്ച് മനസ്സിലാക്കി, അയാൾ ഭയന്നിരുന്നു. പക്ഷെ ഉച്ചസ്ഥായിയിൽ ശക്തിപ്രാപിച്ച്, പൂർണ്ണതയോടെയും കൂടുതൽ ശക്തിപൂർവ്വമായും വീർപ്പടക്കി ആമഗ്നരായിരുന്ന ജനക്കൂട്ടത്തെയാകെ അടക്കി ഭരിച്ചുകൊണ്ട് അതങ്ങിനെ തുടർന്നു.
അവിടെ ഇരുന്ന് ഇത് ശ്രദ്ധിക്കവെ, ഏതോ ചിരപരിചിതമായതൊന്ന് കൂടുതൽ സ്‌ഫുടമായി മാക്‌സിം ശ്രദ്ധിക്കാൻ തുടങ്ങി.
അതെ-അതുതന്നെയായിരുന്നു അത്. ആ തെരുവിലെ ശബ്‌ദകോലാഹലം. ഒരു വലിയ തരംഗം ഉരുണ്ടുകയറുന്നു. പ്രസന്നവും മേഘഗർജ്ജനംപോലെ സജീവവുമായി ഉരുണ്ടു കയറുന്നു. ഒരായിരം വ്യത്യസ്ത സ്വരഭാവങ്ങൾ കൈകൊളളാനും, തിളക്കാനും, പൊട്ടിത്തെറിക്കാനും വെമ്പൽപൂണ്ടുകൊണ്ട്… ഇപ്പോൾ ഉന്നതി പ്രാപിച്ച്, ഊതിവീർത്ത് പിന്നെ വീണ്ടും വിദൂരതയിലേക്ക് മുങ്ങിയെങ്കിലും, ആ അനുസ്യൂതമായ മർമ്മരം-ശാന്തവും വികാരാവേശരഹിതവും, തണുപ്പനും അലക്ഷ്യമായതും.
പൊടുന്നനെ മാക്‌സിമിന്റെ ഹൃദയം ചുരുങ്ങി. വീണ്ടും ഭൂതകാലത്തെപോലെതന്നെ, സംഗീതത്തിൽ ഒരു വിലാപഛായ കലർന്നു.
ഒരു രോദനം കേൾക്കുമാറായി-അത് ഹാളിൽ നിറഞ്ഞ് ഇല്ലാതെയായി. വീണ്ടും ജീവിതത്തിന്റെ കോലാഹലങ്ങൾ, അതിസ്‌ഫുടമായും പ്രസന്നമായും ശക്തിയേറിയതും-നിശ്ചലവും തിളങ്ങുന്നതും ആഹ്ലാദകരവും, പ്രകാശം നിറഞ്ഞതും….
അല്ല-അത് ഒരു അന്ധൻ യാതനയാലും, പീഡനത്താലും സ്വകാര്യതയിൽ മുഴങ്ങുന്ന ആത്മനിഷ്‌ഠമായ വിഷാദത്തിന്റെ ആ പഴയ രോദനമായിരുന്നില്ല… മാക്‌സിമിന്റെ നയനങ്ങളിൽ അശ്രുകണങ്ങൾ പൊടിഞ്ഞു. ചുറ്റിനും കൂടിയവരിലും ഇതേ അശ്രുക്കൾ ദൃശ്യമായിരുന്നു.
“അയാൾ കാണാൻ പഠിച്ചു. അതാണ് സത്യം. അയാൾ കാണാൻ പഠിച്ചു..” മാക്‌സിം സ്വാഗതമായി മന്ത്രിച്ചു.
സജീവവും ആഹ്ലാദപ്രദവും, സ്വതന്ത്രവും, വർണ്ണോജ്വലവുമായത്; ജീവിതത്തിന്റെ ബഹുമുഖമായ ധിഷണാപരമോ ധാർമ്മികമോ ആയ ഏതോ നാടൻഗീതങ്ങൾ-ആത്യന്തികതയോടെയും ശക്തിപൂർവ്വമായും ഒരു പുതിയ ആത്മാവിനെ തൊട്ടുണർത്തുന്ന രാഗധ്വനിയോടെ അത് പേർത്തും, പേർത്തും പുറപ്പെട്ടുകൊണ്ടേയിരുന്നു.
“അങ്ങിനെ അങ്ങിനെ, എന്റെ പ്രിയകുട്ടി…” മാക്‌സിം നിശ്ശബ്‌ദതയോടെ അംഗീകരിച്ചു. “ഈ ആഹ്ലാദത്തിന്റെയും ഉത്സാഹത്തിമിർപ്പിന്റെയും നിമിഷങ്ങളിൽ അവരെ മറികടക്കുക…”
മറ്റൊരു നിമിഷം-അന്ധഗായകരുടെ ഗീതം മാത്രം കേൾക്കുമാറായി-സർവ്വശക്തിയും, സർവ്വതും ആവാഹിച്ചും-വിശാലമായ ഹാളിലൂടെ, മാന്ത്രികശക്തിക്കധീനരായ ജനക്കൂട്ടത്തിലൂടെ..
“ദാനം… അന്ധർക്ക്… ദാനം, ക്രിസ്‌തുനാമത്തിൽ..”
പക്ഷെ ഇത് കേവലം ദാനത്തിനുളള ഒരു അഭ്യർത്ഥന ആയിരുന്നില്ല; കേവലാനുകമ്പയുടെ രോദനമായിരുന്നില്ല. തെരുവുകളുടെ ഇരമ്പലുകളിലേക്ക് മുങ്ങിത്താഴ്‌ന്നത്…
വിലക്ഷണപ്രകൃതത്തോടെ, പിയാനോയുടെ ശബ്‌ദം കേൾക്കെ-അതിന്റെ കഠിന വേദന സഹിക്കാനാവാതെ പൈത്തോർ പിൻവാങ്ങിയ ആ ദിനങ്ങളിലെ എല്ലാ വികാരങ്ങളും അതിൽ അന്തർലീനമായിരുന്നു. ഇനിയിപ്പോൾ, താൻ സ്വന്തം ആത്മാവിൽ, ആ വേദനയെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരുന്നു; അതിന്റെ സത്യസന്ധവും, അഗാധവും സംഭ്രമജനകവുമായ ശക്തിയാൽ അയാൾ ഈ ജനങ്ങളുടെയൊക്കെ ഹൃദയങ്ങളെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരുന്നു. അതൊരു പ്രസന്നമായ ദിനത്തിന്റെ പശ്ചാത്തലത്തിലുളള ഒരു ഇരുണ്ട രാത്രിയായിരുന്ന-ആഹ്ലാദത്തിന്റെ തനിപൂർണ്ണിമയിൽ അവശേഷിച്ച ദുഃഖത്തിന്റെ ബാക്കിപത്രം…
ആൾക്കൂട്ടത്തിലേക്ക് ഒരു ഇടിവെട്ട് ഇരച്ചു കയറിയതുപോലായിരുന്നു അത്. ഗായകന്റെ ദ്രുതചലനാംഗുലികൾ അവയുടെ തന്ത്രികളിൽ പിടിച്ചുവലിച്ചപ്പോഴെന്നപോലെ ഓരോ ഹൃദയവും ത്രസിച്ചു. സംഗീതം നിലച്ചു-പക്ഷെ ജനം അനങ്ങാനെ ഇരുന്നു. മൃതതുല്യമായൊരു നിശ്ശബ്‌ദത ഹാളിൽ പരന്നു.
“അതെ… അയാൾ കാണാൻ പഠിച്ചു.” തലകുനിച്ച് മാക്‌സിം സ്വാഗതം പറഞ്ഞു. “അന്ധവും സ്വാർത്ഥനിബദ്ധവും കലർപ്പേറാത്തതുമായ പഴയ യാതനയുടെ സ്ഥാനത്തിപ്പോൾ അവൻ തന്റെ ആത്മാവിൽ സത്യസന്ധമായ ജ്ഞാനം ചുമക്കുന്നുണ്ട്. മറ്റുളള ജനങ്ങളുടെ ദുഃഖങ്ങളും അവരുടെ ആഹ്ലാദങ്ങളും അവൻ മനസ്സിലാക്കാനിടയായി. അവൻ കാണാൻ പഠിച്ചു; ഇനി അത്രകണ്ട് ഭാഗ്യമില്ലാത്തവരുടെ ഭാഗ്യത്തെ ഓർമ്മപ്പെടുത്താൻ അവന് കഴിയും…”
ആ വൃദ്ധ പടയാളിയുടെ ശിരസ്സ് കുറെക്കൂടി കുനിഞ്ഞു. അയാളും ഈ ലോകത്ത് തന്റേതായ പങ്ക് നിർവ്വഹിച്ചു കഴിഞ്ഞിരുന്നു. അയാളുടെ ജന്മം വിഫലമായില്ല. അതായിരുന്നു സംഗീതം അയാൾക്കുവേണ്ടി വഹിച്ച സന്ദേശം… ജനക്കൂട്ടത്തെ അടക്കിഭരിച്ചു കൊണ്ട് ഹാളിനെ നിറഞ്ഞു കവിയിച്ച ആത്മാവിനെ നയിക്കുന്ന ഈ ശക്തിയേറിയ സംഗീതധാര…
അതായിരുന്നു അന്ധഗായകന്റെ അരങ്ങേറ്റം.
(അവസാനിച്ചു)
Generated from archived content: anthagayakan42.html Author: korolenkov