മുപ്പത്തിയൊൻപത്‌

ഒരുപക്ഷെ, അതൊരു വിറയലിന്റെ ഭവിഷ്യത്തായിരിക്കാം; ഒരുപക്ഷേ അതൊരു ആത്മീയ പ്രതിസന്ധിയുടെതായ ദീർഘകാലത്തെ സമാപനവുമായിരിക്കാം. ഒരുപക്ഷെ അവ രണ്ടിന്റെയും മിശ്രിതവുമായിരിക്കാം. കാരണം എന്ത്‌ തന്നെയായാലും, അടുത്ത ദിവസം പൈത്തോർ തന്റെ മുറിയിൽ ജ്വരബാധിതനായി ഇരിക്കുകയായിരുന്നു. മുഖത്ത്‌ വികൃതഗോഷ്‌ടികളുമായി അയാൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടയ്‌ക്കിടെ അയാൾ എന്തോ ശ്രദ്ധിക്കുന്നതായി കാണപ്പെട്ടു; ഇടയ്‌ക്കിടെ അയാൾ എവിടെയോ ധൃതി പിടിച്ചുപോകാനെന്നപോലെ ചാടിയെഴുന്നേൽക്കും-പട്ടണത്തിൽ നിന്നും വിളിച്ചു വരുത്തിയ പഴയ ഡോക്‌ടർ അവന്റെ നാഡി പിടിച്ചുനോക്കിയിട്ട്‌ തണുപ്പൻ വസന്തകാല കാറ്റിനെക്കുറിച്ച്‌ സംസാരിച്ചു. മാക്‌സിം നിരുല്ലാസകരമായി നെറ്റി ചുളിച്ചുകൊണ്ട്‌ തന്റെ സഹോദരിയുടെ ദൃഷ്‌ടിയിൽനിന്നും ഒഴിഞ്ഞുമാറി.

ജ്വരം തുടർന്നു നിന്നു. പ്രതിസന്ധി ഘട്ടം എത്തിയപ്പോൾ, പൈത്തോർ ജീവന്റെ ഒരു ലക്ഷണവും കാണിക്കാതെ അനേക ദിവസങ്ങളോളം ഒരേ കിടപ്പ്‌ തുടർന്നു. പക്ഷെ യൗവ്വനം വിമുക്തപൂർത്തി ഉളളതാണല്ലോ. അവൻ സുഖം പ്രാപിച്ചു.

ഒരു പ്രഭാതത്തിൽ, രോഗിയുടെ കിടക്കയിലേക്ക്‌ സൂര്യന്റെ ഒരു പ്രകാശരേണു ചാഞ്ഞ്‌ പതിക്കുന്നത്‌ അന്ന മിഖലോവ്‌നയുടെ ദൃഷ്‌ടിയിൽ പെട്ടു.

“ആ കർട്ടൺ വലിച്ചിടുക.” അവൾ ഈവ്‌ലീനയോട്‌ മന്ത്രിച്ചു. “ഈ സൂര്യപ്രകാശം എനിക്കതിൽ വിശ്വാസമില്ല.”

പക്ഷെ ഈവ്‌ലീന എഴുന്നേറ്റ്‌ ജനാലയെ സമീപിച്ചപ്പോൾ, പൈത്തോർ പൊടുന്നനെ സംസാരിച്ചു. പരിക്ഷീണമായ ദിവസങ്ങളുടെ ഇടവേളക്കുശേഷം അവൻ ഉച്ചരിച്ച ആദ്യത്തെ വാക്കുകളായിരുന്നു.

“വേണ്ട വേണ്ട ദയവായി അത്‌ അങ്ങിനെതന്നെ കിടന്നോട്ടെ.”

ആഹ്ലാദപൂർവ്വം അവർ അവനുനേർക്ക്‌ തലകുനിച്ചു. “ഞാൻ പറയുന്നത്‌ കേൾക്കാമോ? നിനക്ക്‌ എന്നെ അറിയാമോ?” അമ്മ ആരാഞ്ഞു.

“ഉവ്വ്‌.‘ അവൻ പ്രതിവചിച്ചിട്ട്‌ നിറുത്തി. എന്തോ ഒന്ന്‌ അവൻ ഓർമ്മിക്കുകയായിരുന്നു പിന്നെ മങ്ങിയ സ്വരത്തിൽ അവൻ ആശ്ചര്യപ്പെട്ടു. ’ആഹാ! അതങ്ങിനെ ആണല്ലോ?” പിന്നെ ഇരിക്കാൻ ശ്രമിച്ചു. ‘ആ ഫയദോർ-അയാൾ വന്നോ?“

ഈവ്‌ലീനയും, അന്ന മിഖ്‌ലോവ്‌നയും പരസ്പരം ആകാംക്ഷകുലമായ നോട്ടങ്ങൾ കൈമാറി. അന്ന മിഖ്‌ലോവ്‌ന തന്റെ വിരലുകൾ പൈത്തോറിന്റെ അധരങ്ങളിൽ അമർത്തി.

”നിശ്ശബ്‌ദം നിശ്ശബ്‌ദമായിരിക്കൂ…“ അവൾ മന്ത്രിച്ചു. ’സംസാരിക്കുന്നത്‌ നിനക്ക്‌ ദോഷമാണ്‌.”

അവൻ അവരുടെ കൈയിൽ കടന്നുപിടിച്ച്‌ ആർദ്രമായി ചുംബിച്ചു. അശ്രുക്കൾ അവന്റെ മിഴികളിൽ നിറഞ്ഞു. അവൻ അത്‌ ഒഴുകാൻ അനുവദിച്ചു. അത്‌ അവന്‌ ആശ്വാസമേകി.

ഏതാനും ദിവസം അവൻ ശാന്തനും ചിന്താധീനനുമായിരുന്നു. പക്ഷെ സ്‌നായുബദ്ധമായൊരു വിറയൽ, മാക്‌സിമിന്റെ പാദപതനശബ്‌ദം ഹാളിൽ കേൾക്കുമ്പോഴൊക്കെ ആ മുഖത്ത്‌ പ്രകടമായിരുന്നു. ഇത്‌ ശ്രദ്ധിച്ച സ്‌ത്രീകൾ, മാക്‌സിമിനോട്‌ രോഗിയുടെ മുറിയിൽനിന്നും അകന്നുനിൽക്കാൻ ആവശ്യപ്പെട്ടു. പക്ഷെ ഒരു ദിവസം പൈത്തോർ തന്നെ, ഏകനായി അയാളെ കാണാൻ ആവശ്യപ്പെട്ടു.

കിടക്കക്കരികിലേക്കു വന്ന മാക്‌സിം, പൈത്തോറിന്റെ കൈ തന്റേതിനോട്‌ ചേർത്തുവച്ച്‌ മെല്ലെ അമർത്തി.

“ശരി, എന്താണ്‌ എന്റെ പ്രിയ കുട്ടീ…” അയാൾ തുടങ്ങി. “നിന്നോട്‌ ഒരു ക്ഷമാപണത്തിന്‌ ഞാൻ കടപ്പെട്ടിരിക്കുന്നെന്നു തോന്നുന്നല്ലോ..”

പൈത്തോറിന്റെ കരം, അമ്മാവന്റെ സമ്മർദ്ദത്തിന്‌ നേരെ പ്രതികരിച്ചു.

“ഇപ്പോഴെനിക്ക്‌ മനസ്സിലായി.” അവൻ വളരെ ശാന്തസ്വരത്തിൽ പറഞ്ഞു. “നിങ്ങളെന്നെ ഒരു പാഠം പഠിപ്പിച്ചു. അതിൽ എനിക്ക്‌ കൃതജ്ഞതയുണ്ട്‌.‘

”പാഠങ്ങളൊക്കെ തുലയട്ടെ!“ അക്ഷമയോടെ ഒരാംഗ്യം കാണിച്ചുകൊണ്ട്‌ മാക്‌സിം തിരിച്ചടിച്ചു.

”വളരെക്കാലം ഒരധ്യാപകനാവുകയെന്നത്‌ ഭയങ്കരമായ ഒരു സംഗതിയാണ്‌. ഒരു മനുഷ്യന്റെ മസ്തിഷ്‌കത്തെ അറക്കവാൾ പൊടിയാക്കും. വേണ്ട ഞാനിനി പാഠങ്ങളെക്കുറിച്ചൊന്നും വിചാരിക്കുന്നില്ല. അന്നേദിവസം ഞാൻ കോപാകുലനായിരുന്നു. വല്ലാത്ത കോപം. എന്നോടും നിന്നോടും…“

”അപ്പോൾ നിങ്ങൾ എന്നെക്കൊണ്ട്‌ ആഗ്രഹിച്ചത്‌?“

”എന്തുകാര്യമാണ്‌ ഞാനാഗ്രഹിച്ചത്‌? ഒരു മനുഷ്യന്റെ ആവശ്യം ആർക്കു പറയാനൊക്കും? അയാൾക്ക്‌ സമനില തെറ്റുമ്പോൾ? മറ്റുളളവരുടെ കുഴപ്പങ്ങളെപ്പറ്റി ചിലതൊക്കെ നീ അറിയണമെന്നാണ്‌ ഞാൻ കരുതിയത്‌. സ്വന്തം കാര്യം അല്പം കുറച്ച്‌ ചിന്തിക്കുക..“

ഇരുവരും നിമിഷനേരം നിശ്ശബ്‌ദരായിരുന്നു.

”അവരുടെ ആ കീർത്തനം.“ പൈത്തോർ ഒടുവിൽ പറഞ്ഞു. ”ഞാനൊരിക്കലും അതൊന്നും മറന്നില്ല. അന്നേരമൊക്കെ എനിക്ക്‌ തലതിരിയുകയായിരുന്നു. നിങ്ങൾ സംസാരിച്ച ആ ഫയദോർ. ആരാണത്‌?“

”ഫയദോർ കാൻസീബ… എന്റെ ഒരു പഴയ പരിചയക്കാരൻ…“

”അയാളും… ജന്മനാ അന്ധനായിരുന്നോ?“

”അതിലും മോശമായിരുന്നു. യുദ്ധക്കാലത്ത്‌ അയാളുടെ കണ്ണുകൾക്ക്‌ തീപ്പൊളളലേറ്റു.“

”ഇപ്പോൾ അയാൾ ആ പാട്ടും പാടി നടക്കുകയാണോ?“

”അതെ. അനാഥരായ അനന്തിരവന്മാരെ അതുകൊണ്ട്‌ സംരക്ഷിക്കുകയും ചെയ്യുന്നു. കാണുന്നവരോടൊക്കെ ഒരു തമാശയും, സൗമ്യവാക്കുമൊക്കെ അയാൾ കൈമാറും.“

”അങ്ങിനെയോ?“ അങ്ങിനെ ചോദിച്ചിട്ട്‌, പൈത്തോർ മൂളിപ്പാട്ട്‌ പാടിക്കൊണ്ടിരുന്നു. ”ശരി പക്ഷെ, ഇഷ്‌ടമുളളത്‌ നിങ്ങൾ പറയൂ. ഇതിലൊക്കെ എന്തോ നിഗൂഢതയുണ്ടല്ലോ? ഞാനത്‌ കേൾക്കാൻ ഇഷ്‌ടപ്പെടുന്നു.“

”എന്താണ്‌ നീ ഇഷ്‌ടപ്പെടുന്നത്‌ എന്റെ പ്രിയ കുട്ടീ?“

ഏതാനും മിനിറ്റുകൾ കഴിഞ്ഞ്‌ ഹാളിൽ പാദപതന ശബ്‌ദങ്ങൾ കേട്ടു. അന്ന മിഖ്‌ലോവ്‌ന വാതിൽ തുറന്നു. അവരുടെ മുഖത്തേക്ക്‌ ആകാംക്ഷയോടെ നോക്കിയ അവൾക്ക്‌ അവരിരുവരും അഗാധമായ സംഭാഷണത്തിൽ മുഴുകി ഇരുന്നെന്നും, തന്റെ വരവോടെ അത്‌ പൊടുന്നനെ മുറിഞ്ഞു പോയി എന്നുമാണ്‌ തോന്നിയത്‌.

ജ്വരം മാറിയതോടെ, പൈത്തോറിന്റെ യുവത്വമാർന്ന ശരീരം പെട്ടെന്ന്‌ സുഖം പ്രാപിച്ചു. രണ്ട്‌ ആഴ്‌ചകൾക്കകം അവൻ സുഖകരമായി എഴുന്നേറ്റിരുന്നു.

അയാൾ ആകെ മാറിയിരുന്നു. അയാളുടെ പ്രകൃതം പോലും വ്യത്യാസപ്പെട്ടിരുന്നു. മുമ്പ്‌ കൂടെക്കൂടെയുണ്ടായ ആന്തരിക പീഡനങ്ങളൊന്നും തന്നെ അയാൾക്ക്‌ കഠിനമായ വ്യഥയുളവാക്കിയില്ല. ഇപ്പോൾ തനിക്കേറ്റ ഞെട്ടലിനെ തുടർന്ന്‌ സുഖപ്രദമായൊരു പ്രശാന്തത തെല്ല്‌ വിഷാദഛായ കലർന്ന്‌ പ്രകടമായിരുന്നു.

ഇതൊരു താല്‌കാലിക വ്യതിയാനം, ശാരീരികക്ഷീണത്തെ തുടർന്നുണ്ടായ മാനസീക അസ്വാസ്ഥ്യക്കുറവ്‌ എന്നുമാത്രമെ എന്നായിരുന്നു മാക്‌സിമിന്റെ ഭീതി.

അങ്ങിനെയിരിക്കെ ഒരുദിനം, സായാഹ്‌നം ആസന്നമായതൊടെ, പൈത്തോർ പിയാനോക്കരികെ ഇരുന്ന്‌ താനിഷ്‌ടപ്പെട്ടപോലെ പരിഷ്‌കരിച്ച രാഗങ്ങൾ പരിശീലിക്കാൻ ശ്രമിച്ചു. തന്റെ സ്വന്തം മാനസികാവസ്ഥക്കനുസൃതമായി, അയാളുടെ സംഗീതത്തിൽ പ്രശാന്തവും, മൃദുലവുമായൊരു വിഷാദഛായ കലർന്നിരുന്നു. പിന്നെ പൊടുന്നനെ, ഈ പ്രശാന്തമായ വിഷാദഭാവത്തിലൂടെ ആ അന്ധയാചകന്റെ കീർത്തനത്തിന്റെ ആദ്യധ്വനികൾ കേൾക്കുമാറായി. ആ സ്വരമാധുരി വിഘടിക്കുകയും, പൈത്തോർ പെട്ടെന്ന്‌ വികൃതമുഖഭാവത്തോടെ അശ്രുക്കളാൽ തിളങ്ങുന്ന നയനങ്ങളോടെ എഴുന്നേറ്റുനിന്നു. ഈ പൊട്ടിപ്പിളർന്ന ഹൃദയഭേദകമായ കീർത്തനധ്വനി ആലാപിക്കുന്നതിനുളള ജീവന്റെ ശക്തമായ പ്രതിഛായ പകരുന്നതിനുമുളള ആരോഗ്യം അവനപ്പോൾ വീണ്ടുകിട്ടിയിരുന്നില്ലെന്ന്‌ സൂചിപ്പിക്കപ്പെട്ടത്‌.

വീണ്ടും ആ സായാഹ്‌നത്തിൽ, മാക്‌സിമും പൈത്തോറും സുദീർഘനേരം ഒറ്റക്ക്‌ ഒന്നിച്ച്‌ സംസാരിച്ചു. അതുകഴിഞ്ഞ്‌ ദിവസങ്ങൾ ആഴ്‌ചകളായി മാറുകയും, ആ പ്രശാന്തമായ വാരങ്ങൾ, കടന്നുപോവുകയും ചെയ്തപ്പോഴൊക്കെ പൈത്തോറിന്റെ സമാധാനകരമായ മാനസികാവസ്ഥക്ക്‌ ഒരു വ്യതിയാനവും ഉളവാകുന്നതായി കാണപ്പെട്ടില്ല. കഴിഞ്ഞ മാസങ്ങളിലായി തന്റെ ജൈവ ഊർജ്ജത്തെ തടവിലിട്ട അതികഠിനവും, അതിലും കഠിനമായ സ്വാർത്ഥപരമായ ബോധോദയവുമൊക്കെ അവയുടെ നിലനില്‌പ്‌ ഇഷ്‌ടപ്പെട്ടതായും, മറ്റ്‌ വികാരങ്ങൾക്ക്‌ വഴിമാറിയതായും കാണപ്പെട്ടു. ഭാവിയിലേക്കുളള ലക്ഷ്യങ്ങളും പദ്ധതികളും അവൻ നിരത്തി. ജീവിതം ആന്തരികമായി പുനരുജ്ജീവിക്കുകയായിരുന്നു. തന്റെ വ്രണിതമായ മാനസികാവസ്ഥ വസന്തകാലത്തെ ആദ്യനിശ്വാസത്തിന്റെ പരിരംഭണം വൃക്ഷങ്ങളിൽ ഒരു നവചൈതന്യമുളവാക്കുന്നതുപോലെയായിരുന്നു.

ആ വേനൽകാലത്തുതന്നെ ഗൗരവമേറിയ പഠനത്തെ മുൻനിറുത്തി, പൈത്തോർ കീവിലേക്ക്‌ പോകണമെന്ന്‌ തീരുമാനിക്കപ്പെട്ടു. പ്രശസ്‌തനായ ഒരു പിയാനിസ്‌റ്റ്‌ അവന്റെ അധ്യാപകനായിരിക്കും. അമ്മാവൻ മാത്രം അവനെ അനുധാവനം ചെയ്യും. ഇക്കാര്യത്തിൽ മാക്‌സിമും പൈത്തോറിനും നിർബന്ധമുണ്ടായിരുന്നു.

Generated from archived content: anthagayakan39.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here