ഇവിടെയില്ലെന്നെനിക്കറിയാം
ശരീരം ചുട്ടുചാമ്പലായെന്നറിയാം
എല്ല് ദ്രവിച്ച് മണ്ണോടു ചേരുകയാണെന്നറിയാം
അറിയാം ഇവിടെയില്ലെന്ന്.
ഞാൻ ഈശ്വര വിശ്വാസിയല്ലെന്നറിയാം
ആത്മാവിലും പുനർജന്മത്തിലും
വിശ്വാസമില്ലെന്നറിയാം
എങ്കിലും ഇവിടെയിങ്ങനെ-
ഈ കുഴിമാടക്കരയിൽ
കുറച്ചു നിമിഷം നിൽക്കുമ്പോൾ
ഏറെ ആശ്വാസം തോന്നുന്നുണ്ട്
ഒരിക്കൽകൂടി
നിന്നെ കാണുവാൻ
കേൾക്കുവാൻ
പറയുവാൻ
അറിയുവാൻ കഴിയുന്നുണ്ട്.
എങ്കിലും നീ ഇവിടെ-
യില്ലെന്നുമെനിക്കറിയാം.
Generated from archived content: poem3_apr4_07.html Author: konnamudu_viju