പള്ളിക്കൂടത്തിലേക്ക്‌ വീണ്ടും

പള്ളിക്കൂടത്തിലേക്ക്‌

ഞാൻ വീണ്ടും പോകുന്നു.

നീകൂടി വരിക.

ആ പഴയബാഗും കുട്ടിത്തവും

എടുത്തു കൊള്ളുക

പുളിയുടെ മൂട്ടിൽ

അന്നു നിന്നോട്‌ പറയാൻ

മറന്നു വച്ച ഒരു കാര്യമിരിപ്പുണ്ട്‌​‍്‌​‍്‌

ഞാനതെടുത്ത്‌ നിനക്കുതരാം

10എ യെ വീണ്ടും

അവസാനമായിട്ടൊന്നു നോക്കണം

പിന്നെ ആ ഗേറ്റ്‌ കടന്ന്‌

മതിലുകടന്ന്‌

റോഡ്‌ പിരിയുന്നിടത്തുവച്ച്‌

എനിക്കു ഇടത്തോട്ട്‌

എന്റെ അലസതയിലേക്കും

നിനക്കു വലത്തോട്ട്‌

നിന്റെ ധൃതി പിടിച്ച

കടമകളിലേക്കും പിരിയാം.

Generated from archived content: poem1_dec26_08.html Author: konnamudu_viju

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English