മതിഭ്രമം

ഓര്‍മ…അമ്മ …..എന്റമ്മ എവിടെ ?…. കോഴിക്കോട് സാമൂതിരി രാജ്യവംശപെരുമ നിറയും ശ്രീവളയനാട് ദേവീക്ഷേത്രത്തില്‍ ഉത്സവ നാളുകള്…മുപ്പത് വര്‍ഷത്തിനു (രാജു അന്ന് ജനിച്ചിട്ടില്ല) പിന്നില് വൈകുന്നേരത്തെ വെയില് മങ്ങി ..അമ്പലത്തില് കാഴ്ച ശീവേലി തകൃതിയില് അവസാനവട്ടം കൂടാനൊരുങ്ങുന്നു. നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്ത് എഴുന്നള്ളിച്ച തിടമ്പ് താങ്ങിയ രണ്ടു നമ്പൂതിരിമാര്…..ആലവട്ടം,വെഞ്ചാമരം .ചെണ്ട ചേങ്ങില,ഇലത്താളം,കുഴല് അന്തരീക്ഷം ഭക്തി സാന്ദ്രം,.ശബ്ദഭരിതം,പ്രസന്ന മധുരം ….., പെട്ടെന്ന് ഓര്‍ത്തു അമ്മ രാവിലെ തളി അമ്പലത്തില്‍ പോകണമെന്ന് വാശി പിടിച്ചു.തടുത്തില്ല.എതിര്‍ത്തിട്ടു കാര്യമില്ല. മനസ്സില് ഭീതിയുടെ ആഴങ്ങള്‍ ,.അമ്മ…..എന്റമ്മ എവിടെ ?ഞാന്‍ പെട്ടെന്ന്,അമ്പലനടകള്‍ ഇറങ്ങി ഓടി,അമ്പലകുളത്തിനടുത്ത് കിഴക്കേമഠത്തിലെത്തി.വീട് നിശബ്ദം.

വീട്ടുകാരില്‍ പലരും പല വഴിക്ക് കഴകപണി,…അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന്…ഇന്നത്തെ ഗതാഗത സൗകര്യങ്ങളുടെ ധാരാളിത്തമില്ലാത്ത കാലം..വീട്ടില്‍ നിന്ന് ക്ഷേത്രത്തിന്റെ വടക്കേ നടയിലൂടെ ഗോവിന്ദപുരം ലൈബ്രറി വഴി പുതിയപാലം കടന്നു ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട് തളിക്ഷേത്ര സന്നിധിയിലെത്താം.അതിനു തൊട്ടടുത്ത് സാമൂതിരി കോളേജ് ‌ഹൈസ്‌കൂളിലാണ് ഞാന്‍ 8- 10 വരെ പഠിച്ചത്. വീടാകെ തിരഞ്ഞു.മാനസിക വിഭ്രാന്തിക്ക് ചെറിയ തോതില് മരുന്ന് കഴിക്കുന്ന അമ്മയെ ഒരു കാരണത്താലും പുറത്തേക്കയക്കുന്നത് അപകടമെന്ന് നന്നായിട്ടറിയാം.പക്ഷേ..തെറ്റ് പറ്റി.

….കാവിലമ്മേ…..കാവിലമ്മേ..കാത്തുകൊള്ളണെ…അപകടം വരുത്തല്ലേ..ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.ഇല്ല.എവിടെയും കാണുന്നില്ല.എന്റെ പൊന്നമ്മയെ…..ഒടുവില്‍ …വീടിനു പിന്നില്‍ വെണ്ണീറ്റിന് കുഴിക്കടുത്ത് ഒരു ചതുരകല്ലിലല്‍ തല കുനിച്ചു എന്തൊക്കയോ പിറുപിറുത്ത് അമ്മ.!തേങ്ങലോടെ പിടിച്ചു എഴുന്നേല്‍പ്പിച്ചു.മുടി വല്ലാതെ പാറി,തുടുത്ത മുഖം കറുത്ത് ക്ഷീണിതയായി അമ്മ !നെറ്റിയില് പകുതിയിലേറെ മായ്ഞ്ഞ ചന്ദനകുറി.വഴക്ക് പറഞ്ഞു.’ഈ നേരം വരെ അമ്മ വല്ലതും കഴിച്ചുവോ .”ഉവ്വ്.അളകാപുരിയില്‍ നിന്ന് ചായയും പലഹാരങ്ങളും…’അക്കാലത്ത് പണക്കാരല്ലാത്ത ആരും തന്നെ അത്തരം ഹോട്ടലുകളില്‍ പോകാറില്ല.അമ്മ എന്തിനു അവിടെ പോയി.? അസുഖം മാറും വരെ എവിടെക്കും പോകരുത് .അമ്മ ചിരിച്ചു.ഒരു വല്ലാത്ത നിസ്സാര ചിരി!,

ഭയം തോന്നി .മെല്ലെ പറഞ്ഞു ‘സുകുമാരനും,മല്ലികയും വന്നിട്ടുണ്ടെന്ന് കേട്ടു.ഞങ്ങള് കുറെ സംസാരിച്ചു.സുകുമാരന്‍ തമാശക്കാരനാണ്.അവരാ ,ഭക്ഷണം തന്നത്.പിന്നെ,നിന്റെ കൂട്ടുകാരി ജോയ്‌സിന്റെ അടുത്തും പോയി” (അളകാപുരിക്കടുത്തു Devison Theature നടുത്തു ജോയ്‌സിന്റെ വീട്ടിലെത്തിയെന്നു പിന്നീടറിഞ്ഞു.)……ഈ നിമിഷം വരെ Prthirajine കണ്ടിട്ടില്ല. :- ഈ ഓര്‍മ്മ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അസാധാരണ ഭാവാഭിനയത്തിനുടമയെങ്കിലും മരണശേഷവും പരിഗണന ലഭിക്കാത്ത നടന്‍ സുകുമാരാനുള്ള ശ്രദ്ധാഞ്ജലി…

Generated from archived content: essay2_dec21_12.html Author: km_radha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here