മറക്കുവാൻ കഴിഞ്ഞെങ്കിലെന്നു ഞാനാശിച്ചു
മഴവില്ലു മായും പോലെ….
മൊഴികൾ മൗനമായെങ്കിലെന്നാശിച്ചു
മനസിലെ മധുരമാം രാഗം പോലെ….
ഇടറുന്ന ഇടനെഞ്ചിൽ
ഇനിയും നിറഞ്ഞെങ്കിൽ
ആത്മബലത്തിന്റെ ആരവങ്ങൾ…
അറിയാതെ അകതാരിൽ
ആളിപ്പടരുമാ
അഗ്നിജ്വാലകൾ അണഞ്ഞെങ്കിൽ…..
തളക്കുവാൻ കഴിഞ്ഞെങ്കിലെന്നു ഞാൻ
മോഹിച്ചു
തരളിത മോഹന മാനസത്തെ…
ശാന്തമായിരുന്നെങ്കിലെന്നു ഞാൻ ആശിച്ചു
സാഗര തുല്യമാം സ്വപ്‌നങ്ങളും….
വിടപറഞ്ഞകന്നെങ്കിലെന്നു ഞാൻ കൊതിച്ചു
നിദ്രാവിഹീനമാം ഈ രാവും….
വിലോലാമാമീ നാദമുതിരും വീണയിൽ
വിരൽ മീട്ടാതിരുന്നെങ്കിൽ…
Generated from archived content: poem2_nov21_09.html Author: km_nattika