വിഷു മലയാളികളുടെ ഹൃദയം നിറയ്‌ക്കുന്ന ഉത്സവമാണ്. പുതുവർഷാരംഭം. പ്രകൃതിയെ തൊട്ടറിയാവുന്ന ദിനങ്ങൾ. സുവർണ തിളക്കവുമായി കണിക്കൊന്നകൾ….മേടച്ചൂടിൽ ഇടയ്‌ക്കിടെ പെയ്‌തുമറയുന്ന മഴ….പേരറിയാത്ത പൂക്കളും പൂത്തുമ്പികളും…. അവധിക്കാലത്തിന്റെ ആവേശം കണ്ണുകളിൽ തിളക്കമായി കൊയ്‌തൊഴിഞ്ഞ പാടത്തും പറമ്പിലും കളിത്തിമിർപ്പിൽ ലയിക്കുന്ന ബാല്യങ്ങൾ…സന്ധ്യയുടെ ചുവപ്പിൽ വിരിയുന്ന മത്താപ്പൂവും കമ്പിത്തിരികളും…കണികാണാൻ സമൃദ്ധിയുടെ കൊച്ചുരുളിയിൽ വെളളിരിയും കണ്ണന്റെ ചിരിയും….
സുന്ദരമാണ് മലയാളിയുടെ വിഷുനാളുകൾ….എങ്കിലും എവിടയോ പരസ്പരം പകപ്പോടെ നോക്കുന്ന കണ്ണുകൾ നമ്മെ വ്യാകുലപ്പെടുത്തുന്നുണ്ട്. തിന്മയാൽ ഇരുളുന്ന മനസ്സുകളെ വെളിച്ചത്തിന്റെ വിഷുക്കാഴ്‌ചയിലേക്ക് നയിക്കാൻ ഈ നല്ല ദിനങ്ങളിൽ നമുക്ക് പ്രാർത്ഥിക്കാം.
‘പുഴ’ വായനക്കാർക്ക് വിഷു ആശംസകൾ…
Generated from archived content: essay3_apr10.html Author: kl_mohanavarma
Click this button or press Ctrl+G to toggle between Malayalam and English