പതിര്‌

രാവിലെ

എണീറ്റ ഉടനെ

അടുക്കളയിൽ

ചെന്നെങ്കിലും

വിറകെരിയാത്തതിന്റെ

വിഷമം കട്ടൻചായയിൽ

മുഖത്ത്‌

പെയ്യാത്ത മേഘങ്ങളുടെ

വടക്കിനി

ഇക്കൊല്ലം

ഒരുപുറവർഷമെന്ന്‌

പഴമക്കാർ….

കേട്ടത്‌…പാതി

കേൾക്കാതെ;

ഒരു പറ വർഷം!

കെട്ടിമേയാത്ത

പുരക്ക്‌ മുകളിൽ

ഞാറ്റുവേലയുടെ

തുടക്കം.

തലേരാത്രിയിൽ

തിരുവാതിര

തിരുമുറിയാതെ

പെയ്‌തപ്പോൾ

ഉരക്കുഴിയിൽ

ഇരുപറ

അടുപ്പിലും!

ഓണം കഴിഞ്ഞാൽ

ഓട്ടപ്പുര.

Generated from archived content: poem1_dec30.html Author: kks_ongalloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here