സംഭവിക്കുന്നത്‌

സാഹിത്യകാരൻ,

പണമെന്ന ലക്ഷ്യം

സഫലമാക്കീടുവാനെന്തു-

വിഡ്‌ഢിത്തവും പറയുന്നവൻ

മനഃസാക്ഷിയെ

വഞ്ചിക്കുന്നവൻ

അവിഹിതത്തിനു-

കൂട്ടുനിൽക്കുന്നവൻ.

മാധ്യമക്കാരുടെ

ക്യാമറയ്‌ക്കുമുന്നിൽ

പൊട്ടിത്തെറിച്ച്‌

മുറിയിൽ

ആരും കാണാതെ

പൊട്ടിച്ചിരിച്ച്‌,

മദ്യം കുടിച്ച്‌

കൂർക്കം വലിച്ചുറങ്ങുന്നവൻ.

തൂലിക

അവനു സത്യം

വികൃതമാക്കീടുവാൻ,

പകവീട്ടുവാൻ

വിവാദം

പ്രശസ്‌തനായീടുവാൻ.

സാഹിത്യകാരാ നീ

നീണാൾ വാഴട്ടെ!

Generated from archived content: poem2_mar5_11.html Author: kk_sree_pilicode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English