നിങ്ങളെന്റെ
രക്തത്തില്‍
വിഷം കലര്‍ത്തുന്നു.
അവയവങ്ങളെ
ഇല്ലാതാക്കി
കീശ നിറക്കുന്നു.
എനിക്കിന്നു-
ദുര്‍ഗന്ധം
മാലിന്യമാണല്ലോ
എന്‍ കിടക്ക.
അന്നെന്നെ പാടി-
പുകഴ്ത്തിയോര്‍
ഇന്ന് ചരമഗീതം
കുറിക്കുന്നു.
എന്നെ രക്ഷിക്കുവാന്‍
വാതോരാതെ പ്രസംഗം
പിന്നെ , കൂര്‍ക്കം വലിച്ചുറക്കം!
സാരമില്ല!
വൈകാതെ നിങ്ങള്‍ പറഞ്ഞീടും
ഇവിടെ
ഒരു പുഴയുണ്ടായിരുന്നു.
Generated from archived content: poem2_jan23_12.html Author: kk_sree_pilicode