ചുവപ്പു മഷി

തുടക്കം നീല മഷിയിലായിരുന്നു
പിന്നീടെപ്പോഴോ കറുപ്പിലേയ്ക്കു കൂറുമാറി
സ്ഥാനക്കയറ്റം പച്ചമഷി നിർബന്ധമാക്കി
അന്നു മിന്നും, ശരിയും തെറ്റും തീരുമാനിക്കാൻ
ചുവപ്പു മഷിയിൽ ഉറച്ചു നിന്നു
………..
പേരു വിളിപ്പുസ്തകത്തിൽ
പെൺപേരുകൾക്ക് ചുവപ്പു മഷി!
പെണ്ണാപത്തെന്നോ?
പെണ്ണിനാ പത്തെന്നോ?
പൊരുളെന്താ കിലും
പൊരുത്തമീനിണ നിറം!.
………..
റേഷൻ കാർഡിലെ മരണം
ഒരു ചുവപ്പമഷി വൃത്തം!

Generated from archived content: poem3_mar12_16.html Author: kk_pallasana

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here