പിൻകോഡും ലെറ്റർ ബോക്‌​‍്‌സും

മേൽവിലാസമുളളവർക്കെല്ലാം പിൻകോഡുണ്ട്‌. പിൻകോഡ്‌ (PIN Code) അഥവാ പോസ്‌റ്റൽ ഇൻഡക്‌സ്‌ നമ്പർ കോഡ്‌ എന്നത്‌ തപാൽ വിതരണമുളള പോസ്‌റ്റാഫീസുകൾക്ക്‌ നൽകിയിട്ടുളള ആറക്കങ്ങളുളള നമ്പറാണ്‌. 1972 ആഗസ്‌റ്റ്‌ 15-ന്‌ നിലവിൽ വന്ന പിൻകോഡ്‌ സമ്പ്രദായം അനുസരിച്ച്‌, പിൻകോഡിലെ ആദ്യ മൂന്നക്കങ്ങൾ കണ്ടാൽ പോസ്‌റ്റാഫീസ്‌ ഏതു സംസ്‌ഥാനത്ത്‌ ഏത്‌ സോർട്ടിംഗ്‌ ജില്ലയിലാണെന്നു പറയാൻ കഴിയും. ഈ മൂന്നക്കങ്ങൾ എസ്‌.റ്റി.ഡി.(STD) കോഡ്‌ പോലെയാണ്‌. തുടർന്നുളള മൂന്നക്കങ്ങൾകൂടി ചേർന്നാൽ അതാതു ജില്ലയിലെ പോസ്‌റ്റാഫീസിന്റെ പിൻകോഡായി. 682 001 എന്ന പിൻകോഡ്‌ കൊച്ചി ഹെഡ്‌ പോസ്‌റ്റാഫീസിന്റെ പിൻ ആണ്‌. 682 016 എന്നത്‌ കൊച്ചി എം.ജി റോഡ്‌ പോസ്‌റ്റാഫീസിന്റേതും. മേൽവിലാസത്തിൽ പിൻകോഡ്‌ കൃത്യമായും എഴുതണം. വ്യക്‌തികളും സ്‌ഥാപനങ്ങളും അവരുടെ മേൽവിലാസത്തിലും ലെറ്റർപാഡിലും വിസിറ്റിംഗ്‌ കാർഡിലുമെല്ലാം തപാൽ വിതരണ പോസ്‌റ്റാഫീസിന്റെ പേരും പിൻകോഡും നിർബദ്‌ധമായും ചേർക്കുക. ഇ-മെയിൽ സിഗ്‌നേച്ചർ സെറ്റ്‌ ചെയ്യുമ്പോൾ പിൻകോഡ്‌കൂടി ഉൾപ്പെടുത്താൻ മറക്കരുത്‌.

അതുപോലെ തന്നെ പ്രധാനമാണ്‌ ഗേറ്റിലുളള ലെറ്റർ ബോക്‌സ്‌. പല വീടുകളിലും പകൽ സമയത്ത്‌ തപാൽ ഉരുപ്പടികൾ ഏറ്റുവാങ്ങാൻ ആളില്ലാത്ത അവസ്‌ഥയുണ്ട്‌. വീടിന്റെ ഗേറ്റിൽ ലെറ്റർ ബോക്‌സ്‌ സ്‌ഥാപിക്കുന്നത്‌ തപാൽ ഉരുപ്പടികൾ സുരക്ഷിതമായി നിക്ഷേപിക്കാൻ സഹായിക്കും. രജിസ്‌റ്റർ ചെയ്‌ത തപാൽ ഉരുപ്പടികൾ ഏറ്റുവാങ്ങാൻ ആളില്ലാത്ത അവസ്‌ഥയിൽ പോസ്‌റ്റുമാൻ കത്തുകൾ തിരികെ കൊണ്ടുപോകുന്ന സാഹചര്യമുണ്ട്‌. പരിഹാരമൊന്നെയുളളു. വീട്ടിൽ പകൽ സമയത്ത്‌ സ്‌ഥിരമായി ഉണ്ടാകുന്ന ആളെ കത്തുകൾ വാങ്ങാൻ ചുമതലപ്പെടുത്തി അധികാര പത്രം പോസ്‌റ്റുമാസ്‌റ്ററെ ഏൽപ്പിക്കുക. തപാൽ ഉരുപ്പടികളുടെ വരവ്‌ അറിയിച്ചുളള ഇന്റിമേഷൻ സ്ലിപ്പ്‌ സുരക്ഷിതമായി ഇടാനും ഒരിടം വേണ്ടേ? ഇ-മെയിലും എസ്‌.എം.എസ്‌-ഉം സ്വീകരിക്കാനും സൂക്ഷിക്കാനും ഇങ്ങനെയൊരു “ഇൻബോക്‌സ്‌” ഇല്ലെങ്കിലോ? നിങ്ങളുടെ ഗേറ്റിലും ഒരു ലെറ്റർ ബോക്‌സ്‌ സ്‌ഥാപിക്കുന്നത്‌ നല്ലത്‌.

കടപ്പാട്‌ – മൂല്യശ്രുതി.

Generated from archived content: essay1_july8_11.html Author: kk_devis

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here