പാനില്‍ പൊരിച്ച് മുട്ടയുമായി അവള്‍ ഡൈനിംഗ് റൂമിലേക്കു ചെല്ലുമ്പോള്‍ ഉപ്പുമാവിനും ചായക്കും മുന്നിലിരിക്കുകയായിരുന്നു7 അയാള്‍ ‘’ വൃത്തികെട്ട ശവമേ …എന്താണീ ഉണ്ടാക്കി വച്ചിരിക്കുന്നത്? ‘’
അയാള്‍ മുരണ്ടു അവള്‍ കണ്ണുകള്‍ മിഴിച്ച് അയാളെ നോക്കി ‘’ ഉപ്പില്ല്ലാതെയാണോടീ ഉപ്പുമാവ് ഉണ്ടാക്കുന്നത്?’‘
മുരള്‍ച്ച് ഗര്‍ജനത്തിനു വഴിമാറി അവള്‍ തികഞ്ഞ ശാന്തതതയോടെ അയാള്‍ക്കടുത്തേക്ക് നടന്നു ചെന്ന് കൈയിലിരുന്ന പാന്‍ കൊണ്ട് സര്‍വശക്തിയും സംഭരിച്ച് അയാളുടെ തലക്കു നേരെ ആഞ്ഞു വീശി. അടികൊണ്ട് പിളര്‍ന്ന ശിരസുമായി നേരിയൊരു ഞെരക്കത്തോടെ അയാള്‍ കസേരയില്‍നിന്ന് നിലത്തു വീണു. അവള്‍ കസേരയിലിരൂന ശേഷം വളരെ മെല്ലെ ഉപ്പുമാവും ചായയും കഴിച്ചു തുടങ്ങി. ഉപ്പില്ലായിരുന്നെങ്കിലും അവള്‍ ജീവിതത്തില്‍ കഴിച്ചിട്ടുള്ളതില്‍ വച്ചേറ്റവും രുചികരമായ ഉപ്പുമാവായിരുന്നു അത്…
Generated from archived content: story1_dec12_11.html Author: kishorabraham