സുഷുപ്തി

പ്രകടമാക്കാതോരാ പ്രണയവും പേറി പതിയെ
പൊകുന്നൊരീ പഥികനാം ഞാന്‍.
അനിശ്ചിതത്വത്തിലും ഉണ്ട് ഒരാനന്ദമെന്നു
മനസിലാക്കി അന്ന് ഞാന്‍ കാരണം
അരുതെന്നവര്‍ ചൊല്ലിയാല്‍ അവിടെ തകരും
ഞാന്‍ പടുതുയര്തിയോരെന്‍ മനോസൗധം
ഒരു സുന്ദര സുഷുപ്തി തന്‍ സമാപ്തി പോല്‍
മധുരമാമൊരു കൊച്ചു സ്വപ്നം ഈ പ്രണയം
പ്രകടമാക്കുകില്‍ അവിടെ തിരശീല വീഴും
നിര്‍മലമാം എന്റെ ഈ പ്രണയം
ഒരു പാട് സ്വപ്നങ്ങള്‍ക്ക് ചിതയോരുക്കിയിട്ടുണ്ട്
ഒരു നേരത്തെ ആഹാരം അവയില്‍ ഒന്ന്
മടിയില്ലെനിക്ക് ആ ചിതയുടെ അരികില്‍
ഒരു കൊച്ചു കുഴി കുഴിച്ചതിലിട്ടു മൂടുവാന്‍
എന്റൊരീ ബാലിശമാം പ്രണയത്തെ
അതിനായി കൈക്കോട്ടെടുക്കും വരെ അനുവദിക്കുക
എനിക്കീ മൂഢ സ്വര്‍ഗത്തില്‍ വിരാജിക്കുവാന്‍
കരുണ കാട്ടുക സമ്മുന്നതരാം പൗരശ്രേണി നിങ്ങള്‍
അവളുടെ നഗ്ന പാദങ്ങള്‍‍ കൊണ്ട് ചവിട്ടി അരയ്കും വരെ
പറക്കാന്‍ വിടുക നിങ്ങള്‍ എന്‍ സ്വപ്നത്തെ
അഗ്നിനാളത്തില്‍ നിന്നുയരും ധൂമം പോല്‍ പറക്കട്ടെ
മുകളിലേക്ക് എന്റെ സ്വപ്നവും ചിറകറ്റു വീഴും വരെ
പ്രകടമാക്കാതോരീ പ്രണയതിന് സുഷുപ്തിയില്‍
മയങ്ങട്ടെ ഞാനും എന്‍ നിസ്സഹായതയും അതുവരെ

Generated from archived content: poem1_jan3_14.html Author: kiran_gandhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here