കഥാപാത്രങ്ങളെ സ്രഷ്‌ടിച്ചെടുക്കാനാറിയാത്തവരായി ആരുമില്ലാ…. എന്നാൽ ആ കഥാപാത്രങ്ങളെ ജീവനുള്ളതാക്കി തീർക്കുന്നതിലാണ് ഒരു കഥാകൃത്തിന്റെ കഴിവ് തെളിഞ്ഞു നിൽക്കുക. കഥ എഴുതാനുള്ള കഴിവ് മിക്ക ആളുടെയും രക്തത്തിലുണ്ട്. ആ കഥയുടെ സാരം ജനമനസ്സുകളിലേക്ക് എത്തിക്കാനത്ര എളുപ്പമല്ലാ….. എന്നാൽ കൈ നനയാതെ മീനിനെ പിടിക്കാമെന്ന രീതിയിലെഴുതാവുന്ന കഥകളാണ് സ്വന്തം ജീവിത കഥ… അതിന് തുടക്കം മാത്രമേ ഉണ്ടാകൂ… ഒടുക്കം ഇല്ലാ….. സമുദ്രം പോലെ…..
വളരെ ചെറുപ്പം മുതലേ ദുരിതത്തോടുകൂടി ജീവിക്കുന്ന പല കുടുംബങ്ങളും നമ്മുടെ സമുദായത്തിലിന്നുണ്ട്….അവരുടെ പലതരത്തിലുള്ള കഥകളുടെ ചങ്ങല നമ്മുടെ മനസ്സിലിന്നുമുണ്ട്…… സിനിമയിലൂടെയും, ടി.വി. സീരിയലിലൂടെയും അത് ജനങ്ങളുടെ ഇടയിലൊരു സ്‌ഥാനം കരസ്‌ഥമാക്കിയിട്ടുണ്ട്….. അതു പോലൊരു കഥ…… അവസാനമില്ലാത്ത ദുരിതത്തിന്റെ കഥ…..
ദൈവഹിതം എല്ലാവർക്കും ഉള്ളതല്ല. മറിച്ച് അത് അർഹിക്കുന്നവർക്കു മാത്രമുള്ളതാണ് അർഹത എന്നുള്ളത് ദൈവം കനിഞ്ഞുകൊടുന്ന ഒരു നിധിയാണ് അത് സംഗീതമായും ശാരീരിക ഭംഗിയായും സാമ്പത്തികമായും മറ്റു പലതിലൂടെയും ദൈവം അറിഞ്ഞു നല്‌കുന്നു. ഒരു കുട്ടി ഭൂമിയിലേക്കു പിറന്നു വീഴുമ്പോൾ ആ കുട്ടിയുടെ വിധിയിൽ ദൈവം പലതും കുറിക്കുന്നു. അത് ചിലപ്പോൾ ആ കുട്ടിയുടെ ജീവിതത്തിൽ നല്ലൊരു ഭാവി ശോഭിക്കുകയും അതെല്ലങ്കീ ജീവിതം മുഴുവനും സങ്കടപ്പെടാനോ ആയിരിക്കും.
പഴയകാല മനുഷ്യരുടെ തത്വമാണ്. ‘ ജീവിതം എന്നു പറയുന്നത് ഒരു നാണയം പോലെയാണ് അതിന് 2 വശങ്ങളാണുള്ളത്. 1. സന്തോഷം, 2. സങ്കടം.’ എന്നാൽ ജീവിതം ഒരു വശം മാത്രമായി ജീവിക്കുന്നവരാണ് കേരളത്തിലെ പകുതി മനുഷ്യരും. ചിലർക്ക് സങ്കടം മാത്രം ചിലർക്ക് സന്തോഷം മാത്രം അങ്ങിനെ…..
ജീവിതം ഒരു കളി തമാശയായി കാണുന്നവരും ജീവിക്കാനായി പല തരത്തിലുമുള്ള വേഷങ്ങളുമായി നടക്കുന്നവരും കേരളത്തിലെ ജനങ്ങളാണ്. മനുഷ്യരാശിയുടെ പ്രതിരൂപമായ സ്‌നേഹം എന്ന വിരഹസംഹിതയിലെ ഒരു ഖണ്‌ഢിക ഇവിടെ ഒരു ചെറുപ്പക്കാരനെ ചൂഷണത്തിന്നു വിധേയനാക്കുന്നു. ഗൃഹാന്തരീക്ഷം രൂക്ഷവും, മനസ്സിലെ വേദന ദിനം പ്രതി മുകളിലത്തെ ഖണ്‌ഢികയിലെ വാക്കുകളെ പോലെ ദൈവഹിതത്താൽ വർദ്ധിക്കുകയും ചെയ്‌ത ഈ യുവാവിനെ ഈ ഭൂമിയിലെ മനുഷ്യരിൽ നിന്നും വ്യത്യസ്‌ഥനാക്കുന്നു. ഗൃഹാന്തരീക്ഷം മറന്ന് ഒന്ന് ആശ്വസിക്കാനായി അവനെ പഠിപ്പിച്ച ദൈവത്തിനെ നമസ്‌കരിച്ച് ആ ഒരു യുവാവിനെ പറ്റി ചെറിയൊരു ഇതിവൃത്തം ഇവിടെ തുടങ്ങട്ടെ?.
പലതരത്തിലുള്ള മനുഷ്യരാശിയുടെ സ്വഭാവ ഗുണം ഒത്തൊരുമിച്ച ഒരു കഥാതന്തു ഇവിടെ തുടങ്ങുന്നു. ഇവിടെ മനുഷ്യർ മനുഷ്യരെ തന്നെ ചൂഷണം ചെയ്യുന്ന ഒരു വസ്‌തുത ഉടലെടുക്കുന്നു. പല ജാതി, സ്വഭാവഗുണം എന്നിങ്ങനെ മനുഷ്യരാശിയെ വേർത്തിരിച്ച ഒരു കൂട്ടം മനുഷ്യരെയും അതിലൂടെ നഷ്‌ടപ്പെട്ട ഒരു യുവാവിനെയും പറ്റിയുള്ള ഒരു കഥ.
ഒരു നാണയത്തിന്ന് രണ്ടു പുറങ്ങളാണുള്ളത്. ഒന്ന് തലയും മറ്റേത് വാലും…. മനുഷ്യമനസ്സിന്റെ കണക്കിലാണെങ്കിലോ, സന്തോഷവും ദുഃഖവും… കുറച്ചു കാലം സന്തോഷം പിന്നീട് ദു;ഖം എന്നാണ് പഴമക്കാരുടെ നിഗമനം. എന്നാൽ ഇന്നത്തെ കാലത്തെ നായണത്തിന്ന് ഒരൊറ്റ പുറമേ ഉള്ളൂ… ഒന്നുകീ സന്തോഷം അല്ലങ്കീ സങ്കടം…. ദുരിതമനുഭവിക്കുന്നവരാണെങ്കീ ജീവിതകാലം മുഴുവനും ദുരിതം തന്നെ, സന്തോഷവും അതുപോലെ….
എന്റെ കഥയ്‌ക്ക് ഇവിടെ തുടക്കം…… മൂന്നു ഘട്ടമായാണ് കഥയുടെ വിവരണം…..
ഒരു സാധാരണ കുടുംബത്തിലാണ് എന്റെ ജനനം. മാതാപിതാവിനെ കൂടാതെ എനിക്ക് ഒരു അനുജനും, അനുജത്തിയും ഉണ്ട്. മാതാവിന്റെ വീട്ടിലെ ചെറിയ പ്രശ്‌നം മൂലം പിന്നീട് പിതാവിന്റെ വീട്ടിലായിരുന്നു താമസം, സ്‌നേഹമുള്ളവരായിരുന്നു അവരെല്ലാം…… എന്നാലാകട്ടെ പല ബുദ്ധിമുട്ടുകളെ കൊണ്ട് എന്റെ ചെറിയ കുടുംബത്തിന്ന് അവിടെ നിന്നും താമസം മാറേണ്ടി വന്നു. പിന്നീട് എത്തിപ്പെട്ടത് മറ്റൊരു റിലേറ്റീവിന്റെ വീട്ടിലായിരുന്നു. അവിടെ അധിക പേരൊന്നും ഉണ്ടായിരുന്നില്ലാ…. അവരും ഒരു ചെറിയ കുടുംബമാണ്, മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ഇങ്ങോട്ടു വന്നതെന്ന് കൂടെകൂടെ പിതാവ് മാതാവിനോട് പറഞ്ഞത് എനിക്കിപ്പഴും കേൾക്കാനായി സാധിക്കുന്നു. പിതാവിന്റെ ആ ചെറിയ ശമ്പളം കൊണ്ട് ഒരു കൊച്ചു വാടക വീട് എടുക്കാനായി കഴിയില്ലായിരുന്നു. സ്‌കൂളിലെല്ലാം പോകുന്നത് ഇരുപത്തിയഞ്ചു കിലോമീറ്ററോളം നടന്നിട്ട്, അതും മാതാവിന്റെ കൂടെ…. ഇന്നും ഞാനോർക്കുന്നു, ഞങ്ങളെ സ്‌കൂളിലേക്കു കൊണ്ടുപോകുകയും അവിടെ നിന്നും വൈകിട്ട് കൂട്ടികൊണ്ടുവരുന്നതും, ചുരുക്കി പറഞ്ഞാൽ ഒരു ദിവസം 100 കിലോമീറ്ററോളം പാവം നടക്കുന്നു.
ജീവതത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനാവാത്ത പ്രായമായതിനാലാണോ എന്തോ, പഠിക്കാനൊന്നും തീരെ താല്‌പര്യമുണ്ടായിരുന്നില്ല. ഏതു കുടുംബമായാലും കുറച്ചു നാളെ സ്വന്തം വീട്ടിൽ മറ്റൊരാളുടെ താമസം സ്വീകരിക്കാനാകൂ. അവരുടെ മനസ്സിലും വന്നു ഞങ്ങളോടുള്ള വെറുപ്പ്. ഒരു ചെറിയ പ്രശ്‌നം മൂലം ഞങ്ങക്കവിടെ നിന്നും ഇറങ്ങേണ്ടി വന്നു. വീടിന്നു പുറത്തുള്ള മതിലിലൊരു വര കണ്ടു. അത് അറിയാതെ എന്റെ കൈ കൊണ്ടു സംഭവിച്ചതായിരുന്നു. അതിന്റെ പേരിലാണ് സംഭവം നടന്നത്. അവിടെ നിന്നും ഇറങ്ങി…. പടിയിറങ്ങി പോകുമ്പോഴും ഞാൻ കാരണമാണല്ലോ ഇത് സംഭവിച്ചത് എന്ന കുറ്റബോധം മനസ്സു നിറയെ ഉണ്ടായിരുന്നു. പിന്നീട് എത്തി പെട്ടത് പണയത്തിന്നു താമസിക്കുന്ന ഒരു വീട്ടിലാണ്.
പിന്നീടുള്ള ജീവിതത്തിലെ ഓരോ സ്‌റ്റെപ്പും എനിക്ക് പലതിനെയും മറികടക്കേണ്ടിവന്നിട്ടുണ്ട്. അതിലൊന്ന് പാമ്പായിരുന്നു. ദിവസവും ഓരോ പാമ്പിനേയും കാണാതെ അതിന്റെ കണ്ണു വെട്ടിക്കാതെ പുറത്തേക്കോ അകത്തേക്കോ കടക്കാനാകില്ലായിരുന്നു. കാരണം ആ പ്രദേശം നിറയെ പാമ്പായിരുന്നു. കുറച്ചു നാളങ്ങനെ നീങ്ങികിട്ടി. കുറച്ചകലെ നിന്നും പെട്ടന്നൊരു ശബ്‌ദം ചെവിയിലെത്തി. അതൊരു ആടായിരുന്നു കൂടെ ഒരു പെൺകുട്ടിയുടെയും. വീട്ടിന്നു തൊട്ടു മുന്നിലുള്ള പാമ്പുകളുടെ പ്ലേ ഗ്രൗണ്ട് എന്നറിയപ്പെടുന്ന ആ കൊടും കാട്ടിലേക്ക് ഞാനോടി ചെന്നു. ആ കൊടും കാടിന്റെ ഏകദേശം മദ്ധ്യത്തിലായി ഒരു വട്ടക്കിണറുള്ളതായി ഞാനറിയുന്നത് അപ്പോഴായിരുന്നു. ഒരു 9 വയസ്സു മാത്രം പ്രായം തോന്നിക്കുന്ന ഒരു നിർധന പെൺകുട്ടി ആ കിണറിലേക്കു നോക്കി കരയുന്നു. ഞാനടുത്തേക്കു ചെന്നു.
ക – എന്തേ മോളെ? എന്തു പറ്റി?
കു – ചേട്ടാ, ദേ നോക്ക്…. എന്റെ ആട് ദേ കിണറിലാ….
എിക്ക് ആ കുട്ടിയുടെ കൊഞ്ചിയുള്ള സംസാരവും കരച്ചിലും, കണ്ടു നില്‌ക്കാനിഷ്‌ടമായിരുന്നു. എന്നാലും ഒന്നു സഹായിച്ചു കളയാമെന്നു കരുതി. കുറെ ശ്രമിച്ചു ആടിനുണ്ടോ കയറിവരാനറിയുന്നു. ഒടുക്കം ഞാനാ കിണറ്റിലേക്കിറങ്ങി ചെന്ന് ആ ആടുമായി കയറി പോന്നു. എന്തോ ജീവന് തിരിച്ചു കിട്ടിയ പ്രതീതിയായിരുന്നു. അവളുടെ മുഖത്ത് ഞാനപ്പം കണ്ടത്. എന്നോടൊരു നന്ദിപോലും പറയാതെ ആ ആടിനെയും കൊണ്ട് അവളോടിപോയി…. കുറച്ചു ദിവസത്തേക്കു പിന്നെ അവളെ ഞാൻ കണ്ടില്ലാ… പിന്നീടാണ് എനിക്ക് മനസ്സിലായത് അന്നവള് നിലവിളിച്ചു കരഞ്ഞത് സ്വന്തം ജീവന്‌വേണ്ടി തന്നെയായിരുന്നുവെന്ന്. 2 പേരടങ്ങുന്ന ചെറിയ കുടുംബത്തിലെ ആകെ ഉള്ള വരുമാനമാണാ ആട്. അതിനെ നഷ്‌ടപ്പെട്ടാലുണ്ടാകുന്ന വേദനയിലവർ രണ്ടും ആത്‌മഹത്യ ചെയ്‌തെന്നു തന്നെ വരാം.
2,3 നാള് കഴിഞ്ഞ് സ്‌കൂളിലെ പരീക്ഷയും കഴിഞ്ഞ് മടങ്ങി വരുന്ന എന്നെ ആ കുട്ടി പിറകീന്ന് വിളിച്ചു.
കു – ചേട്ടാ,
ഞാൻ തിരിഞ്ഞു നോക്കി…. ആ കുട്ടി കയ്യിലൊരു പൊതിയുമായി ഓടിവരുന്നത് കണ്ടു.
കു – ചേട്ടാ… ഒന്നവിടെ നില്‌ക്കോ? ( അവളോടി എന്റെ അടുത്തെത്തി)
കു – ഞാൻ ചേട്ടനെ കുറച്ചു നാളായി തിരയുന്നു. ഒരു നന്ദി പറയാൻ…..
ക – അന്ന് താനെന്നോട് ഒരു വാക്കുപോലും മിണ്ടാതെ ഓടിക്കളഞ്ഞില്ലേ…. അപ്പോ ഞാൻ കരുതി കുട്ടിക്ക് തീരെ ഒരു മര്യാദയില്ലന്ന്. അല്ലങ്കീ കഷ്‌ടപ്പെട്ട് കിണറ്റിലിറങ്ങി തന്റെ ആടിനെ രക്ഷപ്പെടുത്തിയ എന്നോട് ഒരു വാക്കുപോലും പറയാതെ പോയില്ലേ….
കു – അതും കൂടെ പറയാനാ ഞാനിപ്പം ഓടി വന്നത്…. വലിയ ഉപകാരമായി കേട്ടോ…..
ക – അതൊക്കെ പോട്ടേ….. താനേത് ക്ലാസിലാ പഠിക്കുന്നത്…. എന്താ തന്റെ പേര്……
കു – എന്റെ പേര് രശ്‌മി….. ഞാൻ സ്‌കൂളിലൊന്നും പോകുന്നില്ലാ…..
ക – അതെന്താ
കു – സ്‌കൂളീ പോയാ പിന്നെ ആടിന്നു തീറ്റകൊടുക്കാനും അച്ഛനു ഭക്ഷണമുണ്ടാക്കാനും ആരുമില്ല…. അതുകൊണ്ടാ…..
പിന്നീട് അതിനെ പറ്റിയൊന്നും കുട്ടിയോടു ഞാൻ ചോദിച്ചില്ലാ…. വിഷയം മാറ്റി…..
ക – എന്താ കയ്യീ
കു – അച്ഛനുള്ള മരുന്നാ….. പിന്നെ എനിക്ക് കാപ്പിയ്‌ക്ക് കൂടെ കഴിക്കാനായി മിച്ചറും…(അതു പറഞ്ഞപ്പോഴുള്ള അവളുടെ മുഖത്തെ സന്തോഷം കാണണ്ടതായിരുന്നു)
ക – എന്നെ എന്താ വീട്ടിലേക്കു വിളിക്കാത്തത്…. ഇപ്പം ഞാനും വരാം തന്റെ കൂടെ…. ആ കാട്ടിലൂടെ ഒറ്റയ്‌ക്ക് പോകണ്ടാ…. പിന്നെ തന്റെ അച്ഛനെയും കാണാം…. എന്താ….
കു – അതിനെന്താ, ചേട്ടനിപ്പം എന്റെ കൂടെ വന്നോളൂ….
ക – അയ്യോ, ഞാൻ ചുമ്മാ തന്നെ പരീക്ഷിക്കാനായി ചോദിച്ചതല്ലേ…. ഞാൻ പിന്നെ വരാം….
കു – ഉറപ്പാണല്ലോ…
ക – അതെ
അതും പറഞ്ഞ് ആദ്യം ഓടിയതു പോലെ തന്നെ അവളോടി പോയി…..
3, 4 നാളുകൾക്കു ശേഷം വീണ്ടും മറ്റൊരു പരീക്ഷ എഴുതാനായി പോകുന്ന വഴീ കുറെ ആളുകളുടെ തിരക്കിട്ട ഓട്ടം കണ്ടു. എന്താണെന്നെനിക്കു മനസ്സിലായില്ലാ… എല്ലാവരും ഓടുന്നത് ആ കിണറ്റിനടുത്തേക്കായിരുന്നു. ഞാൻ എന്റെ മനസ്സിനോടു ചോദിച്ചു. “ ആ ആട് വീണ്ടും കിണറ്റിലിറങ്ങിയൊ?” ഞാനവിടെ നിന്നും പോയി. കാരണം പരീക്ഷയായിരുന്നു അന്ന്. പരീക്ഷാ ഹാളിലിരിക്കുമ്പോഴും, നടക്കുമ്പോഴും, എല്ലാം എന്റെ മനസ്സിലാ ആടിനെയും ആ കൊച്ചിനേയും പറ്റിയുള്ള ചിന്ത മാത്രമായിരുന്നു. പരീക്ഷ വേഗമെഴുതി ഞാനോടി വീട്ടിലേക്കു ചെന്നു. ആ പ്രദേശത്തൊന്നും ആ സമയം ഞാനാരെയും കണ്ടില്ലാ………. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ഉമ്മ എന്നോടു പറഞ്ഞു…
ഉ – നോക്ക്, കുറച്ചു നാളേക്കിനി ആ കാട്ടിലേക്കൊന്നും ഇറങ്ങണ്ടാ….
ക – അതെന്താ
ഉ – അവിടെയുള്ള കിണറ്റിലൊരു പെൺകുട്ടി 3 ദിവസം മുമ്പേ വീണു മരിച്ചു
ഞാനാകെ ഷോക്കേറ്റതുപോലെയായി
ഉ – 3 ദിവസമായി വീണിട്ട്, വെള്ളം കുടിച്ചാ മരിച്ചത്. മൂന്നു ദിവസം കഴിഞ്ഞ് മണമടിച്ചപ്പോ ആളുകള് പോയി നോക്കിയതാണത്രെ. ആടിനുള്ള തീറ്റ വാങ്ങി വരുന്ന വഴിയാ വീണത്. എന്തോ കണ്ട് പേടിച്ചതാ പാമ്പിനെയായിരിക്കും. പാവം ഒരച്ഛനെ ഉള്ളൂ.
ഞാനോടി ചെന്നു. ആ കിണറ്റിനടുത്തെത്തുന്തോറും അന്നാ കുട്ടിയുടെ കൂടെ ചെന്നിരുന്നെങ്കീ ഒരു പക്ഷെ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്ന ചിന്ത വന്നു തുടങ്ങി. പാവം സ്‌നേഹിച്ചു തുടങ്ങുന്നതിന്നു മുമ്പേ നഷ്‌ടപ്പെട്ടു പോയ സുഹൃത്ത്. വിഷമം അനുഭവത്തിലെ പറയാനാകൂ…. ഇന്നും അവളുടെ ആ കൊഞ്ചിയുള്ള സംസാരവും മറ്റും എന്റെ ഹൃദയത്തിലുണ്ട്….
നാളുകളേറെ കഴിഞ്ഞിട്ടും ആ കുട്ടിയുടെ മുഖം മനസ്സീന്ന് പോകാത്തതു കൊണ്ട് അവിടെ നിന്നും എനിക്കും കുടുംബത്തിനും താമസം മാറേണ്ടിവന്നു.
ഇതുവരെ കിട്ടാതെ പോയ സുഹൃത്ത്‌ബന്ധം, ഒരു കൊച്ചു സുന്ദരിയിലൂടെ അനുഭവിക്കാമെന്നും കരുതി ജീവിതത്തിലതുവരെ സന്തോഷിക്കാത്ത എന്റെ മനസ്സ് സന്തോഷിച്ചു തുടങ്ങിയപ്പോഴേക്കും, അത് സംഭവിച്ചു. അതോടെ എനിക്ക് ബോധ്യമായി ! ഞാനാകുട്ടിയെ സുഹൃത്താക്കാമെന്നു കരുതിയതുകൊണ്ടുമാത്രമാണ് ആ കൊച്ചിനാ ഗതി വന്നതെന്ന്. അല്ലങ്കീ അവളിന്നും ആ ആടിനെ പോലെ തുള്ളിച്ചാടി പറന്നേനേ…. ഞാൻ കാരണം ദൈവം അതിനു പോലും ജീവിതം കൊടുത്തില്ലാ…… എന്റെ ജീവിതത്തിലെ ഒന്നാം ഘട്ടത്തിന്ന് ഇവിടെ സമാപനം……
രണ്ടാം ഘട്ടത്തിന് തുടക്കം.
പല തവണ ആലോചിച്ചു, ഇനിയെന്താ ചെയ്യാ…… ആലോചിച്ചത് മറ്റാരുമല്ലാ…. ഉമ്മയും ഉപ്പയും. ജീവിതത്തിന് ഭാരം കൂടി വരുന്നു. പ്രധാനമായ ഭാരം മക്കളുതന്നെ. അവരുടെ പഠിപ്പ്, വസ്‌ത്രം, ഭക്ഷണം മുതലായവ…. ഉപ്പയുടെ വരുമാനം കൊണ്ട് ജീവിതം മുന്നോട്ടു പോവില്ലാന്നു മനസ്സിലാക്കിയ ഉമ്മ ഉപ്പയുടെ സമ്മതത്തോടെ ആലിക്കാക്കയുടെ കേറോഫിലൂടെ ദുബായിലേക്ക് വീട്ടു ജോലിക്കായി പോകാനൊരുങ്ങി. മക്കളും ഉപ്പയും എവിടെ തങ്ങും….. ഉമ്മയുടെയും ഉപ്പയുടെയും വീട്ടിലേക്ക് ഉപ്പവരാനാഗ്രഹിച്ചിരുന്നില്ലാ…… പുറത്ത് ഭാര്യ വിദേശത്ത് ജോലിക്ക് പോയ വിവരമറിഞ്ഞാലുണ്ടാകുന്ന അപമാനമായിരിക്കാം കാരണം… അങ്ങിനെ ഉമ്മയുടെ അനുജത്തിയുടെ വിവാഹം ഉറപ്പിച്ചു. തറവാട്ടീ വച്ച്…. ആ ഒരു കേറോഫോടെ ഉമ്മയുടെ വീട്ടിലേക്ക് മക്കളെ ഉമ്മ അയച്ചു. മക്കളവിടെ സേഫ്….. ഉപ്പ ആഴ്‌ചയിലായി മാത്രം മക്കളെ കാണാനായി വരും. അതും റോഡിലോ മറ്റോ…. ഇവിടെ നിന്നും എന്റെ ജീവിതത്തിലെ രണ്ടാം ഘട്ടത്തിന് പ്രാബല്യമായ തുടക്കം….
ഉമ്മയുടെ വീട്ടിലെ ജീവിതം പാതി സന്തോഷം പാതി സങ്കടം…. ഭക്ഷണമൊക്കെ കൃത്യമായി കിട്ടും…. അതു മതിയല്ലോ…. പാവം ഉമ്മ മറുനാട്ടിലായി അറബിയുടെ കാറ് കഴുകിയും പാചകം ചെയ്‌തും മക്കളെ നോക്കുന്നു. എത്ര വേദനിച്ചിട്ടുണ്ടാകണം മനസ്സ്. ഓർക്കാനെ വയ്യാ……. ഉമ്മയുടെ ഫോൺ വരുമ്പോളാണ് തറവാട്ടിലുള്ളവർക്ക് ഞങ്ങളോട് സ്‌നേഹം കൂടുന്നത്. ഞങ്ങളുടെ അവിടത്തെ ജീവിതം എത്ര ബുദ്ധിമുട്ടു നിറഞ്ഞതാണെന്ന് ഉമ്മയെ മൂന്നു പേരും അറിയിച്ചിട്ടില്ലായിരുന്നു. വല്ലപ്പോഴും റോഡിലും മറ്റു കാണാനായി വരുന്ന ഉപ്പക്ക് ഉമ്മയുടെ വീട്ടുകാരോട് തീരാത്ത പകയായിരുന്നു. എന്നാലും ഞങ്ങളോടുള്ള സ്‌നേഹം കാരണം എത്രയും നേരത്തെ കാണാനായി എത്തുമായിരുന്നു. ദിവസങ്ങളങ്ങനെ പലതും കടന്നുപോയി കൂടെ പ്രായവും….. ജീവിതത്തിലെ പ്രാരാബ്‌ധം മൂലം ഞങ്ങളുടെ മറ്റു കുടുംബത്തിലെ ആരും തന്നെ ഞങ്ങളെ മൂന്നു പേരേയും എത്ര ശ്രദ്ധിച്ചിട്ടില്ലായിരുന്നു. നടന്നും ബസ്സിനും സ്‌ക്കൂളിലും മറ്റും പോകുന്ന സമയം മറ്റുള്ള എന്റെ പ്രായമുള്ള കസിനുകളെല്ലാം ബൈക്കിലും കാറിലും ചെത്തുന്നു. നോക്കി നില്‌ക്കാനല്ലാതെ എന്തു ചെയ്യും. ദിവസങ്ങളങ്ങനെ വീണ്ടും കടന്നുപോയി…. ഞാൻ പത്താം ക്ലാസിലെത്തി…. അവിടെ നിന്നും നല്ല രണ്ടു സുഹൃത്തിനെ എനിക്കു കിട്ടി….. അവരാണ് പിന്നെ എന്റെ ജീവിതത്തിലെ സന്തോഷം. ജീവിതത്തിലെല്ലാവരുടെയും മുന്നീപരാജയപ്പെട്ട എന്റെ ഉമ്മയ്‌ക്ക് ഞാൻ കൊടുത്ത ആദ്യ സമ്മാനം, പത്താം ക്ലാസിലെ ഉയർന്ന മാർക്കോടെയുള്ള വിജയം…. ആകെ സന്തോഷം നിറഞ്ഞതായിരുന്നു.
മധുരപലഹാരങ്ങളും മറ്റും വിതരണം ചെയ്‌തു മറ്റും ആഘോഷിക്കേണ്ട വിജയം, വളരെ നിസാരമായി സന്തോഷം മനസ്സിലൊതുക്കി പിടിച്ചു ഉമ്മയുടെ ആദ്യത്തെ നാട്ടിലേക്കുള്ള വരവ് അടുത്തു. ദിവസങ്ങളങ്ങനെ കടന്നു പോയി. ഒടുക്കം ഉമ്മ നാട്ടിലെത്തി. കയ്യിലുണ്ടായിരുന്ന ചെറിയ പണം കൊണ്ട് ഒരു വാടക വീട് സംഘടിപ്പിച്ചു. തറവാട് വീടിനടുത്തു തന്നെ… പിന്നീടുള്ള ജീവിതം സ്വല്‌പം ഫ്രീഡം നിറഞ്ഞതായിരുന്നു. അന്നു മുതലാണെന്നു തോന്നുന്നു, എനിക്ക് സിനിമയോട് ഭ്രമം ആരംഭിച്ചിട്ട്. ഇറങ്ങുന്ന എല്ലാ സിനിമയും കാണും, അതിനെ വിലയിരുത്തും. എന്റെതായി മാത്രം ഒരു ലോകം അതിലൂടെ ഞാനുണ്ടാക്കും. സിനിമാ ലോകം……….
എത്ര പെട്ടെന്നാണ് ദിവസങ്ങളുടെ യാത്ര….. വീണ്ടും ഉമ്മക്ക് പോകാനുള്ള ദിവസമടുത്തു. പാവം നീറുന്ന മനസ്സുമായി പോകാനൊരുങ്ങി. ആ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകണം. മറുനാട്ടിലെ ജനങ്ങളുടെ അടിമയെ പോലെ ഉമ്മ ജോലിയെടുക്കുന്നു. ഇന്നും എന്റെ മനസ്സിലതു നിറഞ്ഞു നില്‌ക്കുന്നു. ഓർക്കാനാഗ്രഹിക്കാത്ത നിമിഷങ്ങളാണിത്. എങ്ങിനെയെങ്കിലും ആവുന്നതും വേഗം ഉമ്മയെ ഈ ബുദ്ധിമുട്ടീന്ന് രക്ഷപ്പെടുത്തണം. അതായിരുന്നു ചിന്ത….. കൂടെ സ്വന്തമായൊരു വീട്, പെങ്ങളുടെ വിവാഹം……. ഇതൊക്കെ ഒരു വലിയ പ്രശ്‌നം തന്നെയായിരുന്നു. എല്ലാവരുടെയും ഇടയിലൊരു സിംബതെറ്റിക്കലായുള്ള ജീവിതം.
പ്ലസ് വണ്ണിന് പഠിച്ച സ്‌കൂളീ തന്നെ അഡ്‌മിഷൻ ലഭിച്ചു. ഹ്യൂമാനിറ്റീസ്.
മൂന്നാം ഘട്ട ജീവിതത്തിലെ ആദ്യ സ്‌റ്റെപ്പ് ഇവിടെ തുടങ്ങട്ടെ
കോഴിക്കോട് സിറ്റിയിലെ ഒരു ഹയർസെക്കന്ററി സ്‌കൂളിലെ 2003 – 2004 കാലഘട്ടത്തിൽ ഒരു പ്ലസ്‌റ്റു എൻട്രൻസ് സെലക്ഷൻ നടക്കുന്ന സമയം സ്‌കൂളിലെ പരിസരം രക്ഷിതാക്കളുടെയും വിദ്യാത്ഥികളുടെയും തിരക്ക് നോട്ടീസ് ബോർഡിലായി പതിച്ച സെലക്ഷൻ ലിസ്‌റ്റ് കാണാനായി ചില വിദ്യാർത്ഥികൾ തിരക്കുകൂട്ടുന്നു. ചിലയിടത്ത് പഴയ സുഹൃത്തുക്കളുടെ പുതിയ സൗഹൃദം
അതിനിടെ ഒരു രക്ഷിതാവ് എന്നോട്
P : Hello Good Morning.
S : Good Morning Sir, How are you??
P : Fine. Thank you.. നിങ്ങളുടെ 10 വരെയുള്ള പഠനം പൂർത്തിയാക്കിയത് എവിടെ വെച്ചായിരുന്നു.?
എസ് ഃ ഞാനിവിടെ വച്ചായിരുന്നു 10 വരെ പഠിച്ചത്. എന്താ ചോദിക്കാനുള്ള കാരണം?
പി ഃ ഇല്ല ഒന്നുമില്ല (ഒന്നു പതുക്കെ ഒതുങ്ങി അയാളവനോട്) അല്ല മോനേ ഇവിടെ സയൻസിനു സീറ്റ് ലഭിക്കാനായി ഡൊണേഷൻകൊടുക്കേണ്ടി വരുമോ?
എസ് ഃ ആർക്കാ?
പി ഃ മകൾക്കാ.
എസ് ഃ കുട്ടിക്ക് നല്ല മാർക്കാണെങ്കില് ഡൊണേഷൻ ആവശ്യമില്ല. അല്ലാത്ത പക്ഷം എനിക്കറിയില്ല.
പി ഃ ഓക്കെ താങ്ക് യു. പിന്നെ കാണാം.
എസ് ഃ ശരി
അതേ സമയം,
സെലക്‌ഷൻ നടക്കുന്ന സ്‌ഥലത്തു നിന്നും ഒരു announcement “Good Morning Every body, we are proudly welcome to you all to this community hall for participate the selection time for the science group.” ഇതു കേട്ട് എല്ലാവരും കമ്മ്യുണിറ്റി ഹാളിലേക്കു നടന്നു. അവരവരുടെ സർട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് മടിയിൽ വച്ച് അവരവരുടെ കസേരയിലിരുന്നു. ഹാളിനുള്ളിലെ മുന്നിലത്തെ നിരയിലായി സ്‌കൂളിലെ പ്രിൻസിപാളടക്കം ചില ഉന്നത വൃത്തങ്ങളടങ്ങിയ സെലക്ഷൻ ടീം മുന്നിലായി നിരത്തിയിട്ടിരിക്കുന്ന കസേരയിലായി entrance പ്രതീക്ഷിക്കുന്ന വിദ്യാർത്ഥികളും അവരുടെ ഭാവി ആലോചിച്ച് വ്യാകുലപ്പെടുന്ന രക്ഷിതാക്കളുടെ തിരക്ക് മറു സൈഡിൽ ഓരോ നമ്പർ വിളിക്കുമ്പോഴും തന്നെ വിളിക്കുന്നില്ലല്ലോ എന്നോർത്ത് വ്യാകുലപ്പെടുന്നവർ ഒരു ഭാഗത്ത്, സെലക്ഷൻലഭിച്ച വിദ്യാർത്ഥികളോരോന്നായി തങ്ങളുടെ കയ്യിലുള്ള പേപ്പറുകൾ സമർപ്പിക്കുന്നത് മറുഭാഗത്ത.് സെലക്ഷൻ ലഭിച്ചവർ ഓരോരുത്തരായി ഡോക്യുമെൻസ് സമർപ്പിച്ച് അവരവരുടെ പേരൻസുമൊത്ത് പുറത്തേക്കിറങ്ങി കൂടെ അവശനെ പോലെ ഞാനും. സെലക്ഷൻ ലഭിക്കാത്ത വിഷമത്തിൽ കയ്യിലുള്ള പേപ്പറുകൾ മറ്റാരും കാണാത്ത മട്ടിലായി പിറകോട്ടു മാറ്റി പിടിച്ച് പുറത്തേക്കിറങ്ങി. സയൻസ് ഗ്രൂപ്പിൽ സ്‌ഥാനം ലഭിക്കാനാവാതെ മനസ്സിലെ വിങ്ങുന്ന സങ്കടങ്ങളുമായി പുറത്തേക്കിറങ്ങിയ എനിക്ക് സ്‌ഥാനം ഉറപ്പു വരുത്തിയ വിദ്യാർത്ഥികളുടെ സന്തോഷം അവനിലെ സങ്കടങ്ങൾ ഉയർത്തി.
സായാഹ്നം
ഹ്യൂമാനിറ്റീസ് സെക്ഷനിലെ സെലക്ഷനാരംഭിച്ചു. സ്‌ഥിതി പഴയതുപോലെ തന്നെ. എന്നാലോ ദൈവം കനിഞ്ഞു കൊടുത്ത ഹ്യൂമാനിറ്റീസ് വിദ്യാർത്ഥി എന്ന പദവി എനിക്ക് ലഭിച്ചു. ആ സന്തോഷവുമായി ഞാൻ വീട്ടിലേക്കു മടങ്ങി പോകുന്ന വഴിയിൽ ഒരു കടയിൽ നിന്നും സന്തോഷപൂർവ്വം ഞാനൊരു നാരങ്ങാ വെള്ളം വാങ്ങി കുടിച്ചു. കണ്ണുകളിൽ നിന്നും പതുക്കെ കണ്ണുനീര് വന്നു ഞാൻനടന്നു.
2 ദിവസത്തിന്നു ശേഷം.
അതേ കമ്മ്യൂണിറ്റി ഹാളീൽ വച്ചു നടന്ന മറ്റൊരു മീറ്റിങ്ങിൽ വിദ്യാർത്ഥികളെ ഓരോ ഡിവിഷനിലേക്കു മാറ്റുന്ന രംഗം ആ സമയമം ഒരു രക്ഷിതാവ് എന്നോട്.
ര – അതെ, മോന് സയൻസോ അതോ ഹ്യൂമാനിറ്റീസോ?
ന – താങ്കളുടെ മകനേതു ഡിവിഷനിലാ?
ര – മകനല്ലാ മകളാ സയൻസിലാ (ഗമയോടുകൂടി)
ന – എനിക്ക് ഹ്യൂമാനിറ്റീസാണു ലഭിച്ചത്.
ര – പുഛത്തോടെ; ഹ്യൂമാനീറ്റീസോ? സയൻസിനു കിട്ടിയില്ലേ?
ന – കൊക്കിനൊതുങ്ങുന്നതല്ലേ ചേട്ടാ കൊത്താവൂ.
ര – മനസ്സിലായില്ല
പ – ഒറ്റ വാക്കിലാണെങ്കിൽ ഇങ്ങനെ പറയാം. തുടർന്നു പഠിക്കാനുള്ള സാഹചര്യം വളരെ കുറവാണ്.
ര – സോറി
ന – നോ പ്രോബ്ലം
പല തരത്തിലുള്ള ഡിവിഷനിലേക്കു സ്‌റ്റുഡൻസിനെ മാറ്റി ഓരോരുത്തരായി അവരവരുടെ ഡിവിഷനിലേക്കു യാത്രയായി.
പല തരത്തിലുമുള്ള ഡ്രസ്സുകളും മറ്റും ധരിച്ച് വിദ്യാർത്ഥികൾ അവരവരുടെ സീറ്റിലിരുന്നു പരിചയപ്പെടാനായി തുടങ്ങി.
അടുത്ത ദിവസം രാവിലെ ക്ലാസു തുടങ്ങി. എല്ലാ വിദ്യാർത്ഥികളും സമയത്തിന്നു തന്നെ എത്തി എന്നാൽ എനിക്ക് സമയത്ത് എത്താനായി സാധിച്ചില്ല. എന്നെ എല്ലാവരും നോക്കിനിന്നു മെലിഞ്ഞ് മുഖമെല്ലാം ഒട്ടി ഉണങ്ങിയ അവനെ നോക്കി പലരും പരസ്‌പരം അഭിപ്രായങ്ങളും മറ്റും പറയാനായി തുടങ്ങി.
ന ഃ Good morning mom,
ടീ ഃ Good morning,comes in,
ന ഃ Thank you mom.
ടീ – എന്താ പേര്?
ന – നസീം കോഴിക്കോട്ടാണു വീട്, 10 വരെ ഇതെ സ്‌കൂളിലാണു പഠിച്ചത്
ടീ – അതിന് നസീമിനോട് ഞാനൊന്നും കൂടുതലായി ചോദിച്ചില്ലല്ലോ
ന – സോറി മാം അതെനിക്കറിയാം. എങ്കിലും ഇതൊക്കെയാണ് മിസ് ചോദിക്കാനിരിക്കുന്നതെന്ന് എനിക്കറിയാം. അതിനാലാണ് ഞാനിതൊക്കെ നേരത്തെ പറഞ്ഞത്. കുറച്ചു ചോദ്യങ്ങളും ഒഴിവാക്കാമെന്നു കരുതി.
ഞാനൊരു സീറ്റ് നോക്കി നടന്നു. നാലാമത്തെ ബഞ്ചിലിരുന്നു. താനിപ്പോൾ ക്ലാസിലാണെങ്കിലും മനസ്സ് മുഴുവനും പല തരത്തിലുമുള്ള പ്രശ്‌നങ്ങളായിരുന്നു. ക്ലാസിലെ ടീച്ചർ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധകൊടുക്കാനാവാത്ത ഞാൻ 2 പിരീഡ് കഴിച്ചു കൂട്ടി.
സമയം – റസ്‌റ്റ് സമയം
എനിക്ക് അവിടം വളരെ ബോറായി തോന്നാൻ തുടങ്ങി എന്തു ചെയ്യണമെന്നറിയാതെ ഞാൻ ഡെസ്‌ക്കിൽ തല ചായ്‌ചു കിടന്നു. ആ സമയം ഒരു കൈ വന്ന് അവനെ മെല്ലെ ഉണർത്തി. റാഗിംഗ് ചെയ്യാനെന്നവണ്ണം വന്ന സീനിയർ വിദ്യാർത്ഥികളായിരുന്നു അത്. പതുക്കെ തല ഉയർത്തി ഞാൻ അവരെ ഓരോരുത്തരെ നോക്കി. മറ്റു കുട്ടികളുടെ മുന്നിൽ വച്ച് എന്നെ റാഗിംഗ് ഭാഗമായി ഷർട്ട് അഴിച്ചു കാണിക്കേണ്ടി വന്നു. പ്രതികരിക്കാനാവതെ മറ്റുള്ളവരെ ഇടയിലവനൊരു കോമാളിയെ പോലെ….. ചിലർ പൊട്ടിച്ചിരിച്ചു. മറ്റു ചിലരോ അത് നോക്കിനിന്നു. ഉള്ളിലെ അമർഷം പുറത്തു കാണിക്കാനാവാതെ ഞാനാകെ തളർന്നു പോയി. ക്സാസിലെ മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് വേഷപ്രച്ഛന്നനായി നില്‌ക്കേണ്ടിവന്നു.
ഉറങ്ങുന്ന സമയം മനസ്സിലാകെ നടന്ന സംഭവങ്ങളുടെ ചിത്രം തെളിഞ്ഞു വന്നു.
മനസ്സിലെ വേദനകൾ വളരെ ഖാദത്തിൽ നിന്നു വരെയും ഒഴുകി വന്നു. വളരെ കൂടുതൽ സമയത്തെ ആലോചനയ്‌ക്കു ശേഷം വ്യക്തമായ ഒരു തീരുമാനത്തിലെത്തി. ഒരു കോമാളിയുടെ വേഷം ധരിക്കാൻ. പിന്നീട്…..
ഞാൻ പ്ലസ്‌ടു ബാച്ചിലെ പെൺക്കുട്ടികളുടെ ഇടയിലെ ഒരു കൊച്ചു ശ്രീ കൃഷ്‌ണനായി മാറി. എന്റെ കൊച്ചു കൊച്ചു തമാശകളും മറ്റും അവിടം ശോഭ തെളിയിച്ചു. ഒരു ദിവസം.
ന – ഹായ് ഗേൾസ്
1 – ഹായ്, എന്താടോ ഇന്ന് വളരെ സന്തോഷത്തിലാണല്ലോ?
ന – ഹേ, ഒന്നുമില്ല.
2 – നസീം, ഇവിടെ വാ എനിക്കു വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.
അവിടെ ഒരു കോണിൽ ഒന്നും അറിയാത്ത പോലെ തിരിഞ്ഞു നിൽക്കുകയാണ് നായിക സെമീറ.
നീ ആരെയെങ്കിലും സ്‌നേഹിക്കുന്നുണ്ടോ? ഒരു റൊമാന്റിക്ക് സ്‌റ്റൈലിലെ ആ ചോദ്യം ആദ്യം എന്നെ ഒന്നു കുഴക്കിയെങ്കിലും പിന്നീട് എല്ലാം തന്നെ കുരങ്ങുകളിപ്പിക്കാനുള്ള ഒരു തന്ത്രമാണെന്നു എനിക്ക് മനസ്സിലായി. ഒരു നിമിഷം അവരെയെല്ലാവരെയും സന്തോഷിപ്പിക്കാനെനിക്കു കഴിയുമെങ്കീ അതാണ് നല്ലതെന്ന് എനിക്കു തോന്നി. എന്നാലും ഉള്ളിലെവിടെയോ അവളോട് ഇഷ്‌ടം ഉണ്ടായിരുന്നു.
കാണാൻ കൊള്ളാത്തവനും വിഢിയുമായിരുന്ന എന്നെ ഒരു പെണ്ണിനും സ്‌നേഹിക്കാനാവില്ലാ എന്ന സത്യം എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. ആ സമയം എങ്ങിനെയെങ്കിലും ആ പെൺകുട്ടികളുടെ ഇടയിൽ നിന്നും രക്ഷപ്പെടണമെന്നോർത്ത എന്നെ എന്റെ 2 കൂട്ടുകാർ വന്നു വിളിച്ചു. ഒരു ഭാഗത്ത് കേട്ടതു മുഴുവനും സത്യമാകാനൊട്ടും സാധ്യതയില്ലാത്ത കാര്യങ്ങളാണെങ്കിലും, നടന്നിരുന്നെങ്കിലെന്നു ആഗ്രഹിച്ചു നടക്കുന്ന ഞാ, മറുഭാഗത്ത് ഞങ്ങളുടെ കളവു മുഴുവനും വിശ്വസിച്ചു കാണും എന്ന ഭാവത്തിൽ എന്നെ കളിയാക്കിചിരിക്കുന്ന ഗേൾസ്.
ഞാനും കൂട്ടുകാരും നടന്ന് കമ്മ്യൂണിറ്റി ഹാളിനകത്തെത്തി.
എന്താടാ ഇവിടെ?
ഒന്നുമില്ല.
പിന്നെ ഈ കണ്ട പൊട്ടൻ മാരൊക്കെ എന്തിനാ ഇവിടെ ഈ കല്ല്യാണത്തിന്നു സദ്യ വിളമ്പുന്ന സമയമാകുമ്പോ കുട്ടികളാക്കെ നോക്കി കൊതികൂറുന്നതുപോലെ മാഷ്‌മാരെ നോക്കി ഇരിക്കുന്നത്.
ന – നോക്ക് എനിക്കു പോയിട്ട് കുറെ ജോലികളൊക്കെ ഉള്ളതാ, എന്നെ വെറുതെ വിട് പ്ലീസ്,
ഫ – ഓ പിന്നെ താനല്ലെ ഈ രാജ്യം മുഴുവനും ഭരിക്കുന്നത്, ഒന്നു പോടവ്വേ,
ന – അങ്ങിനെയാന്നുമില്ലങ്കിലും, ചെറിയതോതിലൊക്കെ, ഞാനിങ്ങനെ….(ഒന്നു പതുങ്ങി)
അവരടുത്തുള്ള കസേരയിലിരുന്നു. ആ സമയത്ത് ഒരു അനൗൺസ്‌മെന്റ്.
“lesson dear students,this is I am going to inform you that,
ന – ഇയാൾക്കെന്താ മലയാളം വശമില്ലേ? ഒരു പകുതി സായിപ്പ് ഛെ……. ബാക്കി അനൗൺസ്‌മെന്റ്‌ഃ
നമ്മുടെ ഈ ബാച്ചിൽ നിന്നും കുറച്ചു കുട്ടികളെ ആർട്ട്‌സ് കോളേജിലേക്കു ആവശ്യമുണ്ട്
ന – (കൂട്ടുകാരോട്) ഇതെന്താ റിക്രൂട്ട്‌മെന്റ് ഏജൻസിയോ, ആളുകളെ ഷിഫ്‌റ്റ് ചെയ്യാൻ, പ്ലസ്‌റ്റു പാസാകുന്നതിന്നു മുന്നേ തന്നെ കോളേജിലേക്കു ഷിഫ്‌റ്റു ചെയ്യാനുള്ള പരിപാടിയാ, കാലത്തിന്റെ ഒരു മാറ്റമേ. പടച്ചോനെ…….(കോമഡി രൂപത്തിൽ)
1 – ഒന്നു മിണ്ടാതിരിയടാ……
2 – ഇത് NCCക്ക് ആവശ്യമുള്ള കുട്ടികളെ സെലക്‌ട് ചെയ്യുകയാ……
പിന്നെ എന്നെ ആരും ആ സമയത്ത് അവിടെ സ്‌ഥലത്തു കണ്ടിട്ടില്ലാ…. ഞാ മുങ്ങി.
ഞാനൊന്ന് ക്ലാസീന്ന് എഴുന്നേറ്റു നിന്നാ മതി എല്ലാവരും ചിരിക്കും. പലതവണ മാഷ്‌മാരുടെ നിർബന്ധത്തിന് വഴങ്ങി എനിക്ക് സെമിനാറ് നടത്തണ്ടി വന്നു. സെമിനാറ് കഴിഞ്ഞ് ക്ലാസ് വിടാറായ നേരത്ത് എന്റെ ഒരു സുഹൃത്ത് എന്നോട് സ്വകാര്യമായി ഒന്നു കാണണമെന്നു പറഞ്ഞു. ഓക്കെ എന്ന് ഞാനും പറഞ്ഞു. ക്ലാസ് വിട്ടു. ഒരു കോമാളിയായ എന്നോട് അവന് പറയാനുള്ളത് എന്താണെന്ന് എനിക്ക് തികച്ചും നിശ്ചയമുണ്ടായിരുന്നു. എന്തോ എന്റെ കണക്കു കൂട്ടലുകളവിടെ പിഴച്ചു. അവനെന്നോട് ആവശ്യപ്പെട്ടത്, ഒരു പെണ്ണിനെ, അതും ക്ലാസീ തന്നെ പഠിക്കുന്ന ഒരു പെണ്ണിനെ അവന് ഇഷ്‌ടമാണ്…. അത് മറ്റാരുമല്ലാ….. ഞാനിത്രയും നാള് മനസ്സീകൊണ്ടു നടന്ന എന്റെ പെണ്ണിനെ…..ഉം….. എന്ത് പറയാനാ, അവനെ ആരും ഇഷ്‌ടപ്പെടും കാരണം സുന്ദരനാണ്. ഏതു പെണ്ണും ഹസ്‌ബന്റായി കിട്ടാനാഗ്രഹിക്കുന്ന ചെറുപ്പക്കാരിലൊരാൾ. എന്റെ മനസ്സിന് സങ്കടമുണ്ടെങ്കിലും അവളെ അവന് വീഴ്‌ത്തികൊടുക്കാമെന്ന് ഞാനുറപ്പു നല്‌കി. അല്ലാതെ എന്റെ ഇഷ്‌ടം അവളേയോ അവനേയോ ബോധ്യപ്പെടുത്താനാകില്ലാ…. കാരണം കോമാളിയെ ഒരു പെണ്ണിനും ഇഷ്‌ടമാവില്ലാ. ആയ ചരിത്രവുമില്ലാ…. ഞാനെന്റെ പരിശ്രമം തുടങ്ങി…….
എന്റെ പലശ്രമങ്ങളും പരാജയപ്പെട്ടു. ദിവസങ്ങളും കടന്നു പോയി. എന്നാലൊരിക്കലവൻതന്നെ എല്ലാം അവളോട് തുറന്നു പറഞ്ഞു. അവർ ഇഷ്‌ടത്തിലുമായി…. വീണ്ടും ദിവസം പലതും കടന്നു പോയി…. കൂടെ അവരുടെ റൊമാന്റ്‌സും മറ്റും നീറുന്ന മനസ്സുമായി നോക്കി നില്‌ക്കാനെ എനിക്കു കഴിഞ്ഞൊള്ളൂ…. എന്റെ കോമാളിത്തരത്തിന് ഇവിടെ അന്ത്യം…. ഇനി ഇങ്ങനെ എല്ലാവരുടെയും മുന്നിലൊരു പരിഹാസ പുരുഷനായി തുടരണമെന്ന് ഞാനാഗ്രഹിക്കുന്നില്ലാ….. എല്ലാം നിറുത്താനായി തീരുമാനിച്ചു. 24 മാസം കടന്നു പോയി. ഞാനെത്ര മാറണമെന്നാഗ്രഹിച്ചാലും കൂടെയുള്ളവരെന്നെ അതിന് സമ്മതിച്ചിരുന്നില്ലാ. എക്‌സാമടുത്തു പഠിക്കണം. ആന്വലാണ്. പഠിച്ചു. കുഴപ്പമില്ലാത്ത സ്‌കോറോടെ വിജയിച്ചു. ഇനിയുള്ള പഠനത്തിന് ഒട്ടും സാധ്യതയില്ലായിരുന്നു. എന്നാലും കൈയിലുള്ളത് മുടക്കി ഐ ടി ഐ കോഴ്‌സ് പഠിക്കാനായി തീരുമാനിച്ചു. ഒരു കൊല്ലത്തെ പഠനത്തിന്നു ശേഷം വിദേശത്തേക്ക് ജോലിക്കായി പോയി. എങ്ങിനെയെങ്കിലും ഉമ്മയെ അവിടെ നിന്നും നാട്ടിലേക്ക് അയക്കാനായിരുന്നു ഞാ ശ്രമിച്ചത്. കാരണം 9 കൊല്ലത്തെ ഉമ്മയുടെ വിഷമം വെറും 1 ദിവസം കൊണ്ടു തന്നെ എനിക്കു മനസ്സിലായി….. നാടും വീടും വീട്ടുകാരും കൂട്ടുകാരും അങ്ങിനെ എല്ലാവരെയും വിട്ട് വിദേശത്ത് 9 കൊല്ലം ജോലിചെയ്‌ത് ഉമ്മയുടെ മനസ്സ് വെറും ഒരു കൊല്ലം കൊണ്ട് തന്നെ എനിക്കു മനസ്സിലാക്കാനായി സാധിച്ചു.
വീണ്ടും 1 കൊല്ലത്തിന്നു ശേഷം ഉമ്മ നാട്ടിലേക്കു പോയി….. ഞാനിവിടെ ഇപ്പഴും അതേ വേദന തന്നെ തിന്നു കൊണ്ട് ജീവിക്കുന്നു. കൊല്ലങ്ങളേറെയായി….. സാരമില്ല…… കുടുംബത്തിനു വേണ്ടിയല്ലേ….. ഇതു വരെയില്ലാത്ത പല ബന്ധങ്ങളും മറ്റും തിരിഞ്ഞു നോക്കാത്തവരുടെ തുടരെ തുടരെയുള്ള വീട് സന്ദർശനവും എല്ലാം ഇപ്പോ മനസ്സിന് ചെറിയൊരു സുഖം തരുന്നു. അതു മാത്രം മതി എത്ര കഷ്‌ടപ്പെട്ടിട്ടായാലും മുന്നോട്ടുള്ള ജീവിതത്തിന്…….
Generated from archived content: story1_dec1_09.html Author: kifli_ajman