കറുത്ത കോടതി വരാന്തയില്‍
കൂറുമാറിയ ദൃക് സാക്ഷിയുടെ ചിരി
ഗുണ്ടകളുടെ കയ്യടികള്‍
കൊലയാളിയുടെ വിലങ്ങഴിയുന്നു
പകലൊരു പാരിതോഷികക്കാഴ്ച
ജാതിമാറി പ്രേമിച്ച പെണ്‍കുട്ടിയുടെ
കാമുകനു ക്വട്ടേഷന്‍
ഇളയ മകനെ രക്ഷിക്കാന്‍ തടസം നിന്ന അമ്മയെ
കൊത്തിനുറുക്കിയ ടീമുകള്‍
ഏക സാക്ഷി മൂത്തമകന്‍
കൈകഴുകിയ ദൃക്‌സാക്ഷിയെ
ചുമന്ന് കൊലയാളികളുടെ
ഘോഷയാത്ര റോഡിലേക്കു കയറുമ്പോള്‍
കാര്‍മേഘം കോടതിയെ മൂടുന്നു
അതൊരു മഴയാവുന്നു
അമ്മയുടെ നെഞ്ചിലെ
ചോര പെരുമഴയായി മാറുന്നു
കെട്ടനാടിനെ വിഴുങ്ങുന്നു
നാവിനേയും.
Generated from archived content: poem1_may3_2013.html Author: kidangoor_prasad