പൊരിവെയിലിലെ മനുഷ്യർ

വിഖ്യാതനായ ഖസൻ കാനാഫാനിയുടെ ഈ നോവൽ പാലസ്‌തീൻ ജനതയുടെ സമരങ്ങളെയും പോരാട്ടങ്ങളെയും ചിത്രീകരിക്കുന്നു.

ഇന്ത്യൻ ഭാഷകളിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്ന കാനാഫാനിപ്പുസ്‌തകം!

1936-ൽ വടക്കൻ പാലസ്‌തീനിലെ അക്രയിൽ ജനിച്ചു. പാലസ്‌തീൻ വിമോചനമുന്നേറ്റ പ്രസ്ഥാനത്തിന്റെ വക്താവായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ വീക്കിലി മാഗസിനായ അൽ-ഹാദാഫിന്റെ സ്ഥാപക എഡിറ്ററായിരുന്നു കാനാഫാനി. പ്രഗത്ഭനായ ഈ പാലസ്‌തീൻ എഴുത്തുകാരന്റെ ചെറുകഥകളും നാടകങ്ങളും നോവലെറ്റുകളും പതിനാറു ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇസ്രേൽ ഏജന്റുമാർ 1972-ൽ കാനാഫാനിയെ കാർബോംബുവെച്ച്‌ കൊലപ്പെടുത്തി. ദ ലാന്റ്‌ ഓഫ്‌ സാഡ്‌ ഓറഞ്ചസ്‌, ഈഫ്‌ യു വേർ ഏ ഹോഴ്‌സ്‌…, ഏ ഹാന്റ്‌ ഇൻ ദ ഗ്രേവ്‌, ദ ഫാൽക്കൻ, ലെറ്റർ ഫ്രം ഗാസാ, ഉംസാദ്‌, മെൻ ഇൻ ദ സൺ എന്നിവ പ്രധാന കൃതികൾ. മെൻ ഇൻ ദ സൺ ‘ദ ഡിസീവ്‌ഡ്‌’ എന്ന പേരിൽ ചലച്ചിത്രമാക്കിയിട്ടുണ്ട്‌.

പൊരിവെയിലിലെ മനുഷ്യർ, ഖസൻ കാനാഫാനി, വില – 50.00, സൊർബ പബ്ലിക്കേഷൻസ്‌

Generated from archived content: book1_jan4_06.html Author: khasan_kanafani

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here