മറുകണ്ണ്

ഒരു കണ്ണ്!
കാരമുള്ളിന്റെ മൂര്‍ച്ചയുള്ള
കണ്ണ്!
പ്രണയിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ
തുമ്പ് തേച്ചു മിനുക്കിയും ….
ആര്‍ക്കും കടം കൊടുക്കാതെ
സ്വയം സൂക്ഷിക്കാന്‍
പ്രതിരോധത്തിന്റെ ഒരു കണ്ണ്!

പച്ചിലയുടെ കുളിര്‍മയില്‍
പൂവിന്റെ മാംസളതയില്‍
ആഴത്തില്‍ നിന്ന് നിറഞ്ഞൊഴുകി
വിഷമുള്ളുപോലൊരു കണ്ണ് !

തുമ്പറ്റത്ത് പിടിച്ചു കേറാ‍ന്‍….
ഉടലോടിണങ്ങിച്ചേരാന്‍
നിശയുടെ നിശബ്ദതയില്‍
സുരത താണ്ഡവമാടും കണ്ണ്
കാരമുള്ളിന്റെ കണ്ണ്!

ഇന്നലെയും ഇന്നും
ഞാന്‍ തിരഞ്ഞുകൊണ്ടേയിരുന്നു,
ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരറ്റത്ത്
പ്രാകിപ്പറക്കുന്ന പക്ഷിക്കൂട്ടങ്ങളോടൊപ്പം
നെടുവീര്‍പ്പിറ്റുവീഴാത്ത
പ്രകൃതിയുടെ പച്ചപ്പിലേക്ക്
അളിഞ്ഞു വീഴുന്ന
ഒരു കണ്ണ് !

നിങ്ങള്‍ മറക്കുക,
തുറന്നു പിടിച്ച
ഈ മറുകണ്ണ്!

Generated from archived content: poem1_june4_12.html Author: kayyumu_kottapadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English