മടക്കയാത്ര

മടക്കയാത്ര ഒരത്ഭുതമല്ല

പിന്നെ എന്താണ്‌….?

വേർപ്പാടിന്റെ ശൂന്യതയിൽ

കത്തിജ്വലിപ്പിച്ച അഗ്‌നിയാണ്‌;

ഒറ്റമരം പോലെ…

വേർപ്പെടുമ്പോഴുണ്ടാകുന്ന, ഉൾനീരിൽ

നീന്തിക്കയറാനാവാതെ…

മേലോട്ടുന്തി നില്‌ക്കുന്ന രണ്ടു കണ്ണുകൾ

താഴെ ശൂന്യതയിലെ

കനൽപാത്രങ്ങളിൽ വീണു വേവുന്നു.

Generated from archived content: poem_dec30.html Author: kayyummu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമലയാളം
Next articleആത്‌മരാഗം
1962-ൽ ജനിച്ചു. തൃശൂർ ജില്ലയിലെ ചാവക്കാട്‌ താലൂക്കിൽ കോട്ടപ്പടിയിൽ താമസം. ചെറുപ്പം മുതൽ കവിതയിലും മാപ്പിളപ്പാട്ടിലുമായിരുന്നു താത്‌പര്യം. കഥ,കവിത, മാപ്പിളപ്പാട്ട്‌, ലളിതഗാനം കൂടാതെ നോവൽ, നോവലെറ്റ്‌, തിരക്കഥ, നാടകം തുടങ്ങിയവ എഴുതിയിട്ടുണ്ട്‌. 1990-ൽ ആകാശവാണി തൃശൂർ നിലയത്തിലൂടെയാണ്‌ കവിത പ്രക്ഷേപണം ആരംഭിച്ചത്‌. വിലാസം വി. കയ്യുമ്മു, വൈശ്യം ഹൗസ്‌, ചിറ്റേനി, കോട്ടപ്പടി പി.ഒ. തൃശൂർ ജില്ല Address: Phone: 9946029925 Post Code: 680505

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English