അന്ന്-
ആ പുസ്‌തകത്തിൽ
എന്റെ കവിത വന്നില്ല
പകർച്ച വ്യാധി ചേരാത്ത
അശ്ലീലക്കാഴ്‌ചയായ്…
സൈബർ സ്വപ്‌നമായ്…
റിമോട്ടില്ലാതെ തന്നെ
ചലിപ്പിച്ചു പത്രാധിപരന്ന്!
ഇന്ന്-
എന്റെ കവിതയ്‌ക്ക്
രാഷ്‌ട്രത്തിന്റെ ഒരെബ്ലം!
കുലപ്പ്, വാടാത്ത ഒരു പൂവായ്
എന്റെ സെൽഫിനുളളിൽ സൂക്ഷിക്കുന്നുണ്ട്.
നാളെ-
കൈയോട് ചേർത്തും
മെയ്യോട് ചേർത്തും
ഒരു കടലോളം….
പക്ഷെ,
കടല് എനിക്കിന്ന് പേടിസ്വപ്‌നമാണ്
നാളെ, കടലോളം ‘ജ്വരം’
കവിതയ്‌ക്കില്ലെങ്കിലോ?
എങ്കിലും,
ഒരു വലിയ സംഖ്യയുടെ
കണക്ക് തെറ്റാതെ
ഈ സെൽഫിനുളളിലെ-
എന്റെ കവിത പറയുന്നുണ്ട്!
Generated from archived content: poem2_sep28_05.html Author: kayyummu