കുഴഞ്ഞ്,
കുഴഞ്ഞു വീഴുകയായിരുന്നു!
ഞെട്ടിയുണർത്തലുകളെ,
നെടുവീർപ്പുകളൊ,
നിഗൂഢതകളൊ
സഞ്ചാരമെ ഇല്ലാതെ……
വീണുപോയിടത്ത്
ഒരു തുള്ളി വിയർപ്പു
പോലുമടരാതെ……
നീർത്തുള്ളിയുടെ
ഒലിപ്പില്ലാതെ
കരഞ്ഞുതിരുന്ന
മുത്തുകളില്ലാതെ….
കിളിർത്തുപോയ
ചുംബനമേളമില്ലാതെ….
മുരണ്ടു മാറാനാവാതെ
സമയം നിലച്ച സൂചിപോലെ
ഒരേ നില്‌പായിരുന്നു,
ചോരയൊലിപ്പില്ലാതെ….
ഘടികാരം തടസ്സപ്പെടുമ്പോൾ
ആരോ മന്ത്രിക്കുംപോലെ
നെഞ്ചിനിടയിലൂടെ
ഓരോ ജീവിതവും
മോഹക്കൊതിയോടെ
തിളച്ചു മറിഞ്ഞു,കുഴഞ്ഞു
വീണുകൊണ്ടിരുന്നു.
അമ്മപോലുമതോർക്കില്ല!
പെറ്റിടുമ്പോൾ
ഇത്രയേറെ
ഗതാഗതക്കുരുക്കുകൾ
വേവലാതിയോടെ
മോഹചിറകിനുമേൽ
നിറയ്‌ക്കുമെന്ന്!
Generated from archived content: poem2_jun18_11.html Author: kayyummu