നീയോ, ഞാനോ?

എന്റെ കണ്ണുകൾ

നനഞ്ഞപ്പോൾ

തോന്നിയതാകാം

ഞാൻ നീയാണെന്ന്‌!

നീ ഞാനാണെന്ന്‌!

വേഷങ്ങളഴിച്ചുവെച്ച്‌

ചിലങ്കയഴിച്ചുവെച്ച്‌

മുടിയൊതുക്കി വെച്ച്‌

ഏതോ ഒരു മൂളിപ്പാട്ടിൽ ലയിച്ച്‌

എന്നെതന്നെ മറന്ന്‌………..

എനിക്ക്‌ വെറുതെ

തോന്നിയതാകാം

ഞാൻ നീയാണെന്ന്‌!

നീ ഞാനാണെന്ന്‌!

പിന്നെന്നോ മറന്നിട്ടുപോയ

ഇടവഴികളിൽ കൂടി

മൺതരികളിലുരുളുമ്പോഴും

തോന്നിയതത്രയും

ചോരവാർന്നപോലെയായിരുന്നു.

എന്ന്‌

നനഞ്ഞ കണ്ണിലെ ജലത്തുള്ളികൾ

പറഞ്ഞു തന്നിരുന്നു.

ഒരു മാത്രമെന്നിൽ

പോയ കാലസ്‌മരണകളിൽ

മുങ്ങി നിവരുമ്പോൾ

അസ്‌തമയങ്ങളിലെ

നീലിച്ച ചിത്രങ്ങളായ്‌

പിന്നെപ്പോഴും അത്‌

പകർത്തുമായിരുന്നു.

എന്നും എപ്പോഴും

പൂവിതൾ പോലുള്ള

ആ ചിത്രങ്ങളിലെ

കണ്ണീർത്തുള്ളികളായ്‌

രമിക്കുമ്പോഴും

വേദനയുടെ രണ്ടറ്റം ചേർത്ത്‌

നീരൊടുങ്ങിയതല്ലാതെ…….

പച്ചമനുഷ്യർക്ക്‌

പറയുവാൻ ഒത്തിരിയേറെ

കഥകളുണ്ടായിരിക്കാം

പച്ചിലകൾക്കൊ,

പിഴുതെറിയുന്ന

പഴുപ്പിലൂർന്നു വീഴുന്ന

ഇനിയും പിറക്കാനിരിക്കുന്ന

ചില അപൂർവ്വ സിദ്‌ധികൾ

സടകുടഞ്ഞെഴുന്നെള്ളുന്നതുപോലും

നുള്ളിയോടിച്ചു നീരുചോരുമ്പോഴും

നിന്റെ

കണ്ണിലെ പ്രണയം

എന്റെ മുടിപ്പൂവിനകത്ത്‌

അങ്ങനെ ചുരുണ്ടുകിടക്കും

പിന്നെയത്‌ സാവധാനം

ഉടലിലേക്കും പിന്നീടത്‌

പറയാനാവാത്ത,

പകർത്താനാവാത്ത,

വരയ്‌ക്കാനാവാത്ത,

മറ്റെവിടേക്കോ

ഒരു സൂര്യവലയം പോലെ

ചുറ്റികറങ്ങികൊണ്ടിരിക്കും.!

Generated from archived content: poem2_feb22_10.html Author: kayyummu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമരണവീടുകൾ
Next articleകവിതക്കും കവിക്കും അപ്പുറം
1962-ൽ ജനിച്ചു. തൃശൂർ ജില്ലയിലെ ചാവക്കാട്‌ താലൂക്കിൽ കോട്ടപ്പടിയിൽ താമസം. ചെറുപ്പം മുതൽ കവിതയിലും മാപ്പിളപ്പാട്ടിലുമായിരുന്നു താത്‌പര്യം. കഥ,കവിത, മാപ്പിളപ്പാട്ട്‌, ലളിതഗാനം കൂടാതെ നോവൽ, നോവലെറ്റ്‌, തിരക്കഥ, നാടകം തുടങ്ങിയവ എഴുതിയിട്ടുണ്ട്‌. 1990-ൽ ആകാശവാണി തൃശൂർ നിലയത്തിലൂടെയാണ്‌ കവിത പ്രക്ഷേപണം ആരംഭിച്ചത്‌. വിലാസം വി. കയ്യുമ്മു, വൈശ്യം ഹൗസ്‌, ചിറ്റേനി, കോട്ടപ്പടി പി.ഒ. തൃശൂർ ജില്ല Address: Phone: 9946029925 Post Code: 680505

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here