എന്റെ മൗനങ്ങൾ ചോരത്തുളളിയായൊഴുകുമ്പോൾ
എന്തേ നിന്റെ മാനസം ഇടറാതിരുന്നത്?
എന്റെ കണ്ണുനീർ വീഴുന്നിടങ്ങളിലെല്ലാം
നിന്റെ സ്പന്ദനം എന്താണാവോ…….
കേൾക്കാതെ പോയത്
ഞാനുറങ്ങും കിനാവുകളിലെല്ലാം
നിന്റെ യൗവ്വനം പാതി വിടർന്നതായറിഞ്ഞതും
ഒരു നാട്ടുവഴിയിലരികിലായി
എന്റെ സ്വപ്നങ്ങൾ കൊഴിച്ചിട്ടതും
കാതങ്ങളോളമലയാൻ വിധിക്കപ്പെട്ടതുമെല്ലാം
പാതിവഴിക്കുവെച്ചു തീർന്നപ്പോൾ…..
നാലുമണിപൂക്കളുടെ വസന്തമെന്നോണം കിനാവു പോലെ വൈകിയെത്തിയ നീയ്യും
എനിക്ക് പൂർണത തേടാതെ….
ചിത്രശലഭങ്ങളായ് മാറിയതെന്താണാവോ…….?
ഇനിയൊരിക്കൽ
എന്റെ മൗനങ്ങൾ പാടുമ്പോൾ
കാതോർക്കാനായി
നിന്റെ ഇടറാത്ത മാനസം
സൂചിത്തുമ്പിൽ കോർക്കാതെ
എന്റെ ചോരത്തുളളികളോടിണ ചേരാൻ…..
സ്നേഹപല്ലക്കുമായി ഒരു നിലാവ്!ൽ
Generated from archived content: poem2_dec22_06.html Author: kayyummu