വിജനവീഥികൾ

തിരകൾക്കുമീതെ തുഴഞ്ഞു;

തീരങ്ങളെ

തിരികെ പിടിക്കാനൊരുങ്ങുകയില്ല ഞാൻ

കുളിർ നിലാവിൽ

സൂര്യവെട്ടത്തിൽ

ഇരുളിന്റെ തികവിൽ

ഏകയായ്‌ യാത്രചെയ്യുന്നു ഞാൻ

മഴവില്ലു പൂക്കാത്ത

മരതകം കായ്‌ക്കാത്ത

കനകക്കിനാക്കൾ നിറഞ്ഞിടാത്ത

തളിരുകൾ തുള്ളാത്ത

കുളിരുകൾ പാകാത്ത

ചടുലത ചൂടാത്തയെന്റെ ലോകം

ഇനിയും തിരിച്ചറിയില്ല;

ഞാനെത്ര വിശദമാക്കിയാലും

ഈ വിജനവീഥിതൻ ഇരുൾക്കാട്ടിലെ

നിഴലിനെയോർത്തു. തപിക്കരുതേ…!

പിന്നെയീ… കുപ്പയിൽ വീണ കുഞ്ഞിനെ

കഴുകിയെടുത്തു മിനുക്കരുതേ…

കളയുക ചോട്ടിൽ നിൻ കാന്തിയും രൂപവും

അളവും നിഷേധ്യമായ്‌ തീർന്നിടട്ടെ!

വെറുതെയൊരു ചെറുപോറലാണെന്നെഞ്ചിൽ-

ഞാനറിയാതെ തീർത്തതും വിസ്മരിക്കാം

എറിയുക ദൂരെയീ ചില്ലുശില്പത്തിനെ

പൊട്ടിയിട്ടലിയട്ടീ മണ്ണിലാകെ

മുളയിട്ടു വീണ്ടും പടരാതിരിക്കട്ടെ

ചളിയിലമർന്നു നശിച്ചിടട്ടെ!

ഇവിടൊരു ജീവന്റെ അന്ത്യനിശ്വാസങ്ങൾ

മതിലേഖയിൽ ചേർന്നൊടുങ്ങീടട്ടെ…!!

Generated from archived content: poem1_oct24_07.html Author: kayyummu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനീ
Next articleഗാന്ധിജിയുണ്ടായിരുന്നെങ്കിൽ…..
1962-ൽ ജനിച്ചു. തൃശൂർ ജില്ലയിലെ ചാവക്കാട്‌ താലൂക്കിൽ കോട്ടപ്പടിയിൽ താമസം. ചെറുപ്പം മുതൽ കവിതയിലും മാപ്പിളപ്പാട്ടിലുമായിരുന്നു താത്‌പര്യം. കഥ,കവിത, മാപ്പിളപ്പാട്ട്‌, ലളിതഗാനം കൂടാതെ നോവൽ, നോവലെറ്റ്‌, തിരക്കഥ, നാടകം തുടങ്ങിയവ എഴുതിയിട്ടുണ്ട്‌. 1990-ൽ ആകാശവാണി തൃശൂർ നിലയത്തിലൂടെയാണ്‌ കവിത പ്രക്ഷേപണം ആരംഭിച്ചത്‌. വിലാസം വി. കയ്യുമ്മു, വൈശ്യം ഹൗസ്‌, ചിറ്റേനി, കോട്ടപ്പടി പി.ഒ. തൃശൂർ ജില്ല Address: Phone: 9946029925 Post Code: 680505

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English