പത്തുവിരലുകളേയും ഞാൻ സ്‌നേഹിക്കുന്നു
വലിപ്പ,ചെറുപ്പം കല്പിക്കാതെ.
ഒന്ന് തോണ്ടിയാൽ ഇടറാത്ത
വിരലുകളായിരുന്നു അവർ!
കാര്യസാധ്യതയ്‌ക്കു ഞാൻ അതിലൊരു
വിരലിനെ വളയ്‌ക്കാറുണ്ട്
ഒന്നു ചൂണ്ടാൻ….!
കവിളിലൊന്നു തോണ്ടാൻ…!
ഒരു മോതിരവിരലുണ്ട്
പ്രണയിക്കുമ്പോൾ നീട്ടിക്കൊടുക്കാൻ….!
പിന്നെ,
പത്തുവിരലുകളേയും ചേർത്തൊതുക്കി
കൈക്കുടന്നയിൽ മുഖമൊളിപ്പിക്കാൻ…!
പിന്നെ,
നിറയുന്ന പുഞ്ചിരിയിൽ
അധരമമർത്തുമ്പോൾ
ഇണചേർന്ന് ഒരു മറയായും പൊതിയാറുണ്ട്
സുഖിപ്പിക്കാൻ…!
പിന്നെ,
ദുഃഖിക്കുമ്പോൾ നെഞ്ചോരം ചേർത്ത്
കണ്ണീര് തുടയ്‌ക്കാൻ…!
തൊണ്ടയിൽ തടയുന്ന വേദനയെ
തഴുകിത്തലോടാൻ…!
അതിരുകളില്ലാത്ത, ഈ പ്രണയപ്രപഞ്ചം
മുഴുവൻ കൈകൾ കോർത്ത്
മറ്റുളളവരുടെ കൂടെ
സ്വയമറിയാതെ നീന്താൻ….!!
Generated from archived content: poem1_may3_06.html Author: kayyummu