പണ്ട്
മുല്ലപ്പൂ അത്തറിന്റെ
വാസനയായിരുന്നു എന്റെ വീടിന്
വടക്കിനി മുറിക്ക്
മാപ്പിളപ്പാട്ടിന്റെ
ഈണമുണ്ടായിരുന്നു.
ഇന്നിപ്പോൾ…
സിമന്റിന്റെ മണമുള്ള
തുമ്മലും ചീറ്റലും
ഖബർ സ്‌ഥാനത്തിന്റെ
ഒരവസ്‌ഥപോലെ.
ഉപേക്ഷിക്കപ്പെട്ട
കല്ലുകൊണ്ട്
കിഴക്കിനമുറി
സ്വസ്‌തം.
ഉപേക്ഷിക്കപ്പെട്ട
ആഭിജാത്യം കൊണ്ട്
വടക്കിനിമുറി
സ്വസ്‌തം.
കുഞ്ഞുമക്കളുടെ
രക്തസാക്ഷിത്വംകൊണ്ട്
പടിഞ്ഞാറ്റു മുറി
സ്വസ്‌തം.
അവശേഷിച്ച,
എടുപ്പുകൾ
ഛേദിക്കപ്പെട്ട
വെള്ളരിപ്പിറാവിന്റെ
ആത്‌മാവ്‌കൊണ്ട്
സ്വസ്‌തം.
ഇതാ
ഇവിടിപ്പോൾ
മുഴുവനായും സ്വസ്‌തം.
ഇപ്പോൾ…….,
ഖബർസ്‌ഥാനിയുടെ
വിമൂകതയിൽ
ഞങ്ങൾ വാതോരാതെ
പൊട്ടിച്ചിരിക്കുന്നു.
Generated from archived content: poem1_jun10_09.html Author: kayyummu