നിന്നെക്കുറിച്ച്‌ വീണ്ടും….

ഒരിക്കലെൻ സഖീ നിനക്കായ്‌

ഞാനൊരായിരം സ്വപ്‌നങ്ങൾ നെയ്‌തിരുന്നു.

പ്രാണന്റെ പ്രാണനിലൊഴുകും

പ്രണയമഴയായ്‌ പെയ്‌തിരുന്നു.

ഒരു സ്‌നേഹബിന്ദുവതിൽ-

നിശ്വാസങ്ങൾ പവിഴാധരങ്ങളിൽ തുടിച്ചിരുന്നു.

സിരകളിലെന്നും ഒരേ വികാരം

മോഹക്കിനാക്കളിൽ എന്നും നമ്മൾ ഒരേ പക്ഷികൾ!

ശ്രുതിയിൽ, ലയത്തിൽ സ്‌മൃതികളിലെന്നും

നമ്മൾ നിത്യപാരിജാതങ്ങൾ!

ഇന്നലെകളിൽ വിടർന്ന ഇന്ദുലേഖ നമ്മൾ!

ഇന്നിന്റെ ഇരിപ്പിടങ്ങൾ!

നമ്മൾ പടുത്തുയർത്തിയ പ്രേമകുടീരങ്ങളിറ്റുവീഴുമീ-

പ്രണയത്തുളളികൾ…!

അതിൽ…

തകർത്തു മുഴങ്ങുന്ന പ്രേമഗീതങ്ങൾക്ക്‌ പകൽ-

നോവിന്റെ നൊമ്പരം.

പകൽക്കിനാവിന്റെ വർണരാഗങ്ങളാൽ കോർത്ത

സായം സന്ധ്യകളിൽ നമുക്ക്‌ വേർപാട്‌

സ്‌മൃതികളിൽ മധുരനാദം മീട്ടി

പാടുന്നു നാം പ്രേമഗീതങ്ങൾ…

ഒരു പ്രണയമഴയാൽ…

വീണ്ടും ആ കുളിരിലൊരായിരം പ്രേമഗീതങ്ങൾ!

Generated from archived content: ninne_veendum.html Author: kayyummu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here