മാനന്തവാടി

മാനന്തവാടി നനഞ്ഞുകൊണ്ടേയിരിക്കുന്നു.

കാടുവെട്ടിത്തളിച്ചുണക്കിയ

മൗനത്തിന്റെ പച്ചപ്പൂപ്പലുളള

പട്ടണത്തിന്റെ പൊളളുന്ന വേനലുകളിലൂടെ

എന്റെ പെരുമഴയെ

തിരിച്ചറിയുമ്പോൾ.

റെയിൽപ്പാതകളില്ലാത്ത വേവലാതികളുമായ്‌

ആത്മഹത്യ ചെയ്യേണ്ടവൻ

പാഞ്ഞ മരങ്ങൾക്കിടയിലൂടെ

മഴയുടെ നിറങ്ങൾ

നിനക്കെന്തറിയാം.

സ്‌നേഹത്തിന്റെ

തണുപ്പ്‌ മൊഴിഞ്ഞുപോകുന്ന

എനിക്ക്‌, എന്ന കാറ്റിന്‌

ഈ പച്ചക്കടലിൽ

വഴിതെറ്റുകയേയില്ല.

ഓരോ വളവിലും അവസാനിച്ചുവെന്ന്‌

ഉടലുരുകിത്തീർന്ന താർനിരത്ത്‌ പോലെ

കുരുടിക്കപ്പെട്ട ജീവിതം

ഇരയുടെ പക്ഷത്ത്‌

വെച്ചുതരുന്നുണ്ട്‌.

ആൾപ്പാർപ്പില്ലാത്ത പുലർച്ചയിൽ

ചിതറിപ്പോയ

സ്വപ്‌നച്ചിത്രത്തുണ്ടിനാൽ

സൂര്യനുദിക്കുംവരെ

ഒറ്റയാകുന്ന കരച്ചിലായ്‌

നിന്നെ കാണാൻ കൊതിക്കുമ്പോൾ…

മാനന്തവാടി നനഞ്ഞുകൊണ്ടേയിരിക്കുന്നു.

Generated from archived content: poem2_jan6.html Author: katta_manoj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English