സ്വപ്നം കടിച്ചുപഴുത്ത വ്രണങ്ങള്‍ ഊതിയാറ്റിയിരിക്കുകയായിരുന്നു അവന്‍. ഊതിയൂതി തണുപ്പിച്ചുകൊണ്ട് അരുമയോടെ അവന്‍ തോട്ടിന്‍വക്കിലെ കാക്കപ്പൂക്കളെ പ്രണയിച്ചു . നെഞ്ചില്‍ ഒരു കുഞ്ഞിന്റെ കണ്ണ് പൊട്ടിക്കിടന്നു. കരളിലെവിടെയോ കുളിച്ചു സോപ്പുമണക്കുന്ന പുഴയുടെ സംഗീതം. ഉള്ളിനുമുള്ളില്‍ നരച്ച ഒരു മുടിയിഴ സദാ ധന്വന്തരം മണത്തു. കാലുകളില്‍ കാമുകിയുടെ വിഷദംശനം. അരക്കെട്ടില്‍ തീ വിഴുങ്ങി തണുത്തുപോയ ഭ്രാന്തന്‍ മൃഗം…. തോട്ടില്‍ വീണാണ് അവന്‍ ചത്തത് .
Generated from archived content: story1_mar20_12.html Author: karingannoor_sreekuma