ഡാം

എന്താണ് എല്ലാവരും ഇങ്ങനെ
ആരും ഭയക്കുന്നില്ലല്ലോ
മരണമുഖത്തു പോലും ഭയക്കുന്നില്ല.
ഭയക്കാന്‍ മടിക്കുന്നു.
നമ്മളൊക്കെ ചത്തുപോയോ.

എവിടെ നമ്മുടെ ശിരസ്സ്
കരുത്ത്
ചോര
മുദ്രാവാക്യങ്ങള്‍ ഒഴിഞ്ഞു
വരണ്ട തൊണ്ടകളില്‍
ഭീദിതമായ ദാഹം.
എന്താണ് മണക്കുന്നത്
ദുര്‌മേ്ദസ്സിന്റെ അഴുകിയ
കോട്ടുവായ്
നക്ഷത്ര ഭരണനൃത്തം.
പൃഷ്ഠം താങ്ങി തഴുകി മടുത്തില്ലേ
കരഞ്ഞു മുടിഞ്ഞില്ലേ.

നമ്മുടെ കുഞ്ഞുങ്ങളുടെ
പാട്ടപ്പാത്രങ്ങളില്‍
മരണം മാത്രമേ
വിളമ്പുന്നുള്ളോ
കണ്ണീര്‍ കൂട്ടി കുടിച്ചോട്ടെ
വേദന തിന്നു മരിച്ചോട്ടെ
ശ്വാസം പോലും സ്വപ്നം കണ്ടു പോകരുത് .
നമുക്കൊക്കെ തീരെ പട്ടികളായി പെട്ടെന്നുതന്നെ
ചത്തുകളയാം .
ചരിത്രം ജലസമാധി എന്ന് പൊലിപ്പിച്ചോട്ടെ
കുഞ്ഞുങ്ങള്‍ മീന്‍കണ്ണുകളുമായി
മരണം വായിക്കട്ടെ.
അണ മുറിയാതെ കരയട്ടെ.
അവര്ക്ക് മീതെയാവട്ടെ
നിങ്ങളുടെയൊക്കെ ഡാം.

Generated from archived content: poem2_july31_14.html Author: karingannoor_sreekuma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here