സോഫിയാ

പരിരംഭണത്തിന്റെ തീജ്വാലയിൽ,
അഗ്നിവിശുദ്ധി വരുത്തുന്ന സർപ്പങ്ങളെ പോലെ,
സോഫിയാ, നീ എന്നിൽ ചുറ്റിപ്പടരുകയാണ്‌.

നീ എന്താണ്‌ എന്നിൽ കോരി നിറയ്‌ക്കുന്നത്‌ എന്ന്‌ അറിയുന്നുണ്ടോ
എന്റെ ഓരോ രോമകൂപത്തിലും നീ ഉഷ്‌ണം പകരുന്നു.

Look Sofiya
your veins are bulging with wild fire.

വിളക്കണച്ചേക്കു സോഫിയാ
കെട്ട വെട്ടങ്ങൾ നിന്റെ ശോഭ കെടുത്താതിരിക്കട്ടെ
ജനാലയിൽ നിന്നും അരിച്ചെത്തുന്ന പാൽചന്ദ്രികയിൽ,
നിന്റെ കാന്തി ഞാൻ ആവോളം മോന്തിക്കുടിക്കട്ടെ.

സോഫിയ,

I can feel your heart beats,
like beethovan symphony.

ഞാൻ നിന്റെ മാറത്ത്‌ ചെവി ചായ്‌ച്ച്‌,
മതി തീരുവോളം ദേവ സംഗീതം കേൾക്കട്ടെ
ആ ഗാനസാഗരത്തിൽ ഞാൻ അലിഞ്ഞു ചേരട്ടെ.

സോഫിയ, നിനക്കറിയുമോ
ഒരു ദേവനും ഒരിക്കലും കാണിക്ക വെയ്‌ക്കാത്ത
ഒരിക്കൽ പോലും ആരും ചുംബിക്കാത്ത പുഷ്‌പം
അത്‌ തന്നെ വേണമെന്ന്‌ ഞാൻ അവനോട്‌ പറഞ്ഞിരുന്നു.
അവൻ മിടുക്കനാണ്‌, നീയും.

വിപ്ലവം തോക്കിന്‌ കുഴലിലൂടെ വേണമന്ന്‌ ശഠിച്ചവൻ,
പണം നാഭിക്കുഴലിലൂടെ നേടാൻ പഠിച്ചിരിക്കുന്നു.

സോഫിയ,

you smell like the roses of sharon and
the lilly of valley.

നിന്റെ തളിർ ചുണ്ടിൽ ഞാനൊന്ന്‌ അമർത്തി ചുംബിക്കട്ടെ.

സോഫിയാ,
നീ എന്താണ്‌ ഒന്നും മിണ്ടാത്തത്‌?

നീ എത്ര സുന്ദരിയാണ്‌!!
നിന്റെ കണ്ണുകൾ നീലത്തടാകങ്ങൾ പോലെ എത്ര ശാന്തം!!
മുൻപൊരിക്കലും കാണാത്ത എന്റെ മുൻപിൽ
പേടിച്ചരണ്ട മാൻപേടപോലെ
ഭയക്കാത്തതും നിലവിളിക്കാത്തതും എന്താണ്‌ സോഫിയ?

സോഫിയാ,
നാളെ ഒരു പുലർകാല മഞ്ഞ്‌ തുള്ളിപോലെ,
എന്നിൽ നിന്നും നീ മാഞ്ഞു പോകുമ്പോൾ
നിനക്കെന്നും ഓർക്കാനായി ഞാനെന്താണ്‌ നല്‌കേണ്ടത്‌?

Shall I sing a song in ecstasy
and that too only for you.

അല്ലെങ്കിൽ,
ആരു ഒരിക്കലും ഇനി നിന്നെ ഉമ്മ വെച്ച്‌ ഉണരാത്താതിരിക്കുവാൻ
എന്നും കന്യകയായി തന്നെ ഇരിക്കുവാൻ,
ആരുമറിയാതെ നിത്യമായ മഹാനിദ്രയിലേക്ക്‌ നിന്നെ പറഞ്ഞയക്കട്ടെ

എന്താണ്‌ സോഫിയാ ഒന്നും മിണ്ടാതെ ഇങ്ങനെ മിഴിച്ച്‌ നോക്കുന്നത്‌?
നീ എന്തെങ്കിലും എന്നോടൊന്ന്‌ പറയൂ…..

സോഫിയ……………

Generated from archived content: poem1_juy10_10.html Author: kappilan_lal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here