ഇരുകാലിപ്പൂച്ചകള്‍

പൂച്ച കരയുന്നു
മ്യാവു. . .മ്യാവൂ . . .
പമ്മി നടക്കുന്നു
പാലുകട്ടുകുടിക്കാനല്ല
എലിയെ പിടിക്കാനല്ല
വിശന്നാണ് നടക്കുന്നത് ?
എതാഹാരം കഴിച്ചാലും
മാറാത്ത ഒരുതരം വിശപ്പ്‌ !
ഒന്നു കണ്ടാല്‍ മതി
പോരാ. . .വേണം ?
ചിലര്‍ ഇതിനെ. . .!
എന്തും പറയട്ടെ ?
പക്ഷെ ഇന്നിതുവരെ,
ഒരു നോട്ടം കൊണ്ടുപോലും
പേടിപ്പിച്ചിട്ടില്ല
പീടിപ്പിച്ചിട്ടുമില്ല

പൂച്ചകള്‍, പമ്മി നടക്കുന്നു
അവിടെയും ഇവിടെയും
അവിടിവിടെയും എവിടെയും
എല്ലായിടവും അകവും പുറവും
അകത്തു നിന്നും പുറത്തേക്കും. . .
പുറത്തുനിന്നും അകത്തേക്കും. . .
നടക്കുന്നു. . . കുടിക്കുന്നു. . .
ഓടുന്നു. . . ചാടുന്നു. . .
പിടിക്കുന്നു. . . തൊട്ടുനോക്കുന്നു . . .
ചിരിക്കുന്നു. . .അഴിക്കുന്നു . . .
വിയര്‍ക്കുന്നു. . . കിതക്കുന്നു. . .
കുതറുന്നു. . .കരയുന്നു . . .

രുചിയൂറി വരുന്നു. . .
പാല് വീണോഴുകുന്നു. . .
എലികള്‍ പിടയുന്നു. . .
കുട്ടികള്‍ നനയുന്നു. . .
അഴകുകള്‍ ഒലിക്കുന്നു. . .
എന്തോ തിരുകുന്നു . . .
നാമ്പുകള്‍ വാടുന്നു . . .
പ്രാണന്‍ കുതിരുന്നു. . .
ചുവപ്പ് ഒഴുകുന്നു . . .

പൂച്ച കരയുന്നു. . .
മ്യാവൂ . . മ്യാവു . .
മാവ . . മാവാ. .
മാമ . . . മാമാ. . .
ഇനിയും വേണം മാമാ
പെണ്ണ് വെന്തുരുകിയ സൂപ്പ്

പൂച്ചകള്‍ കുരക്കുന്നു . . .
പൂച്ചകള്‍ നിവര്‍ന്നു നില്‍ക്കുന്നു
നടക്കുന്നു. ഇവര്‍ ഇരുകാലി കരിമ്പുച്ചകള്‍
വിശക്കുന്നു . . . കരയുന്നു . . .
പേ തുപ്പി കുരച്ചുകൊണ്ട് . . .?

Generated from archived content: poem2_may31_13.html Author: kannan_thattayil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here