കഥ

ഞാൻ നിങ്ങളോട്‌ ഒരു കഥ പറയാം….

ജനങ്ങളുടെ സ്വപ്‌നങ്ങളിൽ ജീവിച്ച ഒരു കഥ…

തമ്പുകളുടെ ലോകങ്ങൾക്കു പുറത്തേക്ക്‌ വരുന്ന ഒരു കഥ….

എന്റെ രാജ്യത്ത്‌,

പട്ടിണിയാൽ നിർമ്മിക്കപ്പെട്ടതും,

ഇരുണ്ടരാത്രികളാൽ അലങ്കരിക്കപ്പെട്ടതുമായത്‌

എന്റെ രാജ്യം ഒരു കൈക്കുടന്ന നിറയെ

അഭയാർത്ഥികളാണ്‌…

അവരിലെ ഓരോ ഇരുപതുപേർക്കും

ഒരു റാത്തൽ ധാന്യമുണ്ട്‌..

ആശ്വാസത്തിന്റെ വാഗ്‌ദാനങ്ങളും…

ഉപഹാരങ്ങളും പൊതികളും.

ഇത്‌ ക്ലേശമനുഭവിക്കുന്ന വിഭാഗത്തിന്റെ കഥയാകുന്നു

അവർ ഒരു ദശാബ്‌ദം വിശപ്പിൽ നിലനിന്നു

കണ്ണീരിലും വേദനയിലും…

കഷ്‌ടപ്പാടിലും തീവ്രാഭിലാഷത്തിലും…

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഇത്‌ ഒരു ജനതയുടെ കഥയാകുന്നു

അവർ വഴിതെറ്റിക്കപ്പെട്ടു

അവർ വർഷങ്ങളുടെ ദുർഘടപാതയിലേക്ക്‌ വലിച്ചെറിയപ്പെട്ടു

പക്ഷെ അവർ ധിക്കരിച്ചുകൊണ്ട്‌ ഉറച്ചുനിന്നു

അനാവൃതരായി ഒന്നിച്ചു നിന്നു

തമ്പുകളിൽ നിന്ന്‌,

വെളിച്ചത്തിലേക്കു പോയി.

ഇരുണ്ടലോകത്തിൽ

മടക്കയാത്രയുടെ വിപ്ലവമായി.

Generated from archived content: poem_mar26.html Author: kamal_nazir

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here